നിമിഷ ഫേക്ക് ഫെമിനിസ്റ്റ്, ഡ്രസിംഗ് മാറ്റിയതിന് വിമര്‍ശനം! സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ എന്താ?

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാം ആഴ്ചയിലേക്ക് കടന്നതും പൊട്ടിത്തെറികളുടെ ഘോഷയാത്രകളാണ് അരങ്ങേറുന്നത്. അടുക്കള വിഷയത്തിലാണ് ബിഗ് ബോസ് വീട് കഴിഞ്ഞ രണ്ട് ദിവസമായി പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെയായിരുന്നു നിമിഷയുടെ തിരിച്ചുവരവ്. എവിക്ഷനില്‍ പുറത്തായ നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. നിമിഷയുടെ തിരിച്ചുവരവ് താരങ്ങള്‍ക്ക് അപ്രതീക്ഷിതമായിരുന്നു. തിരിച്ചുവന്നത് നിമിഷ 2.0 ആണെന്നാണ് നിമിഷ തന്നെ പറയുന്നത്.

ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്ന നിമിഷയുടെ പെരുമാറ്റത്തിലെ മാറ്റം താരം ഇത്തവണ കൂടുതല്‍ ശക്തമായ ഗെയിം കളിക്കാനാണ് വന്നതെന്ന് വ്യക്തമാക്കുന്നതാണ്. ഇത് വ്യക്തമാക്കുന്നതാണ് നിമിഷയും ബ്ലെസ്ലിയും തമ്മില്‍ നടന്ന വാക്ക് തര്‍ക്കവും നിമിഷയുടെ വസ്ത്രധാരണ രീതിയിലെ മാറ്റവുമെല്ലാം. എന്നാല്‍ ഇപ്പോഴിതാ നിമിഷയുടെ ഈ മാറ്റത്തെ ചോദ്യം ചെയ്്തു കൊണ്ട് എത്തിയിരിക്കുകയാണ് ഒരു സോഷ്യല്‍ മീഡിയ കുറിപ്പ്. ബിഗ് ബോസ് ആരാധകര്‍ക്കിടയിലാണ് കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

 എന്ത് മാറി

ഇവര്‍ എന്ത് മാറി എന്നാണ് പറയുന്നത്. ഞാന്‍ ആകെ കണ്ട ഒരു മാറ്റം അവരുടെ ഡ്രസ്സിംഗ് സ്‌റ്റൈല്‍ മാത്രം മാറി! നാട്ടുകാര്‍ക്ക് വേണ്ടി സ്വന്തം ഐഡന്റിറ്റി മാറ്റുന്ന ഇവര്‍ സത്യത്തില്‍ ഒരു ഫേക് ഫെമിനിസ്റ്റ് അല്ലേ.. ഇവര്‍ അവരുടെ ഗെയിം നല്ല പോലെ കളിക്കുന്നതിന് പകരം ഇത് പോലെ ഉള്ള കാര്യങ്ങല്‍ മാറ്റിയത് വഴി ഇവര്‍ എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

നാട്ടുകാര്‍ കണ്ടാല്‍ എന്താ?

ആരെന്ത് പറഞ്ഞാലും മറ്റുള്ളവരെ ഹർട്ട് ചെയ്യുന്നില്ല എങ്കില്‍ എനിക്ക് ശെരി എന്ന് തോന്നുന്ന കാര്യം ചെയ്യണം എന്ന് പറയുന്നതിന് പകരം നാട്ടുകാരെ പേടിക്കണം എന്ന മെസ്സേജ് ആണോ? കഷ്ടം! ഇവര്‍ സിഗരറ്റ് വലിച്ചത് നാട്ടുകാര്‍ കണ്ടാല്‍ എന്താ? ഇവരുടെ ഇമേജിനെ ബാധിക്കും, അങ്ങനെ പേടിച്ച് ചെയ്യാന്‍ ആണെങ്കില്‍ ആ പണിക്ക് നിക്കുന്ന എന്തിനാ?
ആരെന്ത് പറഞ്ഞാലും പോട്ട് പുല്ല് എന്ന് പറയുന്ന ജാസ്മിന്‍ ഇവരേക്കാള്‍ എത്രയോ ബെറ്റര്‍ ആണെന്നും കുറിപ്പില്‍ പറയുന്നു.

നിമിഷയുടെ വസ്ത്രധാരണ രീതി

നേരത്തെ നിമിഷയുടെ വസ്ത്രധാരണ രീതിയ്‌ക്കെതിരെ സദാചാരവാദികളില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരും രംഗത്ത് എത്തിയിരുന്നു. നിമിഷ പുറത്തായതിന് പിന്നാലെ താരത്തിന്റെ വസ്ത്രധാരണം ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്ന് ചില താരങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയ നിമിഷയുടെ വസത്രധാരണത്തിലെ മാറ്റവും ചര്‍ച്ചയായി മാറുന്നത്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
തിരികെ വന്ന നിമിഷ

അതേസമയം തിരികെ വന്ന നിമിഷ ജാസ്മിനെയും കൂട്ടുപിടിച്ച് ബ്ലെസ്ലിയെ എടുത്ത് കുടഞ്ഞിരുന്നു. ബ്ലെസ്ലി താനും ജാസ്മിനും സിഗരറ്റ് വലിക്കുന്ന വിവരം മോഹന്‍ലാലിനോട് പറഞ്ഞതായിരുന്നു നിമിഷ ചോദ്യം ചെയ്തത്. തങ്ങള്‍ മാത്രമല്ല വേറേയും ചിലര്‍ വലിക്കുന്നുണ്ടെന്നും എന്നാല്‍ തങ്ങളുടെ പേരുകള്‍ മാത്രം എടുത്ത് പറഞ്ഞത് ശരിയായില്ലെന്നാണ് നിമിഷ പറയുന്നത്. താന്‍ സിഗരറ്റ് വലിക്കുന്നത് തന്റെ ഇഷ്ടമാണെന്നും ആ വ്യക്തിഗത അതിര്‍ത്തി ലംഘിക്കരുതെന്നും നിമിഷ ബ്ലെസ്ലിയെ താക്കീത് ചെയ്യുന്നുണ്ട്. അതേസമയം നിമിഷയുടേയും ജാസ്മിന്റേയും പേര്് മാത്രം പറഞ്ഞത് തെറ്റാണെന്നും ഇനി ചോദിച്ചാല്‍ എല്ലാവരുടേയും പേര് പറയുമെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. വലിയ വാക്ക് തര്‍ക്കമായിരുന്നു ബ്ലെസ്ലിയും നിമിഷയും തമ്മിലുണ്ടായത്. രണ്ടാം വരവില്‍ നിമിഷ കുറേക്കൂടി ആക്ടീവായി മാറിയിരിക്കുകയാണ്. ടാസ്‌കിലും നിമിഷയുടെ മികച്ച പ്രകടനം കാണാന്‍ സാധിച്ചിരുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X