അപമാനിച്ചവര്‍ക്ക് മുന്നില്‍ തലയില്‍ കവര്‍ ഇട്ട് മുടി മറച്ച് ബ്ലെസ്ലി; അവന്റെ കരച്ചില്‍ കാണാന്‍ പ്രേക്ഷകരുണ്ട്!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ബ്ലെസ്ലി. താരത്തിനെതിരെ സഹതാരങ്ങളില്‍ ചിലര്‍ ബോഡി ഷെയ്മിംഗ് നടത്തിയെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. തന്റെ മുടിയുടെ പേരിലായിരുന്നു ബ്ലെസ്ലിയ്ക്ക് അപമാനം നേരിടേണ്ടി വന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച ആ കുറിപ്പ് വായിക്കാം വിശദമായി.
ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ മാനസിക വിഷമവും പേറി ഇന്നും ബ്ലെസ്ലി ആരോടും പരാതി ഇല്ലാതെ എല്ലാവരോടും അവിടെ ഇടപെടുന്നു. ശെരിക്കും പ്രേക്ഷകര്‍ എല്ലാവരും ഒന്നിച്ചു ഇത്തരത്തില്‍ ഉള്ള ബോഡി ഷെയ്മിംഗിനു എതിരെ പ്രതികരിക്കണം. ഏതു ആര്‍മി ആണെങ്കിലും ബിഗ്ബോസ് ഷോയിലൂടെ തെറ്റായ കാര്യങ്ങള്‍ കാണുന്നവരിലേക്ക് അടിച്ചേല്പിച്ചാല്‍ അത് പ്രതികരിക്കണം. തലയില്‍ ചുരുണ്ട മുടി വളരുന്നത് പ്രശ്‌നം ആണോ. പണ്ട് അറിവില്ലാത്ത സമയത്ത് ചുരുണ്ട മുടിയുള്ളവരെ നാട്ടില്‍ കാപ്പിരി മുടിയന്‍ എന്നൊക്കെ വിളിച്ചു കളിയാക്കിയിരുന്നു.

അറിവില്ലാത്ത സമയത്ത് ചെയ്ത ആ പ്രവൃത്തി ബോഡിഷെയ്മിംഗ് ആണെന് തിരിച്ചറിഞ്ഞത് മുതിര്‍ന്നതിനു ശേഷം ആണ്. താരന്‍ ഉണ്ടാകുന്നത്. പല മെഡിക്കല്‍ കണ്ടീഷന്‍സ് ഒക്കെ കൊണ്ടാണ്. ശെരിക്കും ഇന്നും ഇതിനു കൃത്യമായ മരുന്നുകള്‍ ഇല്ല. ഉണ്ടെങ്കില്‍ ആന്‍റിഡാന്‍ഡ്രഫ് ഷാംപൂ ഒക്കെ നാട്ടില്‍ ഇത്രയും വിറ്റു പോകില്ലല്ലോ.. ബ്ലെസ്ലി എന്ന യുവാവിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഏറ്റവും തറ രീതിയില്‍ ഉള്ള ചോദ്യങ്ങള്‍ ആണ് ഡെയ്‌സി അവിടെ ചോദിച്ചത്. ടാസ്‌ക് കളിക്കാം,, മത്സരിക്കാം പക്ഷെ എല്ലാത്തിനും ഒരു എത്തിക്സ് വേണം.
ഷോ കാണുന്നവര്‍ക്ക് നല്ല രീതിയില്‍ മാറ്റങ്ങള്‍ വരേണ്ട കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്യാം. നന്നായി കളിക്കുന്ന ഒരു ചെക്കനെ ഇത്രയും അധിക്ഷേപിച്ചു സംസാരിക്കുന്നതിനു പകരം അവന്റെ കൂടെ നിന്ന് പരിഹാരം പറയാന്‍ ആര്‍ക്കെങ്കിലും തോന്നിയോ?? ഇല്ല. നവീന്‍ മാനസികമായി തകര്‍ന്നു എന്ന് തോന്നിയപ്പോള്‍, അശ്വിന്‍ പോയപ്പോ അദ്ദേഹത്തിന് കൂടെ നിന്നു ഗെയ്മിലേക്ക് തിരികെ കൊണ്ട് വരാന്‍ ശ്രെമിക്കുന്ന ബ്ലെസ്ലിയെ നമ്മള്‍ കണ്ടതാണ് അതാണ് ക്വാളിറ്റി. അവന്‍ ഫാഷന്‍, മോഡലിംഗ്, ആക്ടിങ് രംഗത്ത് നില്‍ക്കുന്ന ആളല്ല. സാധാരണക്കാരനായ ജീവിതത്തില്‍ ജയിക്കാന്‍ വേണ്ടി കൃത്യമായ കാഴ്ചപ്പാടോടെ നീങ്ങുന്ന ഒരു യുവാവ് ആണ്. അവനെ വളര്‍ത്തണം എന്ന് പറയില്ലാ. പക്ഷെ ഒരു ഗെയിംമിന്റെ പേരില്‍ ഇങ്ങനെ തളര്‍ത്തരുത്. നിമിഷയോട് ഇന്നു അവന്‍ പറയുന്നുണ്ട്. ഇത്രയും മുടി വളരുന്നത് ഇപ്പോളാണ് എന്ന്.

*അവിടെയുള്ളവര്‍ പലരും സെലിബ്രിറ്റി ഇമേജ് ഉള്ളവരാണ്. പല cosmetics ഉപയോഗിക്കുന്നവര്‍ ആണ്. കുളിക്കാതെ, പല്ല് തേക്കാതെ മുഷിഞ്ഞ വസ്ത്രം ധരിച്ചു നടക്കുന്ന ആളൊന്നുമല്ല ബ്ലെസ്ലി. അങ്ങനെ എങ്കില്‍ വൃത്തിയില്ല എന്നൊക്കെ പറഞ്ഞാല്‍ മനസിലാക്കാം.പക്ഷെ പലരും ചര്‍ച്ച ചെയ്യുന്നത് കണ്ടാല്‍ അവന്‍ വൃത്തിഹീനമായി അവിടെ ജീവിക്കുന്നു എന്നു തോന്നും. ഡെയ്‌സി എന്ത് കൊണ്ട് ഇത്തരത്തില്‍ ഒരു കളി കളിക്കുന്നു എന്നു എല്ലാവര്‍ക്കും അറിയാം.. പക്ഷെ വിവരം ഉള്ളവര്‍ ആരും അവിടെ പ്രതികരിച്ചു കാണുന്നില്ല.
Recommended Video

അവന്‍ സാധാരണക്കാരില്‍ ഒരാള്‍ ആണ്, അപ്പോള്‍ വിയര്‍ക്കും മുടി വലിയ ഭംഗി കാണില്ല, തലയില്‍ തരാന്‍ കാണും. പക്ഷെ വിലകൂടിയ cosmetics ഉപയോഗിച്ച് നടക്കുന്ന നിങ്ങളെക്കാള്‍ കൂടുതല്‍ മനുഷ്യത്വം ഉള്ളവന്‍ ആണ് ബ്ലെസ്ലി, പലരും അത് മനസിലാക്കുന്നില്ല.
ഇന്നലെ രാത്രി ഉറങ്ങാതെ അവന്‍ കരഞ്ഞത് കാണാന്‍ പ്രേക്ഷകര്‍ ഉണ്ട്.. അവനു മുടി മുറിക്കാന്‍ ട്രിമ്മര്‍, anti dandruff medicine ഒക്കെ ചോദിച്ചു അവന്‍ കരഞ്ഞപ്പോള്‍ അവന്റെ മനസ്സ് നോവിച്ചത് അവനെ ഞങ്ങള്‍ക്കിടയില്‍ ഒന്നുകൂടി ശക്തനാക്കുകയെ ഉള്ളൂ. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുടി മറച്ചു അവന്‍ തുടങ്ങിയ ഈ ദിവസം,, നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന നിങ്ങളില്‍ ഒരാളുടെ മനസ്സ്.. ഞങ്ങള്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്. അത് മനസിലാക്കുമ്പോഴേക്കും നിങ്ങള്‍ ബിഗ്ബോസ് വീടിനു പുറത്തു എത്തിയിരിക്കും. എന്നും എപ്പോഴും ബ്ലസിലിയോടൊപ്പം.


Click it and Unblock the Notifications