റോബിനും ഫാന്‍സും മറന്നു പോയൊരു കാര്യമുണ്ട്! താരത്തിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയെന്ന്് ആരാധകര്‍ പറയുന്ന റോബിന്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ്. ടാസ്‌കിനിടെ സഹമത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തിലായിരുന്നു റോബിനെ പുറത്താക്കുന്നത്. പ്രേക്ഷകരേയും താരങ്ങളേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു റോബിന്റെ പുറത്താകല്‍.
അതേസമയം റോബിന്‍ പുറത്താകാന്‍ കാരണക്കാരനായ റിയാസിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനെ വിമര്‍ശിച്ചു കൊണ്ടുള്ളൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

കണ്ടന്‍റ് ക്ഷാമം നേരിടുന്ന bb ഹൌസിലേക്ക് wc ആയി വന്ന രണ്ടുപേരില്‍ റിയാസ് യഥാര്‍ത്ഥ പ്ലെയർ എന്ന നിലയില്‍ ബിഗ് ബോസ് പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. കൂടുതല്‍ ഫാന്‍സ്, ഹേറ്റേഴ്സ് ഉള്ള മത്സരാര്‍ഥികള്‍ ആരാണെന്ന് അറിഞ്ഞിട്ടും കയറി ചെല്ലുമ്പോള്‍ തന്നെ എനിക്ക് ഇവരുടെ ഗെയിം താല്പര്യമില്ല എന്ന് പറയാന്‍ ധൈര്യം കാണിച്ച ആളാണ് റിയാസെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഒരു യഥാര്‍ത്ഥ ബിഗ് ബോസ് പ്ലെയർ എങ്ങനെയാവണം എന്ന് ഗെയിമിലൂടെയും,ക്രിസ്റ്റല്‍ ക്ലിയര്‍ ആയ സംസാരത്തിലൂടെയും കാണിച്ച് തന്ന റിയാസിനെ അംഗീകരിക്കാന്‍ ഭൂരിപക്ഷം പ്രേക്ഷകരോ അകത്തുള്ള ചിലരോ തയ്യാറായിട്ടില്ല എന്നതാണ് സത്യം.
അതില്‍ ഏറ്റവും മുന്നില്‍ ഉള്ളയാളാണ് റോബിന്‍. അയാള്‍ പലപ്പോഴും റിയാസിനെ പുച്ഛത്തോടെ നോക്കുന്നതായും ഒരു വിലയും കല്‍പിക്കാതെ പെരുമാറുന്നതായും തോന്നിയിട്ടുണ്ടെന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.
അതിന് ഒരു ഉദാഹരണം ആണ്, റിയാസ് രാജാവ് ആയി വന്ന ആ ടാസ്‌ക്.
കൂകി വിളിച്ചും രാജപ്പന് നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞും കൈ കൂട്ടിതിരുമ്മി സ്വയം കയ്യില്‍ അടിച്ചും എന്റെ ഉള്ളിലെ സൈക്കോപാത്ത് പുറത്ത് ചാടി എന്ന് പറയുമ്പോഴും ഒരു എതിരാളി എന്നതിനപ്പുറത്തേക്ക് റിയാസ് എന്ന വ്യക്തിയോടുള്ള അയാളുടെ ഫ്രസ്റ്റ്രേഷന്‍ എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസിലാകും. റിയാസിന്റെ ഒരു ടച്ച് പോലും ബാഡ് ടച്ച് എന്ന് ചിന്തിക്കുന്നിടത്തേക്ക് റോബിന്റെ ചിന്തകള്‍ ഇടുങ്ങിയത് കാണുമ്പോള്‍ അയാള്‍ പുറത്ത് ഒരു ഡോക്ടര്‍ ആണല്ലോ എന്നതില്‍ അത്ഭുതം തോന്നിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ഈ ആഴ്ച്ച പുറത്താക്കും എന്ന് വെല്ലുവിളിച്ച,നോമിനേഷനില്‍ ഉള്ള റിയാസിനെ പുറത്തു ടാര്‍ഗറ്റ് ചെയ്യാനുള്ള എല്ലാ കളികളും കണക്ക് കൂട്ടി തന്നെയാണ് റോബിന്‍ ആ ടാസ്‌കിന്റെ മറവില്‍ പലതും ലക്ഷ്മി പ്രിയയുമായി പ്ലാന്‍ ചെയ്ത് കളത്തില്‍ ഇറങ്ങിയത്. ഊച്ചാളി, നിന്റെ ഊപ്പാട് വരുത്തിയിട്ടേ നിന്നെ ഇവിടുന്ന് വിടൂ, നീ നിന്റെ കോണകം കെട്ടിക്കൊണ്ട് ഇവിടുന്ന് ഓടും,എന്നൊക്കെ പറയുമ്പോള്‍ റിയാസ് പറഞ്ഞ ഒരു വാക്കുണ്ട് 'നമുക്ക് കാണാം, ആരാണ് ഓടുന്നത് എന്ന്....' കുറിപ്പ് ഓർമ്മപ്പെടുത്തുന്നു.
റോബിനും ഫാന്‍സും ചിന്തിക്കേണ്ടതായ ഒന്നുണ്ട്. ലക്ഷ്മി പ്രിയയുടെ ഭാഷയില്‍ പറഞ്ഞാല്‍,
'അല്ലെങ്കിലും സത്യമേ ജയിക്കുള്ളോടാ ചെക്കാ....' ജന്‍ഡര്‍ പറഞ്ഞും ചൊറിയന്‍ ആണെന്ന് പറഞ്ഞും പുച്ഛിച്ചും തള്ളാം. റോബിന്‍ കളിക്കുമ്പോള്‍ മൈന്‍ഡ് ഗെയിമും റിയാസ് കളിക്കുമ്പോള്‍ ചൊറിയും ആവുന്നിടത്തെ ആ അസഹിഷ്ണുതയാണ് പ്രശ്‌നമെന്നാണ് കുറിപ്പിലെ അഭിപ്രായം.
ബിഗ് ബോസ് വീട്ടില്‍ കയറുമ്പോള്‍ തന്നെ ഭൂരിപക്ഷത്തിന്റെ എതിരാളിയെ പൂ കൊടുത്ത് ചേര്‍ത്ത് നിര്‍ത്തിയ റിയാസ് അന്നേ വെട്ടുകിളികളെ ഓര്‍മിപ്പിച്ചതാണ്. സൈബര്‍ അറ്റാക്ക് തനിക്ക് വെറും പുല്ലാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം പുറത്ത് വന്ന റോബിന് വലിയ സ്വീകരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. താരത്തെ സ്വീകരിക്കാനായി നിരവധി പേരാണ് വിമാനത്താവളത്തിലെത്തിയിരുന്നത്.


Click it and Unblock the Notifications