ജാസ്മിന്‍ റോബിനെ പട്ടിയോട് ഉപമിച്ചിട്ടില്ല; വളച്ചൊടിച്ചത് ലക്ഷ്മി; ഡോക്ടര്‍ ഫാന്‍സ് കാണാതെ പോകുന്നത്!

ഇന്നലെ ബിഗ് ബോസ് വീട്ടില്‍ വലിയൊരു പൊട്ടിത്തെറി തന്നെ അരങ്ങേറിയിരുന്നു. റോബിനെ ജാസ്മിന്‍ തന്റെ പട്ടിയോട് ഉപമിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മി പ്രിയ രംഗത്ത് എത്തുകയായിരുന്നു. ഇതിനെതിരെ റോബിന്‍ ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ പട്ടിയോട് റോബിനെ ഉപമിച്ചിട്ടില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. ഈ ലോകത്ത് താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തന്റെ പട്ടിയെ ആണെന്നും താന്‍ പട്ടിയെ വിളിച്ചാണ് സത്യം ചെയ്യാറുള്ളതെന്നുമാണ് ജാസ്മിന്‍ പറയുന്നത്.

സത്യത്തില്‍ ലക്ഷ്മി പ്രിയയാണ് ജാസ്മിന്റെ വാക്കുകള്‍ വളച്ചൊടിച്ചതും ജാസ്മിന്‍ റോബിനെ പട്ടിയുമായി ഉപമിച്ചതാണെന്നും വരുത്തി തീര്‍ത്തതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് ഈ സംഭവത്തില്‍ ലക്ഷ്മി പ്രിയയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

പട്ടിയെ വെച്ച് ആണ് സത്യം ചെയ്യുന്നത്

സത്യത്തില്‍ ജാസ്മിന്‍ പറഞ്ഞ കാര്യം ലക്ഷ്മി പ്രിയ അല്ലേ മാനുപ്പുലേറ്റ് ചെയ്തത്? എല്ലാവരും ദൈവത്തെ കൊണ്ട് സത്യം ചെയ്യുമ്പോള്‍ അവള് പട്ടിയെ വെച്ച് ആണ് സത്യം ചെയ്യുന്നത്. കാരണം അവള് ആ ലെവലില്‍ ആണ് അതിനെ കാണുന്നത് അല്ലാതെ തെരുവ് പട്ടി അല്ല. നായ ആയി അവര്‍ കമ്പയര്‍ ചെയ്തത് അല്ലല്ലോ.. അവളുടെ കണ്ണില്‍ നിമിഷയെക്കള്‍ മൂല്യം ഉള്ളത് (നിമിഷ യുടെ മുന്നില്‍ വെച്ച് അത് പറഞ്ഞ്) അവളുടെ പെറ്റ് ആണ്. അതിനെ ട്രീറ്റ് ചെയ്യുന്നതും ഡോക്ടറെ ട്രീറ്റ് ചെയ്യുന്നതും (അവളുടെ കണ്ണില്‍ ഏറ്റവും മൂല്യം കുറഞ്ഞ) വ്യത്യസ്തം ആണ് എന്നല്ലേ'' എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

പട്ടി മേനോനെ

അവള് നിമിഷയുടെ നിഴല്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ പറഞ്ഞ കാര്യം ആണിത്. അവള്‍ക്ക് ഏറ്റവും ഇഷ്ടം ഉള്ളതിനെയും ഇഷ്ടം ഇല്ലതത്തിനെയും ട്രീറ്റ് ചെയ്യുന്ന കാര്യം പറഞ്ഞതായിട്ട് ആണ് തോന്നിയത്. നായ ചിലര്‍ക്ക് മനുഷ്യരേക്കാള്‍ നന്ദി ഉളളവര്‍ ആണ്. അതിനെ വളച്ച് ഒടിച്ചത് ആരാണ്? പട്ടി എന്ന് വെച്ചാല്‍ തെരുവ് പട്ടി അല്ല സുഹൃത്തേ. അത് ഡോക്ടറോട് എല്ലാം കഴിഞ്ഞ് ജാസ്മിന്‍ തന്നെ ചെന്ന് പറയുന്നുണ്ട്. എല്ലാത്തിനും മാപ്പ് പറഞ്ഞ് തടി ഊരുന്ന ഡോക്ടര്‍ ഫാന്‍സ് അത് കണ്ട് കാണില്ല എന്നും കുറിപ്പില്‍ പറയുന്നു. മറ്റൊരു കുറിപ്പ് ജൂനിയര്‍ മാന്‍ഡ്രേക്കിലെ രംഗം ഓര്‍മ്മപ്പെടുത്തിയാണ് ജാസ്മിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

''മലയാളത്തിലെ ഒരു മികച്ച കോമഡി ചിത്രമായ ജൂനിയര്‍ മാന്‍ഡ്രയിക്ക് എന്ന ചിത്രം ആരും മറന്നു കാണില്ല.. അല്ലെ? അതിലെ പറവൂര്‍ ഭരതന്റെ കഥാപാത്രം ആയ പട്ടി മേനോനെയും. ഈ കാര്യം ഓര്‍മിപ്പിച്ചു കൊണ്ട് ഇന്നലെ ജാസ്മിന്‍ റോബിനെ പട്ടിയോടുപമിച്ചു എന്ന ചിലരുടെ വാദം നമുക്ക് വിശകലനം ചെയ്യാം'' എന്നാണ് കുറിപ്പില്‍പറയുന്നത്.

ജാസ്മിന്‍ പറഞ്ഞതിങ്ങനെ

''ജാസ്മിന്‍ പറഞ്ഞതിങ്ങനെയാണ്, 'ഞാന്‍ എന്റെ ഡോഗിനെ എങ്ങനെയാണ് നോക്കുന്നത്, അതുപോലെ ഡോക്ടര്‍ റോബിനെ കാണുന്നത് തീര്‍ത്തും വ്യത്യസ്തം ആയിട്ടാണ്' ഇതില്‍ എങ്ങനെ ആണ് റോബിനെ അവള്‍ പട്ടിയുമായി ഉപമിച്ചു എന്ന് പറയാനാകുക? ഉപമിക്കുക എന്നാല്‍ അവള്‍ പറയേണ്ടത് 'എന്റെ പട്ടിയെ പോലെയാണ് റോബിന്‍ എനിക്ക് ' എന്നാണ്. പക്ഷേ ഇതിന്റെ വിപരീതമാണ് പറഞ്ഞ ഡയലോഗ് എന്ന് കൂടി പരിശോധിച്ചാല്‍ മനസിലാകും. ചിലര്‍ക്ക് വളര്‍ത്തു നായയെ നല്ല സ്‌നേഹമായിരിക്കും. ജാസ്മിന്‍ തനിക്ക് ഏറ്റവും പ്രീയപ്പെട്ട വളര്‍ത്തുനായയെ നോക്കുന്നത് പോലെയല്ല റോബിനെ നോക്കുന്നത് എന്നാണ് ഉദ്ദേശിച്ചത്'' എന്നാണ് കുറിപ്പില്‍ പറയുന്നത്.

വളച്ചൊടിക്കുകയാണ്

''കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ' എന്റെ മകളെ നോക്കുന്നതു പോലെയല്ല ഞാന്‍ നിന്നെക്കാണുന്നത്' എന്നു പറയും പോലെ. അവളിലെ നായസ്‌നേഹം പല തവണ പല അവസരങ്ങളില്‍ പുറത്ത് വന്നിട്ടുണ്ട്. ഉദാഹരണങ്ങള്‍ ഒരുപാട് ആണ്. ജാസ്മിന്‍ നിമിഷയെക്കാള്‍ വില തന്റെ വളര്‍ത്തുപട്ടിക്ക് കൊടുക്കുന്നുണ്ടെന്ന് പല തവണ പറഞ്ഞിട്ടുണ്ട്. വിഷു, ഈദ്, ഈസ്റ്റര്‍ ആശംസകള്‍ പറയുമ്പോള്‍ അവളുടെ പട്ടി സിയാലോയ്ക്കും പറഞ്ഞത് ഏവരും കണ്ടതാണ്. പല തവണ ആണായിടുമ്പോളും എന്റെ പട്ടി സിയാലോയാണെ സത്യം എന്ന് പറയാറുണ്ട്. തന്റെ ഗേള്‍ ഫ്രണ്ടിനെക്കാള്‍ പട്ടിയെ മിസ് ചെയ്യുമെന്ന് ലാലേട്ടനോട് പോലും പറഞ്ഞിട്ടുണ്ട്'' എന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

പട്ടിയെ തരംതാഴ്ന്ന ജീവിയായി കാണുന്ന ലക്ഷ്മിപ്രീയ ജാസ്മിന്‍ പറഞ്ഞതിനെ റോബിനെ പട്ടിയോടുപമിച്ചു എന്നു വളച്ചൊടിക്കുകയാണ് ചെയ്തതെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X