സമ്മാനത്തുക പുരുഷധനമായി കൊടുക്കുമെന്ന് ബ്ലെസ്ലി! ചീപ്പ് ഷോയ്ക്ക് വേണ്ടി പറയുന്ന പൊള്ളയായ വാദമെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇന്നലെ ബ്ലെസ്ലി നടത്തിയ പ്രസ്താവനകള്‍ ചർച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് കിട്ടുന്ന പണം പുരുഷധനമായി നല്‍കുമെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. എന്നാല്‍ താരത്തിന്റെ വാക്കുകളിലെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുകയാണ് അജിത്ത് പിവി തടിയന്‍ എന്ന പ്രേക്ഷകന്‍.

വീക്കെന്റ് എപ്പിസോഡിന്റെ അവസാനം ക്യാമറയെ നോക്കി ബെസ്ലി മൂന്ന് തത്വങ്ങൾ പറയുകയുണ്ടായി, ഇന്റെലെക്ച്ച്വൽ മൈന്റ് ഗെയിം ഫാൻസിന് ആഘോഷിക്കാനും മാസ്സ് വീഡിയൊ ഇറക്കാനുമുള്ള എല്ലാ കാര്യങ്ങളും അതിലുണ്ട്. ബെസ്ലിയെ പോലെ അവന്റെ ഫാൻസും ഇന്റെലെക്ച്ച്വൽ ആയതുകൊണ്ട് അത് നടക്കട്ടെ
പറയാനുള്ളത്, ചീപ്പ് ഷോക്കു വേണ്ടി എന്ത് പൊള്ളയായ വാദങ്ങളാണ് ബെസ്ലി പറഞ്ഞത് എന്നാണ് അജിത്ത് പറയുന്നത്. തുടർന്ന് വായിക്കാം.

Bigg Boss Malayalam

പോയിന്റ് നമ്പർ 1 - പുരുഷൻമാരാണ് സ്ത്രീധനം വാങ്ങുന്നത്, അത് മാറ്റി വിവാഹം കഴിക്കുന്ന പെൺക്കുട്ടിക്ക് ഞാൻ സ്ത്രീധനം അങ്ങോട്ട് കൊടുക്കും
ബെസ്ലി മാസ്സ് എന്ന് പറഞ്ഞ് കയ്യടിക്കാൻ വരട്ടെ. സ്ത്രീധനം എന്ന വ്യവസ്ഥിതിയാണ് മാറേണ്ടത്, അതിനെതിരെയാണ് പ്രതികരിക്കേണ്ടത്. അല്ലാതെ ഇടതു കാലിലെ മന്ത് മാറ്റി വലതു കാലിലേക്ക് വെക്കുകയല്ല വേണ്ടതെന്നാണ് കുറിപ്പില്‍ പറയുന്നത്.

പണം കൊടുത്ത് ഉറപ്പിക്കേണ്ട ഒരു കച്ചവടം ആണ് വിവാഹം എന്നാണ് ബെസ്ലി വീണ്ടും ഉറപ്പിക്കുന്നത്.മൈന്റ് ഗെയിമർ ഫാൻസിനു മനസ്സിലാകുമൊ എന്നറിയല്ല പറഞ്ഞു എന്നു മാത്രം, മനസ്സിലാക്കും എന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും കുറിപ്പില്‍ പറയുന്നു.

പോയിന്റ് നമ്പർ 2 - പെൺകുട്ടികൾ ഭർത്താവിന്റെ പേര് വാലായി വെക്കുന്നത് മാറണം
ഹായ് മികച്ച തീരുമാനം. പകരം ഞാൻ എന്റെ പേരിനൊപ്പം ഭാര്യയുടെ പേര് ചേർക്കും
ങേ, ഇതെന്ത് കോപ്പ്. നേരത്തെ പറഞ്ഞതെ പറയാനുള്ളു, ഇടത് കാലിലെ മന്ത് വലത് കാലിലേക്ക് എന്നാണ് ആരാധകന്‍ പറയുന്നത്.

കാലാ കാലങ്ങളായി കണ്ടു വരുന്ന കലാപരിപാടിയാണ് മക്കളുടെ/ മകളുടെ പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നത്, ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര്. കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളാണ്. അവർക്ക് സ്വന്തമായൊരു വ്യക്തിത്വം നൽകുന്നില്ല ഭർത്താവിന്റെ/ അച്ഛന്റെ പേര് കൂട്ടി ചേർക്കുന്നു. ( ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം ) പക്ഷെ ഈ ഏർപ്പാട് പരമ ബോറാണെന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

അതിന് മാറ്റം വരുത്തേണ്ടത് ബെസ്ലി യുടെ പേരിനൊപ്പം ഭര്യയുടെ പേര് ചേർത്തല്ല. മാറേണ്ടത് ആ സിസ്റ്റമാണ്. ആൺകുട്ടികളായാലും പെൺകുട്ടികളായാലും ഭാര്യയൊ ഭർത്താവൊ ആരുമായിക്കോട്ടെ ഓരോ വ്യക്തിയും അറിയപ്പെടേണ്ടത് ഒരു സർ നെയിമിന്റെ പിൻബലത്തിലാകരുത്. ഓരോ വ്യക്തിക്കും അവരുടേതായ ഐഡന്റിറ്റിയുണ്ട്. മാറേണ്ടത് ആദ്യ പോയിന്റിൽ പറഞ്ഞതു പോലെ സിസ്റ്റമാണ്. ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റിയാൽ അത് നടപ്പിലാകില്ലെന്ന് കുറിപ്പ് വ്യക്തമാക്കുന്നു.

പോയിന്റ് നമ്പർ - 3 ജാതി മത എല്ലാത്തരം രീതികളും വേലിക്കെട്ടുകളും തകർത്തെറിഞ്ഞ് എല്ലാവരും ഒന്നാകണം, ഒരു ന്യൂ നോർമൽ . മികച്ച പോയിന്റാണത് നല്ലകാര്യം.
പക്ഷെ ബെസ്ലിയാണ് അത് പറഞ്ഞ ഒറ്റ കാരണം കൊണ്ട് വിശ്വസിക്കാൻ കഴിയില്ല. ബിഗ് ബോസ് തുടക്കം മുതൽ യാതൊരു വ്യത്യസ്തതകളും അംഗീകരിക്കാതെ ടോക്സിക്കായി മുന്നേറുന്ന വ്യക്തിയാണ് ബെസ്ലി, വ്യത്യസ്തതകളെ കുറിച്ച് പറയാൻ യാതൊരു അർഹതയും ഇല്ലാത്ത വ്യക്തിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

Recommended Video

ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam

മുകളിൽ പറഞ്ഞതെല്ലാം മൈൻഡ് ഗെയിമർ ഫാൻസിനു മനസ്സിലാകുമൊ എന്നറിയില്ല, മനസ്സിലാക്കും എന്ന് യാതൊരു പ്രതീഷയുമില്ല. പിന്നെ ഇത്ര നീട്ടി വലിച്ചെഴുതാൻ കാരണം, ഇമ്മാതിരി ഊളത്തരങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന ഫ്രസ്ട്രേക്ഷൻ ഇറക്കി വെക്കാൻ വേണ്ടി മാത്രമാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X