Don't Miss!
- News രാമനവമി ആഘോഷങ്ങള്‍ക്കിടെ ബംഗാളില്‍ സ്ഫോടനം, ഒരു സ്ത്രീക്ക് പരിക്ക്; കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഭാര്യയെ വിജയത്തിനുള്ള 'ടൂളായി' ഉപയോഗിക്കും മുമ്പേ സത്യം മനസിലാക്കണം; ജോണിനോട് ആരാധിക
ബിഗ് ബോസ് മലയാളം സീസണ് 4ലെ ശക്തനാണ് റിയാസ് സലീം. വെെല്‍ഡ് കാർഡിലൂടെ കടന്നു വന്ന താരമാണ് റിയാസ്. ചുരുങ്ങിയ സമയം കൊണ്ട് മറ്റെല്ലാവരേയും പിന്തണി മുന്നിലെത്താന്‍ റിയാസിന് സാധിച്ചിട്ടുണ്ട്. ഫെെനല്‍ ഫെെവിലേക്ക് റിയാസെത്തുമെന്ന കാര്യത്തില്‍ ആർക്കും സംശയമില്ല. ഇതിനിടെ ഇന്നലെ റിയാസിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു മത്സരാർത്ഥിയായ ധന്യയുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു.
റിയാസ് ധന്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ജോണ്‍ പ്രതികരിച്ചത്. എന്നാല്‍ ഈ വീഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്നും നേരത്തെ തന്നെ ഇതുണ്ടാക്കിയ വ്യക്തിക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ജോണിനെതിരെ ജാസ്മിനും നിമിഷയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ റിയാസിന് പിന്തുണ അറിയിച്ചെത്തിയ ആരാധികയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്. ജാസ്മിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ആരാധികയുടെ പ്രതികരണം. റിയാസ് ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറില്ല എന്ന് ഇതിൽ പരം നന്നായി എങ്ങനെ പറയാനാകും എന്നാണ് ആരാധിക പറയുന്നത്. വിശദമായി വായിക്കാം തുടർന്ന്.
അതുകൊണ്ട് തന്നെയാണ് അവൻ സ്നേഹിക്കപ്പെടുന്നതും. ഇതുപോലെ ഒരു അശ്ലീലം വാക്കിലോ പ്രവൃത്തിയിലോ അവന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ ആദ്യം വിമർശിക്കുന്നത് , അവനെ തള്ളിപ്പറയുന്നത് , ഞങ്ങളൊക്കെ തന്നെയായിരിക്കും എന്നും ആരാധിക പറയുന്നു.
ഒരാളുടെ ബോഡി ലാഗ്വേജിനെ , സ്വതസിദ്ധമായ മാനറിസങ്ങളെ , ഗെയിമിനിടയിൽ നടന്ന രസകരമായ ചലനങ്ങളെ , മൈന്യൂട്ടായ മൂവ്മെന്റുകളെ , വൃത്തികെട്ട രീതിയിൽ എഡിറ്റ് ചെയ്ത് , സ്ലോ ചെയ്ത് , മ്യൂട്ട് ചെയ്ത് , ലൂപ്പിട്ട് മറ്റൊരു ആംഗിളിൽ പ്രചരിപ്പിക്കുന്നതിലൂടെ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണോ അതിന് നിങ്ങൾ തന്നെ നിയമപരമായി മറുപടി പറയേണ്ടിവരും എന്നും ആരാധിക ജോണിനോടായി പറയുന്നു.
പ്രിയപ്പെട്ട ജോൺ , സ്വന്തം ഭാര്യയെ ഒരു ഗെയിം ഷോ വിജയത്തിന് വേണ്ടി 'ടൂളായി' ഉപയോഗിക്കുന്നതിന് മുൻപ് അവരോടെങ്കിലും ചുരുങ്ങിയത് സത്യം ചോദിച്ച് മനസ്സിലാക്കണമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ബിഗ് ബോസിലെ പ്രസ്തുത ഭാഗം ലൈവ് കണ്ട ഒരു വ്യക്തി എന്ന രീതിയിൽ ഒരു 24 കാരനെ, ജീവിതം കൊണ്ട് പൊരുതി മുന്നോട്ടു വന്ന പരിപൂർണമായും സ്ത്രീപക്ഷമായി നിലകൊള്ളുന്നവനെ, ഐഡിയോളജിക്കലി പ്രാക്ടിക്കലി മനുഷ്യ പക്ഷത്ത് നിൽക്കുന്നവനെ നീചമായ ആരോപണങ്ങളിലേക്ക് ഇട്ടു കൊടുത്ത് ആക്രമിക്കുന്ന ആൾകൂട്ടത്തെ കണ്ട് നിശബ്ദമായിരിക്കാൻ മനസാക്ഷി അനുവദിക്കാത്തതു കൊണ്ടു മാത്രം എഴുതുന്നതാണ്. വർധിച്ചു വരുന്ന ജനപിന്തുണ അവൻ അർഹിക്കുന്നതാണ്. ഈ അസൂയ ക്രൂരമാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഒരു ഭാഗം മാത്രം കട്ട് ചെയ്തെടുത്ത് വേറൊരു ആംഗളില്‍ കാണിക്കുന്നത് റിയാസിന്റെ പ്രശ്നമല്ല. നിങ്ങളുടെ മാനസികാവസ്ഥയാണ് ജോണ്‍ കാണിക്കുന്നത് എന്നായിരുന്നു ഇന്നലെ ജാസ്മിന് ലെെവില് പറഞ്ഞത്. ആളുകളെ ആശ്രയിച്ചിരിക്കും ഏത് ആംഗിളില്‍ കാണിക്കണമെന്നത്. നിങ്ങളുടെ മാനസികാവസ്ഥ വച്ച് നിങ്ങള്‍ കണ്ടു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ജാസ്മിന് പറഞ്ഞിരുന്നു.
ഈ ലോകത്ത് ഒരു സുനാമി വന്ന് ഇക്കണ്ടവരൊക്കെ ഒലിച്ച് പോയി റിയാസും ജോണിന്റെ ധന്യയും മാത്രമായാലും റിയാസ് ധന്യയുടെ പിന്നാലെ പോകില്ല. അതിനാല്‍ അത്രയ്ക്ക് വിലയ സംഭവമൊന്നും ആക്കാന്‍ മാത്രമൊന്നുമില്ല. മാറ്റേണ്ടതും മാറേണ്ടതും നിങ്ങളുടെ വികൃതമായ ചിന്താഗതിയാണ്. അല്ലാതെ ആ ചെക്കനെ അനാവശ്യമായി വലിച്ചിടുകയല്ല വേണ്ടതെന്നും ജാസ്മിന് തുറന്നടിച്ചിരുന്നു.
നേരത്തെ ബിഗ് ബോസ് വീട്ടിലെ റിയാസിന്റെ മറ്റൊരു സുഹൃത്തായ നിമിഷയും ജോണിന് മറുപടിയുമായി എത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി വായില്‍ തോന്നിയതെന്തും വിളിച്ച് പറയരുതെന്നായിരുന്നു നിമിഷയുടെ പ്രതികരണം. സംഭവത്തെ തുടർന്ന് തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ് ജോണ്‍.
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
-
'ഇവന് എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!