For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂക്ഷിച്ച് നോക്കിയാല്‍ ഒരു ലവ് ട്രാക്ക് കാണാം; കണ്ടെത്തലുമായി കുറിപ്പ്; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

  |

  മുന്‍ സീസണുകളില്‍ പലതിലും ആരാധകരുടെ ശ്രദ്ധ നേടിയ പ്രണയങ്ങളുമുണ്ടായിരുന്നു. ആദ്യ സീസണിലെ താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലായിരുന്നു ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ പ്രണയം. തുടക്കത്തില്‍ ഇത് ഗെയിം തന്ത്രമാണെന്നായിരുന്നു ബിഗ് ബോസ് വീടിന് അകത്തും പുറത്തുമുള്ളവര്‍ വിലയിരുത്തിയത്. എന്നാല്‍ പിന്നീട് ഈ കണക്കുകൂട്ടലുകള്‍ തെറ്റാണെന്ന് തെളിഞ്ഞു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം പേളിയും ശ്രീനിഷും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും നില എന്ന മകളും ജനിച്ചു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പേളിയും ശ്രീനിഷും ഇന്ന്.

  താന്‍ ഫേക്ക് ആണെന്ന് കാണിക്കാന്‍ റോബിന്‍ കഷ്ടപ്പെടുന്നുവെന്ന് ധന്യ; വാക്ക് പോര് മുറുകി, ധന്യ ഓണ്‍ ആയി!

  കഴിഞ്ഞ സീസണിലും ബിഗ് ബോസില്‍ ഒരു ലവ് ട്രാക്ക് കണ്ടിരുന്നു. പക്ഷെ ഇതൊരു വണ്‍വെ ട്രാക്ക് മാത്രമായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയുടെ വിജയിയായി മാറിയ മണിക്കുട്ടനോട് തനിക്ക് പ്രണയമാണെന്ന് സൂര്യയാണ് പറഞ്ഞത്. തുടക്കത്തില്‍ തന്നെ സൂര്യ തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സൂര്യയെ താനൊരു നല്ല സുഹൃത്തായി മാത്രമാണ് കാണുന്നതെന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. അതേസമയം സൂര്യയുടെ പ്രണയം മത്സരത്തില്‍ തുടരാനുളള തന്ത്രമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ താരത്തിനെതിരെ വ്യാപക വിമര്‍ശനവും സൈബര്‍ ആക്രമണവും ഉയര്‍ന്നിരുന്നു.

  ഇത്തവണയും ബിഗ് ബോസില്‍ ലവ് ട്രാക്ക് ഉണര്‍ന്നതായാണ് ആരാധകര്‍ പറയുന്നത്. തന്റെ തന്ത്രങ്ങളിലൂടെ ആദ്യ ആഴ്ച തന്നെ ചര്‍ച്ചയായി മാറിയ ഡോക്ടര്‍ റോബിനായിരുന്നു കഥയിലെ നായകന്‍. നടിയും നര്‍ത്തകിയുമായ ദില്‍ഷയോടാണ് റോബിന്‍ പ്രണയം പങ്കുവച്ചത്. ഇതും റോബിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു ലവ് ട്രാക്കിനുള്ള സാധ്യത കൂടി സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. ഈ ട്രാക്കിലും നായിക ദില്‍ഷയാണ്. നായകന്‍ ബ്ലെസ്ലിയും. ഒരാഴ്ച കൊണ്ടു തന്നെ നല്ല സുഹൃത്തുക്കളായി മാറിയിട്ടുണ്ട് താരങ്ങളെല്ലാം. ഇതിനിടെ കഴിഞ്ഞ ദിവസം ജയിലില്‍ പോകേണ്ടി വന്ന ബ്ലെസ്ലിയെ കാണാനും സംസാരിക്കാനും ദില്‍ഷ എത്തിയിരുന്നു.

  ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ നടന്ന സംസാരം ചൂണ്ടിക്കാണിച്ചാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയത്്. സൂക്ഷിച്ച് നോക്കിയാല്‍ ഒരു ലവ് ട്രാക്ക് വരുന്നതായി ശ്രദ്ധയില്‍ പെടുന്നില്ലേ എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദില്‍ഷയും ബ്ലെസ്ലിയും ചേര്‍ന്നാല്‍ ദില്ലി എന്നും സര്‍ക്കാസ ചുവയുള്ള പോസ്റ്റില്‍ പറയുന്നുണ്ട്.

  എന്നിട്ട് വേണം കഴിഞ്ഞ സീസണിലെ റംസാനെയും ഋതുവിനെയും രതിച്ചേച്ചി പപ്പു എന്നൊക്കെ വിളിച്ചു കളിയാക്കിയ പോലെ ഇവരേം കളിയാക്കാന്‍. ദില്‍ഷയെ ഡോക്ടര്‍ ബുക്ക് ചെയ്തു. Next week പുള്ളി ഓടിക്കാന്‍ പോകുന്നത് ഈ ട്രാക്കിലൂടെ ആയിരിക്കും, ദില്ലി അല്ല തെലങ്കാന, Yes ഒരു spark ഉണ്ട്. ഇവന്റെ ലൈഫ് സ്റ്റോറി പറഞ്ഞപ്പോ ഇവള്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. ചിലപ്പോ ഒരു ബ്രദര്‍നെ പോലെ ആയിരിക്കാം, എപ്പിസോഡ് 4 ലെ ബിഗ് ബോസ് plus ക്ലൈമാക്‌സ് സീന്‍ ഇന്നലെ കണ്ടപ്പോ ഞാന്‍ ശ്രദ്ധിച്ചു ദില്‍ഷ ക്കു ബ്ലെസിലിയോട് ഒരു പ്രേത്യക താല്പര്യം ഉണ്ട് .Dobut ഉള്ളവര്‍ കണ്ടു നോക്കു .അവര്‍ ഒന്നു സംസാരിച്ചു സെറ്റ് ആയി വന്ന ടൈമില്‍ ആ ക്യാപ്റ്റന്‍ വദൂരി വന്നു കുളം ആക്കി, എവിടെ ആണും പെണ്ണും അറ്റാച്ഡ് ആയാല്‍ ആദ്യം തിരക്കി പോവുക അതാണല്ലോ പ്രേമമാണോന്ന്. ഇതിപ്പോ ആ പെണ്ണ് ഒരു aged ആയ ആളെ ആണ് ഈ അടുപ്പം കാണിക്കുന്നത് എങ്കില്‍ അവിഹിതവും. ദില്‍ഷടെ സ്റ്റോറി കേട്ടിട്ട് അവള്‍ ഇതിന്നൊന്നും ആ ലെവല്‍ തിരഞ്ഞെടുക്കുമെന്ന് തോന്നുന്നില്ല. ലൈക് എ ബ്രദര്‍ ആവാന്‍ ആണ് ചാന്‍സ്, ആണും പെണ്ണും മിണ്ടിയാലോ സുഹൃത്തക്കളായാലോ അത് പ്രേമമാക്കുന്നത് ചിന്തിക്കുന്നവരുടെ പ്രശ്‌നം, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 Social Media Suspects A Love Track Between Dilsha And Bleslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X