വീണിടത്തു നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍ ആദ്യമേ ജയിച്ചവരാണ്; റിയാസ് ജയിച്ചാല്‍ ഒപ്പം ജയിക്കുക ഇവരും!

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ആരാകും ഈ സീസണിലെ വിന്നറാവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനിടെ എന്തുകൊണ്ട് റിയാസ് സലീം വിന്നറാകണെന്നു വിശദീകരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുകയാണ്. വെെല്‍ഡ് കാർഡിലൂടെ കടന്നു വന്ന് ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനെന്ന് പറയിപ്പിക്കപ്പെട്ട താരമാണ് റിയാസ്. കുറിപ്പ് വായിക്കാം വിശദമായി.

"സീസൺ ഓഫ് കളേഴ്സ്" ഈ ടാഗ് ലൈൻ കേട്ടപ്പോൾ തന്നെ എന്തൊക്കെയോ ഈ ബിഗ് ബോസ് സീസണ് സമൂഹത്തോട് പറയാനുണ്ട് എന്ന് മനസ്സിലായിരുന്നു. മത്സരാർത്ഥികളെ കണ്ടപ്പോൾ ടാഗ് ലൈനിൽ കാര്യമുണ്ട് എന്ന് തീർച്ചപ്പെടുത്തി. പലരും പബ്ലിക്കായി സമ്മതിക്കാത്ത പൊതുബോധം എന്താവും എന്ന് ചിന്തിച്ചേക്കാവുന്ന സോ കോൾഡ് സൊസൈറ്റി എന്ത് ചിന്തിക്കും എന്നൊക്കെ പതം പറഞ്ഞവരുടെ മുന്നിലേക്ക് 42ാം ദിവസം അവൻ നിറപുഞ്ചിരിയുമായി വരികയായിരുന്നു.

Bigg Boss Malayalam

പിന്നീട് നടന്നത് ചരിത്രം. പത്ത് പേരുടെ മുന്നിൽ ഞാൻ ഇതാണ് എന്ന് പറയാൻ മടിച്ച് മാറി നിൽക്കുന്നവർക്ക് നിങ്ങൾക്ക് ഒരു ലോകമുണ്ടെന്നും അതിലൊരു ജീവിതമുണ്ടെന്നും അതിൽ നമുക്ക് നമുടേതായ ഇഷ്ടങ്ങൾ ഉണ്ടെന്നും ചോദ്യം ചോദിച്ചവരോട് അവൻ ഉറക്കെ പറഞ്ഞു. അരിതുവത്ക്കരിച്ച് മാറ്റി നിർത്താൻ ആകാത്ത അത്രയും ലോകം മാറിയെന്ന് പലരേയും ബോധ്യപ്പെടുത്താൻ അവന് കഴിഞ്ഞു.

എത്രയെത്ര വിഷയങ്ങൾ ആശയ സംമ്പുഷ്ടിയോടെ പറഞ്ഞ് തീർക്കാൻ താൻ അത്രയും കാലം ആർജ്ജിച്ച അറിവും അനുഭവവും മാത്രം മതിയായിരുന്നു റിയാസിന്. LGBTQIA+ എന്താണെന്നും അതിന്റെ പ്രാധാന്യം വർത്തമാന കാലത്ത് എന്താണെന്നും സമൂഹത്തിലേക്ക് ചർച്ച ചെയ്യിക്കാൻ അവന് കഴിഞ്ഞു. ആർത്തവവും , ടോക്സിക് പാരന്റിംഗും , മതവും അങ്ങനെ എത് മേഖലയിലെ വിഷയങ്ങളും തികഞ്ഞ തൻമയത്തതോടെ വിശദീകരിക്കാൻ റിയാസിന് എളുപ്പമായിരുന്നു.

പൊതുബോധം മാറാനുണ്ടെന്നും ഓർമ്മപ്പെടുത്തുകയും പൊതുബോധം തകർക്കുന്ന മനുഷ്യർക്ക് പ്രചോദനമാകുന്ന രീതിയിൽ സീസണിനെ കളറാക്കിയവനാണ് റിയാസ്.
ജീവിത സാഹചര്യങ്ങൾ നമുക്ക് പലതായിരിക്കാം, എങ്ങനെ ജീവിച്ച് കാണിക്കുന്നു എന്നതാണ് പ്രധാനം. വീണിടത്ത് നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ജൻമങ്ങൾ ആദ്യമേ വിജയിച്ചവരാണ്.

Recommended Video

സീസൺ 4 വിന്നർ റിയാസെന്ന് കിടിലം ഫിറോസ് | *BiggBoss

ഒറ്റയാക്കപ്പെട്ട മനുഷ്യർക്ക് വേണ്ടി സംസാരിക്കുമ്പോൾ തോറ്റ് പോകാൻ സാധ്യത ഏറെയുണ്ടായിട്ടും പതറാതെ പൊരുതി വാക്കിനെ കരുത്താക്കിയവൻ. അവൻ ജയിക്കുമ്പോൾ കൂടെ ജയിക്കുന്നത് ഒരു കൂട്ടം മനുഷ്യരാണ്. പരാജയപ്പെട്ട് പോകുമെന്ന് കരുതി ജീവിച്ച ഒരു കൂട്ടം വിജയിക്കേണ്ടുന്ന മനുഷ്യർ. അവർക്ക് വേണ്ടി റിയാസ് നീ ജയിച്ചേ പറ്റൂവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X