For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസിന് പിന്തുണയുണ്ടെന്ന് അറിഞ്ഞതോടെ ദില്‍ഷയുടെ പ്രതികാരം ആവിയായോ? കുറിപ്പ് ചോദിക്കുന്നു

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ ഫൈനലിസ്റ്റായി മാറിയിരിക്കുകയാണ് ദില്‍ഷ. ഇതിനിടെ സുഹൃത്തായ ലക്ഷ്മി പ്രിയ നടത്തിയ റിയാസിനെതിരെയുള്ള പരാമര്‍ശത്തിനെതിരെ ദില്‍ഷ സംസാരിച്ചത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദില്‍ഷയെ വിമര്‍ശിച്ചു കൊണ്ടൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

  Also Read: പ്രതീക്ഷിച്ച എവിക്ഷന്‍, ബിഗ് ബോസ് ഹൗസില്‍ നിന്ന് വിനയ് മാധവ് പുറത്ത്...

  ദി്ല്‍ഷ റിയാസിനെ അനുകൂലിച്ച് സംസാരിക്കുന്നതിന് പിന്നില്‍ വോട്ട് ലക്ഷ്യം വച്ചുള്ള നീക്കമാണെന്നാണ് വിമര്‍ശനം. അതേസമയം ലക്ഷ്മി പ്രിയയുടെ ക്യാരക്ടര്‍ റിയല്‍ ആണെന്നു കുറിപ്പില്‍ പറയുന്നു. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

  Bigg Boss Malayalam

  ജൂണ്‍ 12 എവിക്ഷനില്‍ ദില്‍ഷ ഉറപ്പിച്ചിരുന്നു ഡോക്ടര്‍ ഫാന്‍സ് റിയാസിനെ പുറത്താക്കുമെന്ന്. റിയാസ് സേഫ് എന്ന് പറഞ്ഞപ്പോള്‍ ഉള്ള ദില്‍ഷയുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ മതി. ഇതിനു ശേഷം ലക്ഷ്മി പ്രിയയുമായി അഭിപ്രായ വ്യതാസങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങി. അതിനു ശേഷം എന്തിനും ഏതിനും റിയാസിനെ വളഞ്ഞിട്ടു ആക്രമിക്കുന്ന ദില്‍ഷ കളി മാറ്റിയെന്നാണ് കുറിപ്പില്‍ പറയുന്നത്.

  ടിക്കറ്റ് ടു ഫിനാലെ വീക്കില്‍ വാക്ക് തര്‍ക്കം പോയിട്ട് ചെറിയ ഒരു അഭിപ്രായ വ്യത്യാസം പോലും റിയാസുമായിട്ടു ഉണ്ടായില്ല. മാത്രം അല്ലെ എവിക്ഷന് ശേഷം ഡോക്ടര്‍ ഡോക്ടര്‍ എന്ന് നാഴികക്കു നാല്‍പ്പതു വട്ടം ഉപയോഗിക്കുന്നത് നിര്‍ത്തി. ഇപ്പോള്‍ പറയാറേയില്ല. റിയാസ് പറഞ്ഞു 'ദില്‍ഷ ടിക്കറ് ടു ഫൈനല്‍ വിന്‍ ചെയ്യണം എന്നാണു എന്റെ ആഗ്രഹം എന്ന്. 'She is a nice girl' ,' I personally like her' തുടങ്ങ്ങിയ ഡയലോഗ് റിയാസിന്റെ കയ്യില്‍ നിന്നും ഉണ്ടായി എന്നും കുറിപ്പില്‍ പറയുന്നു.

  ഡോക്ടര്‍ക്ക് മാസ്സ് സപ്പോര്‍ട്ട് കൊടുത്ത, ഡോക്ടറെ ഇഷ്ട്ടപെടുന്ന ആള്‍ക്ക് ഇഷ്ട്ടപെടുന്ന രീതിയില്‍ പെരുമാറുന്ന ലക്ഷ്മി പ്രിയ അല്ലേ ഫയര്‍ ? പെന്‍ഡന്റ് ഒളിപ്പിച്ചത് ഡോക്ടര്‍ ആണ് അത് നിങ്ങള്ക്ക് കിട്ടണം എങ്കില്‍ ഡോക്ടര്‍ തന്നെ വിചാരിക്കണം എന്ന് ഒക്കെ പറഞ്ഞ ലക്ഷ്മി പ്രിയ അല്ലേ മാസ്സ്? കുറിപ്പില്‍ ചോദിക്കുന്നു.

  മാത്രം അല്ല ദില്‍ഷയുടെ പ്രതികാരത്തിന് എന്ത് സംഭവിച്ചു? റിയാസിന് പബ്ലിക് സപ്പോര്‍ട്ട് ഉണ്ടെന്നു മനസ്സിലാക്കിയപ്പോള്‍ പ്രതികാരം ആവി ആയി പോയോ? എന്നും കുറിപ്പില്‍ ചോദിക്കുന്നു.

  ലക്ഷ്മി പ്രിയയുടെ ക്യാരക്ടര്‍ വളരെ റിയല്‍ ആണ്. അവര്‍ ശത്രുവിനെ ശത്രു ആയി കാണും മിത്രത്തെ മിത്രം ആയി കാണും, ചൊറിയാന്‍ ആണ് പരിപാടി എങ്കില്‍ കേറി മാന്തും. ദില്‍ഷയുടെ ചരക്റ്റര്‍ റിയല്‍ ആണെന്ന് വേണെങ്കില്‍ പറയാം പക്ഷെ സപ്പോര്‍ട്ട് ഉള്ളവരുടെ കൂടെ തന്നെ നില്‍ക്കുന്ന സ്വഭാവം ലക്ഷ്മി പ്രിയയ്ക്കു ഇല്ല എന്നാണ് കുറിപ്പില്‍ പറയുന്നത്.

  അവരുടെ അഭിപ്രായത്തില്‍ അവസാനം വരെ ഉറച്ചു നില്‍ക്കും. റിയല്‍ ക്യാരക്റ്റര്‍ ആയതു കൊണ്ട് ആണ് ചില സമയത്തു അബദ്ധങ്ങള്‍ വായില്‍ നിന്ന് വീഴുന്നത്. ലക്ഷ്മി പ്രിയ സ്‌ക്രീന്‍ സ്‌പേസിന് വേണ്ടി മനപ്പൂര്‍വ്വം ഒന്നും ചെയ്യാറില്ല. ചൊറിയുന്നവരെ തിരിച്ചു മാന്തുമ്പോള്‍ സ്വാഭാവികം ആയി ഉണ്ടാവുന്ന കോണ്‍ടെന്റ് ആണ് എന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

  നോര്‍മല്‍ അല്ല എന്ന് പറഞ്ഞ കേസിലും (ലക്ഷ്മി പ്രിയ അങ്ങനെ പറഞ്ഞതും ഇല്ല ) ദില്‍ഷ ബ്ലെസ്സലിയോട് റിയാസിനെ സമാധാനിപ്പിക്കാന്‍ റിക്വസ്റ്റ് ചെയ്യുന്നു. ദില്‍ഷ പോയി സമാധാനിപ്പിച്ചാല്‍ വ്യൂവേഴ്‌സ്‌ന്റെ മുന്നില്‍ ഉള്ള ശത്രുത ഇമേജിന് കോട്ടം തട്ടും എന്ന് പേടിച്ചു ബ്ലെസ്സലിയെ വിടുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

  ദില്‍ഷയുടെ ക്യാരക്ടര്‍ റിയല്‍ ആണോ എന്ന് മനസിലാക്കുന്നതും ഇല്ല. ദില്‍ഷക്കു വോട്ട് ചെയ്യാന്‍ ഡോക്ടര്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോള്‍ ഞാനും വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചു പക്ഷെ അന്ന് ദില്‍ഷയുടെ സ്വഭാവം ഇങ്ങനെ ആയിരുന്നില്ല. അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവം ഇപ്പോള്‍ കാണിക്കുന്നത് ആര്? ഈ വരുന്ന വീക്കില്‍ ദില്‍ഷയുടെ ആക്ടിവിറ്റി വളരെ നിര്‍ണ്ണായകം ആണ് എന്ന് ഓര്‍മിപ്പിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Social Meida Asks What Happened To Dilsha's Revenge Against Riyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X