സഹിക്കാന്‍ പറ്റാത്ത വേദന, കല്യാണ വീട്ടില്‍ സ്റ്റുളില്‍ മുട്ടുകുത്തി നിന്നാണ് ചോറ് കഴിച്ചത്; റോണ്‍സനോട് സൂരജ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ആഴ്ച തന്നെ പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു ബിഗ് ബോസ് വീട്. മത്സരാര്‍ത്ഥികളില്‍ പലരും പൊട്ടിത്തെറിക്കുന്നതും കണ്ടു. നാളിതുവരെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു താരമാണ് സൂരജ് തേലക്കാട്. സിനിമകളിയിലൂടേയും കോമഡി ഷോകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സൂരജ്. താരത്തിന്റെ ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു.

ഉയരക്കുറവിന്റെ വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ താരമാണ് സൂരജ്. ആന്‍ഡ്രോയ്ഡ് സൂരജ് എന്നാണ് സൂരജ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇന്നലെ ബിഗ് ബോസ് വീട്ടിലെ ജിമ്മനും ഉയരക്കാരനുമായ റോണ്‍സനുമായുള്ള സുരജിന്റെ സംഭാഷണം താരത്തിന്റെ ശാരീരകാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിവ് പകരുന്നതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

sooraj thelakkad

കഴിഞ്ഞ ദിവസം റോണ്‍സണ്‍ സൂരജിന്റെ ശരീര വളര്‍ച്ചയുടെ വേദനകളെ കുറിച്ച് ചോദിക്കുകയുണ്ടായി. അതിന് സൂരജ് പറഞ്ഞ മറുപടി വേദനിപ്പിയ്ക്കുന്നതാണ്. ടാസ്‌കും മത്സരവുമൊക്കെ കഴിഞ്ഞ് അടുക്കളയുടെ അടുത്തുള്ള സോഫയില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു സൂരജും റോണ്‍സണും.
നിങ്ങള്‍ക്ക് വേദനകള്‍ പൊതുവേ കൂടുതലായിരിയ്ക്കും അല്ലേ എന്നായിരുന്നു റോണ്‍സണിന്റെ ചോദ്യം എനിക്ക് ഇപ്പോള്‍ അത്ര വേദനയ ഇല്ല. പക്ഷെ ചേച്ചിയ്ക്ക് ഇപ്പോഴും തൊട്ടാല്‍ വേദനയാണ്. ആദ്യമൊക്കെ എനിക്കും സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു. എന്തെങ്കിലും ചെറിയ കാര്യം മതി, ജീവന്‍ പോകുന്ന വേദനയായിരുന്നു എന്നാണ് സൂരജ് പറയുന്നത്.

തന്റെ 18, 19 വയസ്സ് വരെ ഒക്കെ ശരീരം തീരെ കുഞ്ഞ് ആയിരുന്നു. അപ്പോള്‍ നമ്മളുടെ വേദനയും കുഞ്ഞുങ്ങളെ പോലെ തന്നെ തൊട്ടാല്‍ വേദനയാവും. പിന്നീട് ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ഇത്ര എങ്കിലും മാറ്റം വന്നത്. ഇപ്പോള്‍ അത്ര കാര്യമായ വേദന തോന്നാറില്ലെന്നും സൂരജ് പറയുന്നുണ്ട്. പണ്ടൊക്കെ കല്യാണ വീടുകളില്‍ പോകുമ്പോള്‍ സ്റ്റൂളില്‍ മുട്ടുകുത്തി നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും സൂരജ് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ആരാധകരുടെ മനസിലേക്കാണ് പതിച്ചിരിക്കുന്നത്.

അതേസമയം സൂരജിന്റെ ബിഗ് ബോസ് വീട്ടിലെ പ്രകടനം ആരാധകരില്‍ ചിലരില്‍ നിന്നും വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴചവെക്കുന്നില്ലെന്നും ബിഗ് ബോസ് വീട്ടില്‍ തമാശ പറഞ്ഞും ചിരിച്ചും നടക്കുകയണെന്നുമാണ് വിമര്‍ശനം. ഒട്ടും ആക്ടീവല്ലെന്നും ഗെയിം കളിക്കുന്നില്ലെന്നും വിമര്‍ശനങ്ങള്‍ പറയുന്നു. നേരത്തെ മോഹന്‍ലാല്‍ വന്നപ്പോഴും സൂരജിനോട് കുറേക്കൂടി ആക്ടിവാകാനും അഭിപ്രായങ്ങള്‍ വ്യക്തമായി പറയാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ടാസ്‌കുകളില്‍ സൂരജിന്റെ സ്കിറ്റുകള്‍ കയ്യടി നേടിയിരുന്നു. താരത്തില്‍ നിന്നും ഇനിയും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നതായാണ് ആരാധകര്‍ പറയുന്നത്.

ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മൂന്നാമത്തെ ആഴ്ചയിലെ ജയില്‍ നോമിനേഷന്‍ നടക്കും. ജയിലിലേക്ക് പോകുന്നത് ലക്ഷ്മി പ്രിയയും ഡെയ്‌സിയുമാണ്. ഗെയിമിയേലും ആക്ടിവിറ്റികളിലേയും മോശം പ്രകടനമാണ ഇരുവരേയും ജയിലിലേക്ക് നയിക്കുന്നത്. ഇന്നലെ റോബിനുമായുണ്ടായ വഴക്കും അതിലേക്ക് നയിച്ച ലക്ഷ്മി പ്രിയയുടെ ഇടപെടലുമെല്ലാം നോമിനേഷന് കാരണമായിട്ടുണ്ട്. റോബിനും ജാസ്മിനും തമ്മിലുള്ള പൊട്ടിത്തെറിക്കും ജയില്‍ നോമിനേഷന്‍ സാക്ഷ്യം വഹിച്ചിരുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X