12 വര്‍ഷത്തിന് ശേഷം ജനിച്ച മകള്‍, ആറാം മാസത്തിലെ പ്രസവം; പിന്നാലെ ഭര്‍ത്താവിനുണ്ടായ അപകടം!

മലയാളികള്‍ക്ക് സുപരിചിതയും പ്രിയപ്പെട്ടവളുമായ നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലും പരമ്പരകൡലുമെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായും ശ്രദ്ധ നേടുകയാണ് ലക്ഷ്മി പ്രിയ. ഒരിക്കല്‍ താന്‍ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ലക്ഷ്മി പ്രിയ മനസ് തുറന്നിരുന്നു. മകള്‍ മാതംഗിയുടെ ജനനത്തെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി പ്രിയ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

വിവാഹം

എന്റെ 18-ാം വയസിലായിരുന്നു വിവാഹം. ജയേഷേട്ടന് പ്രായം 28 വയസായിരുന്നു. രണ്ട് തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. ഈ സമയത്താണ് സിനിമയില്‍ തിരക്ക് കൂടുന്നത്. അതോടെ കുഞ്ഞെന്ന ചിന്ത തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് ഒരുപാട് കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടുവെന്നാണ് താരം പറയുന്നത്. എന്നാല്‍ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ കുട്ടിയെ നോക്കാനുള്ള ജീവിത സാഹചര്യം കൂടി വേണമല്ലോ എന്നായിരുന്നു തങ്ങള്‍ ചിന്തിച്ചിരുന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു.

കടന്നു പോയത് 12 വര്‍ഷം

അങ്ങനെ കടന്നു പോയത് 12 വര്‍ഷങ്ങളായിരുന്നു. ഇനിയും വൈകിപ്പിക്കണ്ട എന്ന് തോന്നിയതോടെ മുപ്പതാമത്തെ വയസില്‍ വീണ്ടും ഗര്‍ഭിണിയാവുകയായിരുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ആറാം മാസത്തിലായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രസവം. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ പ്രാര്‍ത്ഥനയായിരുന്നുവെന്നാണ് താരം പറയുന്നത്. ഉറപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞത് മുതല്‍ ബ്ലീഡിംഗ് തുടങ്ങിയിരുന്നുവെന്നും പല തവണ ആശുപത്രിയില്‍ പോകേണ്ടി വന്നിരുന്നുവെന്നും താരം പറയുന്നു. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കിട്ടില്ലെന്ന് വരെ കരുതിയിരുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

പ്രസവം

ആറുമാസം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ഒരു ദിവസം ബ്ലീഡിംഗ് കൂടുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പോയി. ആദ്യമൊക്കെ ഡോക്ടര്‍മാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കുറച്ച് കഴിഞ്ഞതും അവരും നെട്ടോട്ടം തുടങ്ങുകയായിരുന്നുവെന്നും ഇതോടെ അപകടത്തിന്റെ ചുവപ്പ് വെട്ടം കത്തുകയായിരുന്നുവെന്നാണ് ലക്ഷ്മി പ്രിയ ഓര്‍ക്കുന്നത്. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടു മൂന്ന് വട്ടം കുരുങ്ങിയിരുന്നു. ഇതോടെ കുഞ്ഞിനെ ജീവനോടെ കിട്ടുമോ ആരോഗ്യം മോശമാകുമോ എന്നൊക്കെ ഭയന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഇതോട സിസേറിയന്‍ നടത്തുകയായിരുന്നു.

അബോധാവസ്ഥയിലും താന്‍ മുകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു കണ്‍മുന്നിലെന്നാണ് താരം പറയുന്നത്. 2015 നവംബര്‍ ആറിനായിരുന്നു ലക്ഷ്മി പ്രിയയുടെ മകള്‍ ജനിക്കുന്നത്. ജനിക്കുമ്പോള്‍ മകള്‍ക്ക് ഒരു കിലോ മാത്രമായിരുന്നു തൂക്കമെന്നും ലക്ഷ്മി പ്രിയ ഓര്‍ക്കുന്നു. മൂന്ന് ദിവസം ഐസിയുവിലായിരുന്നു മകള്‍. അതേസമയം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് ആണ്‍കുട്ടിയായിരിക്കുമെന്നായിരുന്നുവെന്നും അതിനാല്‍ പെണ്‍കുട്ടിക്കുള്ള പേരൊന്നും കണ്ടുവച്ചിരുന്നില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു. മാതംഗി എന്നാണ് മകളുടെ പേര്. ഈ പേരിട്ടത് താനായിരുന്നുവെന്നും മൂകാംബിക ദേവിയാണ് മാതംഗിയെന്നും ലക്ഷ്മി പ്രിയ പറയുന്നു.

 വേണ്ടിയിരുന്നില്ല

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ കുഞ്ഞ് പിന്നീട് മതി എന്ന തീരുമാനം വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. നീട്ടിവെക്കുന്നത് തെറ്റാണെന്നും ദൈവം തരുന്നത് നിഷേധിക്കും പോലെയാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. കുഞ്ഞിന് എല്ലാ രണ്ട് മണിക്കൂറിലും പാല് കൊടുക്കണമായിരുന്നു. ഇതിനായി ഓരോ രണ്ട് മണിക്കൂറിലും അലാം വച്ച് എഴുന്നേല്‍ക്കുകയായിരുന്നു. ഇതുകാരണം എവിടെയെങ്കിലും ഇരുന്നാല്‍ പോലും ഉറങ്ങി പോകുന്ന അവസ്ഥയായിരുന്നു ഭര്‍ത്താവിനെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഇത് കാരണം വലിയൊരു അപകടമുണ്ടായതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

ഒരിക്കല്‍ ഭര്‍ത്താവ് തിരുവനന്തപുരത്തേക്ക് അത്യാവശ്യമായി പോവുകയായിരുന്നു. യാത്രക്കിടെ കാര്‍ ഒരു ട്രക്കിന് അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാലിന് പരുക്കേറ്റു. കൈ ഒടിഞ്ഞു. ആംബുലന്‍സ് ഡ്രൈവറായിരുന്നു തന്നെ വിളിച്ചതെന്നും ലക്ഷ്മി പ്രിയ പറയുന്നു. അങ്ങനെ കുഞ്ഞിനേയും കൊണ്ട് സന്തോഷത്തോടെ ഇറങ്ങിയ അതേ ആശുപത്രിയില്‍ വീണ്ടുമെത്തുകയായിരുന്നു. 20 ദിവസം അദ്ദേഹം ഐസിയുവില്‍ കിടന്നുവെന്നും ആ ദിവസമത്രയും കൈക്കുഞ്ഞുമായി താന്‍ കൂട്ടിരിക്കുകയായിരുന്നുവെന്നും ലക്ഷ്മി പ്രിയ ഓര്‍ക്കുന്നു. എന്തായാലും െൈദവം കൈവിട്ടില്ലെന്നും എല്ലാം പതിയെ ശരിയായി വന്നുവെന്നും താരം പറയുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X