നമ്മള്‍ എന്താ അടിമകളോ, അടിച്ചേല്‍പ്പിക്കുന്നു; ലക്ഷ്മിയ്‌ക്കെതിരെ സുചിത്ര; പടയൊരുക്കം തുടങ്ങി!

വീക്കിലി ടാസ്‌ക്കോടെയായിരുന്നു ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. അഞ്ച് പാവകളെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. പാവകള്‍ കൈവശമുള്ളവര്‍ക്ക് പ്രേത്യക അധികാരമുണ്ട്. അഞ്ചാമത്തേയും വലിയതയുമായ പാവയെ കണ്ടെത്തിയത് ബ്ലെസ്ലിയായിരുന്നു. അതിനാല്‍ ബ്ലെസ്ലിയെ തേടി പ്രത്യേക അധികാരം എത്തുകയും ചെയ്തു. ഡെയ്‌സി, ജാനകി, റോബിന്‍, നിമിഷ എന്നിവരായിരുന്നു പാവയെ നേടിയ മറ്റുള്ളവര്‍. എന്നാല്‍ പിന്നീട് ഡെയ്‌സിയുടെ പാവയെ റോണ്‍സണ്‍ തട്ടിയെടുക്കുകയും ചെയ്തു.

ഇതിനിടെ ഒരാളുടെ പാവയെ മറ്റൊരാള്‍ക്ക് നല്‍കാനുള്ള അധികാരം ബ്ലെസ്ലിയ്ക്ക് ലഭിച്ചു. ഇതുപയോഗിച്ച് ബ്ലെസ്ലി ജാനകിയുടെ പാവയെ ലക്ഷ്മി പ്രിയയ്ക്ക് നല്‍കി. പാവ കൈവശമില്ലാത്തവരോട് പുറത്ത് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇതായിരുന്നു പാവയുളളവരും പാവയില്ലാത്തവരും തമ്മിലുള്ള അന്തരം. ഇതിനിടെ ബ്ലെസ്ലിയ്ക്ക് പറ്റിയ മണ്ടത്തരം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പുറത്തുണ്ടായിരുന്ന ഡെയ്‌സിയ്ക്ക് ഭക്ഷണം കഴിക്കാനായി അകത്തുവരാന്‍ വേണ്ടി തന്റെ പാവയെ ബ്ലെസ്ലി നല്‍കുകയായിരുന്നു. ഇതോടെ ബ്ലെസ്ലിയ്ക്ക് അധികാരം നഷ്ടമാവുകയും വീട്ടില്‍ നിന്നും പുറത്താവുകയും ചെയ്തു.

വീക്കിലി ടാസ്‌ക്

വീക്കിലി ടാസ്‌ക് അങ്ങനെ ഒരു ഭാഗത്തു നടക്കുന്നതിനിടെ ബിഗ് ബോസ് വീട്ടില്‍ ആദ്യത്തെ അഗ്നിപര്‍വ്വതം പുകയാന്‍ തുടങ്ങുന്നതിന്റെ സൂചനകളും ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിനുള്‌ള മുതിര്‍ന്ന താരമായ ലക്ഷ്മി പ്രിയ അമിതാധികാരം പ്രയോഗിക്കുന്നതായാണ് ചിലര്‍ക്കിടയിലെ ചര്‍ച്ച. മുറ്റത്ത് വച്ച് റോണ്‍സണ്‍, സുചിത്ര, ധന്യ മേരി വര്‍ഗീസ് എന്നിവര്‍ തമ്മിലായിരുന്നു ചര്‍ച്ച നടന്നത്. സുചിത്രയായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ലക്ഷ്മി പ്രിയയുടെ പേരെടുത്ത് പറയാതെയായിരുന്നു സുചിത്ര തന്റെ വിയോജിപ്പ് അറിയിച്ചത്.

അടിമകളാണോ

ഇവിടെ ചിലര്‍ക്ക് പ്രത്യേക ലീഡര്‍ഷിപ്പ് കൊടുത്തിട്ടുണ്ടോ എന്നായിരുന്നു സുചിത്ര മറ്റുള്ളവരോടായി ചോദിച്ചത്. നമ്മള്‍ തിരഞ്ഞെടുത്ത ക്യാപ്റ്റനുണ്ട്. അതല്ലാതെ ആരെങ്കിലും ലീഡര്‍ഷിപ്പ് എടുക്കുന്നതായി തോന്നിയിട്ടുണ്ടോ എന്നും സുചിത്ര ചോദിച്ചു. തങ്ങള്‍ക്കും അത് തോന്നിയിട്ടുണ്ടെന്ന് റോണ്‍സനും ധന്യയും പറഞ്ഞു. ഓരോ കാര്യങ്ങളും അടിച്ചേല്‍പ്പിക്കുകയാണെന്നും ചില സമയങ്ങളില്‍ നമ്മള്‍ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നുമാണ് സുചിത്ര പറയുന്നത്. ഇന്നലെ ചെറുതായിട്ടേ തോന്നിയുള്ളൂവെന്നും ഇന്ന് ഓവറായി തോന്നിയെന്നും സുചിത്ര പറഞ്ഞു.

ലക്ഷ്മി പ്രിയ്‌ക്കെതിരെ

എന്നാല്‍ ഇന്നലെയാണ് തനിക്ക് ഓവറായി തോന്നിയതെന്നായിരുന്നു റോണ്‍സണ്‍ പറഞ്ഞത്. നമ്മള്‍ അത് കാര്യമാക്കേണ്ടെന്നായിരുന്നു ധന്യയും റോണ്‍സണും പറഞ്ഞത്. ബിഗ് ബോസ് വീട്ടിലെ ചെറുപ്പക്കാര്‍ക്കും ഇത് തോന്നിയിട്ടുണ്ടാകുമെന്നും ധന്യ പറയുന്നുണ്ട്. രാത്രിയില്‍ ഇതേകാര്യം സുചിത്ര ദില്‍ഷയോടും പറയുന്നുണ്ടായിരുന്നു. തനിക്കും അത് അ്‌നുഭവപ്പെട്ടിട്ടുണ്ടെന്നാണ് ദില്‍ഷയും പറയുന്നത്. ഇതിനിടെ ലക്ഷ്മി പ്രിയ കുലസ്ത്രീകളെന്നും ഫെമിനിസ്റ്റുകളെന്നും വേര്‍തിരിച്ച് പറഞ്ഞതായി നിമിഷ പറയുന്നുണ്ട്. ഡെയ്‌സി, ദില്‍ഷ, ജാസ്മിന്‍ എന്നിവരോടായിരുന്നു നിമിഷ പറഞ്ഞത്. ഇതോടെ ലക്ഷ്മി പ്രിയ്‌ക്കെതിരെ ബിഗ് ബോസ് വീട്ടിനുള്ളിലൊരു മുറുമുറുപ്പ് ഉയര്‍ന്നിരിക്കുകയാണ്. വരും ദിവസങ്ങളിത് എങ്ങനെ പ്രകടമാകുമെന്നത് കണ്ടറിയണം. ഇന്നലെയും നിമിഷയും ജാസ്മിനും ലക്ഷ്മിയുമായി ചെറിയൊരു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

അമിതമായി ഇടപെടുന്നു

ഇതിനിടെ ഡോക്ടര്‍ റോബിന്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നുണ്ടെന്ന് നവീനും പറയുന്നുണ്ട്. ബ്ലെസ്ലിയോടാണ് തന്റെ അതൃപ്തി നവീന്‍ രേഖപ്പെടുത്തിയത്. വെറുതെ ഇരുന്ന തന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഒടുവില്‍ താന്‍ ശബ്ദം കനപ്പിച്ച് ഒന്നുമില്ലെന്ന് പറഞ്ഞതോടെയാണ് പോയതെന്നാണ് നവീന്‍ പറയുന്നത്. മറ്റുളളവരുടെ അധികാരത്തിലും സ്വാതന്ത്ര്യത്തിലും അ്‌നാവശ്യമായി ഇടപെടുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് നവീന്‍ പറയുന്നത്. നാളെ എന്താകും ബിഗ് ബോസ് വീട്ടില്‍ നടക്കുക എന്നത് കണ്ടറിയേണ്ട്താണ്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X