ബിഗ് ബോസിലേക്കില്ല, വാര്‍ത്തകള്‍ കാരണം പൊറുതിമുട്ടി തങ്കു; ഷോകള്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് താരം

ആരാധകര്‍ ആകാംഷയോടെ കാത്തു നില്‍ക്കുന്ന പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. പുതിയ സീസണിന്റെ പ്രഖ്യാപനം വന്നത് മുതല്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസാണ്. മാര്‍ച്ച് 27 മുതലാണ് ഷോയുടെ സംപ്രേക്ഷണം ആരംഭിക്കുക. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരിക എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഷോയുടെ പ്രൊമോ വീഡിയോകളെല്ലാം ആകാംഷ ജനിപ്പിക്കുന്നതാണ്. അതേസമയം ബിഗ് ബോസില്‍ ഇത്തവണ മത്സരാര്‍ത്ഥികളായി പല താരങ്ങളുടേയും പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം വരണമെങ്കില്‍ മാര്‍ച്ച് 27 ആകണമെങ്കിലും ആരാധകര്‍ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നുണ്ട്. ഇതിനിടെ ചില യൂട്യൂബ് ചാനലുകളും മത്സരാര്‍ത്ഥികളാകാന്‍ സാധ്യതയുളളവരുടെ പട്ടിക പുറത്ത് വിട്ടിരുന്നു. മിക്ക പട്ടികളകളിലും ഇങ്ങനെ ഉയര്‍ന്നു വന്ന പേരായിരുന്നു തങ്കച്ചന്‍ വിതുരയുടേത്. കോമഡി ഷോകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയും താരമായി മാറിയ നടനാണ് തങ്കച്ചന്‍ വിതുര. ഇത്തവണ ആരാധകരുടെ തങ്കു ബിഗ് ബോസിലുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തങ്കുവിന്റെ വാക്കുകള്‍

എന്നാല്‍ ഇപ്പോഴിതാ താന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കി കൊണ്ട് എത്തിയിരിക്കുകയാണ് തങ്കച്ചന്‍ വിതുര. ഇന്‍സ്റ്റഗ്രാമിലെ ലൈവ് വീഡിയോയിലൂടെയായിരുന്നു തങ്കച്ചന്‍ വിതുരയുടെ പ്രതികരണം. താന്‍ ഷോയുടെ ഭാഗമല്ലെന്നും അതേസമയം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തന്റെ കരിയറിനെ പോലും ബാധിക്കുന്നതായും തങ്കച്ചന്‍ പറയുന്നു. ആരാധകരുടെ പ്രിയപ്പെട്ട തങ്കുവിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

ഷോകള്‍ ക്യാന്‍സല്‍ ആകുന്നു

''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഗ് ബോസ് ഷോയുടെ പ്രഖ്യാപനം വരുന്നത് മുതല്‍ തന്നെ മത്സരാര്‍ത്ഥിയായി എന്റെ പേരും ഉയര്‍ന്നു വരും. ഞാന്‍ അതിനെ കാര്യമായി എടുത്തിരുന്നില്ല. ബിഗ് ബോസ് ടീമും എന്നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷെ ഇത്തവണ അത് എന്റെ കരിയറിനെ തന്നെ ബാധിച്ചു തുടങ്ങി. ഒരുപാട് പേരാണ് എന്റെ ടീമിനെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിച്ചത്. ഈ കിംവദന്തികള്‍ മൂലും ചിലര്‍ എന്റെ ഷോകള്‍ ക്യാന്‍സല്‍ ചെയ്യുക വരെ ചെയ്തു'' എന്നാണ് തങ്കച്ചന്‍ പറയുന്നത്. സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറിയ തങ്കച്ചന്‍ ഈയ്യടുത്ത് ഷോയില്‍ നിന്നും പിന്മാറിയിരുന്നു. പിന്നീട് കോമഡി സ്റ്റാര്‍സിലും തങ്കച്ചന്‍ എത്തിയിരുന്നു.

കൊവിഡ് വെല്ലുവിളി

അതേസമയം സോഷ്യല്‍ മീഡിയ താരം പാല സജി, സാമുഹിക പ്രവര്‍ത്തക ശ്രീലക്ഷ്മി അറക്കല്‍, നടിയും സ്റ്റാര്‍ മാജിക്ക് താരവുമായ ലക്ഷ്മി പ്രിയ, തുടങ്ങിയ താരങ്ങളുടെ പേരും ഇത്തവണത്തെ മത്സരാര്‍ത്ഥികളായി ഉയര്‍ന്നു വരുന്നുണ്ട്. ആരൊക്കെയുണ്ടാകുമെന്ന് അറിയാനായി ഷോയുടെ ലോഞ്ചിംഗ് എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. പോയ സീസണില്‍ കൊവിഡ് വെല്ലുവിളിയായി മാറിയെങ്കിലും നീണ്ട കാത്തിരിപ്പിനൊടുവില്‍ വിജയിയെ കണ്ടെത്തിയിരുന്നു. മണിക്കുട്ടന്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ ത്രീയിലെ വിജയി. സായ് വിഷ്ണുവും ഡിംപല്‍ ഭാലുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്.

Recommended Video

മലയാളികളുടെ സ്വന്തം തങ്കച്ചന്റെ പിറന്നാൾ ആഘോഷം | FilmiBeat Malayalam
പ്രൊമോ വീഡിയോ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ പ്രൊമോ വീഡിയോ നേരത്തെ ചര്‍ച്ചയായി മാറിയിരുന്നു. വൈവിധ്യമാണ് ഇത്തവണത്തെ ആശയമെന്നാണ് പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളേയും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പ്രൊമോ വീഡിയോ ഒരുക്കിയത്. കളര്‍ഫുള്‍ ആയിരിക്കും ഇത്തവണത്തെ സീസണ്‍ എന്നാണ് പ്രൊമോ വീഡിയോ പറയുന്നത്. അതുകൊണ്ട് തന്നെ ആരൊക്കെയായിരിക്കും ഷോയിലുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ തന്നെയാണ് നാലാം സീസണിലും അവതാരകനായി എത്തുന്നത്. നേരത്തെ മോഹന്‍ലാലിന് പകരം സുരേഷ് ഗോപി അവതാരകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X