ബിഗ് ബോസ് വീട്ടിലേക്ക് ഒരു താരം കൂടി; വൈല്‍ഡ് കാര്‍ഡില്‍ എത്തുന്നത് നടന്‍ കൃഷ്ണ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ മൂന്നാമത്തെ ആഴ്ചയും പിന്നിടുകയാണ്. പൊട്ടിത്തെറികളുടേയും വഴക്കുകളുടേയും ഒരാഴ്ചയായിരുന്നു ബിഗ് ബോസ് വീട്ടില്‍ കടന്നു പോയത്. ഈ ആഴ്ചയുടെ തുടക്കം തന്നെ വഴക്കിലായിരുന്നു. ഇന്നലെയും വഴക്കിടലിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. ഇതിനിടെ ഇന്ന് മത്സരാര്‍ത്ഥികളെ കാണാനായി പതിവ് പോലെ മോഹന്‍ലാല്‍ എത്തുകയാണ്.

വിഷുവും ഈസ്റ്ററുമുള്ള ആഴ്ചയാണിത്. അതുകൊണ്ട് തന്നെ ഇത്തവണ എവിക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍. ആഘോഷങ്ങള്‍ പ്രമാണിച്ച് ഒരു സര്‍പ്രൈസ് ബിഗ് ബോസ് വീട്ടിലുണ്ടാകുമെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇന്നോ നാളെയോ ബിഗ് ബോസ് വീട്ടിലുണ്ടാകും. ആരായിരിക്കുമെന്ന കാര്യത്തിലും ചില സൂചനകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

കാര്‍ഡ് എന്‍ട്രി

വൈല്‍ഡ് സൂചിപ്പിക്കുന്ന പ്രൊമോ വീഡിയോ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. 'സര്‍വ്വ ഐശ്വര്യത്തിന്റേയും സന്ദേശവുമായി എത്തുന്ന വിഷു, തമസില്‍ നിന്നും പ്രകാശത്തിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായ ഈസ്റ്റര്‍, അതെ ആഘോഷങ്ങളുടെ നിറനിമിഷങ്ങളാണ് ഈ വാരം ബിഗ് ബോസ് വീട്ടില്‍. ആ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ഞാനുമുണ്ടാകും. ആ രസമുഹൂര്‍ത്തങ്ങള്‍ക്കിടയിലും ചില അവിചാരിത സംഭവവികാസങ്ങള്‍ ഒരുക്കി വച്ചിട്ടുണ്ടാകും ബിഗ് ബോസ് വീട്' എന്നാണ് വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. താരം പറഞ്ഞ ആ അവിചാരിത സംഭവവികാസം വൈല്‍ഡ് കാര്‍ഡ് എന്‍ഡ്രിയാകുമെന്നാണ് കരുതപ്പെടുന്നത്.

കൃഷ്ണ

ഇതിനിടെ ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എന്‍്ട്രിയായി എത്തുക നടന്‍ കൃഷ്ണ ആണെന്നാണ് നടന്‍ മനോജ് കുമാര്‍ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മനോജിന്റെ പ്രതികരണം. മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൃഷ്ണ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കൃഷ്ണ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. കൃഷ്ണ ഇന്നോ നാളെയോ ബിഗ്് ബോസ് വീട്ടിലേക്ക് പ്രവേശിക്കുമെന്നാണ് മനോജ് പറയുന്നത്. ഈ വാര്‍ത്ത തെറ്റില്ലെന്നും മനോജ് പറയുന്നുണ്ട്. അതേസമയം കൃഷ്ണ പുറത്ത് നിന്നും പഠിച്ചാണ് വരുന്നത്. ഓരോരുത്തരേയും ഒബ്‌സെര്‍വ് ചെയ്തിട്ടുണ്ടാകുമെന്നും മനോജ് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അകത്തുള്ളവരുടെ പുറത്തുള്ള ഇമേജ് എന്താണെന്ന് വ്യക്തമാക്കാന്‍ പാടില്ലായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ബുദ്ധിയുളള പൊന്മാന്‍

ബിഗ് ബോസ് വീട്ടിലെ താരങ്ങളെക്കുറിച്ചും മനോജ് അഭിപ്രായം പറയുന്നുണ്ട്. ബുദ്ധിയുളള പൊന്മാന്‍ പൊട്ടക്കിണറ്റിലേ മുട്ടയിടൂ എന്ന അവസ്ഥയാണ് റോബിന്റേത്. മോശം പ്രകടനം കാഴ്ചവച്ചവരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ എനിക്കാരേയും പറയാനില്ലെന്ന് പറഞ്ഞത് ബിഗ് ബോസ് തന്നെ പൊളിച്ചു എന്നാണ് മനോജ് പറയുന്നത്. കുട്ടി അഖില്‍ ചെയ്യുന്നത് കോമഡി ആണെങ്കിലും നല്ല കമാന്റിംഗ് പവര്‍ ഉണ്ടെന്നും റോബിനെ താക്കീത് ചെയ്ത സംഭവം ചൂണ്ടിക്കാണിച്ച് മനോജ് പറയുന്നു. അതേസമയം, ജാസ്മിനെക്കുറിച്ചും മനോജ് സംസാരിക്കുന്നുണ്ട്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
അതിര്‍ വരമ്പ് കടക്കുന്നു

ജാസ്മിന്‍ നല്ല ഗെയിമറാണ്. പക്ഷെ സംസാരത്തില്‍ അതിര്‍ വരമ്പ് കടക്കുന്നുണ്ട്. തെറി പറയുന്നത് ശരിയല്ല. ഓരോ വാക്കുകളും എവിടെ ഉപയോഗിക്കണമെന്നതില്‍ ഒരു സാമാന്യ ബോധമുണ്ടല്ലോ. നല്ല പ്ലെയറായ ജാസ്മിനെ പുറകോട്ട്് വലിക്കുന്നത് അനാവശ്യ വാക്കുകളുടെ അതിപ്രസരമാണ്. സത്യസന്ധമായി തുറന്ന് പറയുന്ന ആളാണ് ജാസ്മിന്‍്. ഓപ്പണ്‍ മൈന്റഡ്് ആണ്. പക്ഷെ ആ ഓപ്പണ്‍ കുറച്ചധികം കൂടിപ്പോയെന്നാണ് മനോജ് അഭിപ്രായപ്പെടുന്നത്.

ഇന്നത്തെ എപ്പിസോഡില്‍ മോഹല്‍ലാന്‍ പൊട്ടിത്തെറിക്കുന്നതായും പ്രൊമോ സൂചിപ്പിക്കുന്നുണ്ട്. നിയമം പാലിക്കാന്‍ കൂട്ടാക്കാത്ത ഡോക്ടര്‍ റോബിനോടാണ്് മോഹന്‍ലാല്‍ ചൂടാകുന്നത്. ഇഷ്ടമല്ലെങ്കില്‍ ബാഗുമെടുത്ത് ഇറങ്ങി പോരാനും മോഹന്‍ലാല്‍ റോബിനോട് പറയുന്നതായാണ് വീഡിയോ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X