ബ്ലെസ്ലിയെ ചതിച്ച് ലക്ഷ്മി പ്രിയയെ രക്ഷിക്കുന്ന ദില്‍ഷ; ത്രികോണ പ്രണയകഥയില്‍ ലാഭം ദില്‍ഷയ്ക്ക് എന്ന് കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ തുടക്കം മുതല്‍ തന്നെ വീടിന് അകത്തും പുറത്തും ചര്‍ച്ചാ വിഷയമാണ് ദില്‍ഷയ്ക്ക് റോബിനുമായും ബ്ലെസ്ലിയുമായുള്ള സൗഹൃദം. ദില്‍ഷയോട് പ്രണയം പറഞ്ഞിട്ടുള്ളവരാണ് ബ്ലെസ്ലിയും റോബിനും. എന്നാല്‍ ഇതിനെതിരെ അകത്തും പുറത്തും വിമര്‍ശനം ഉയരാറുണ്ട്. റോബിനും ബ്ലെസ്ലിക്കുമൊപ്പമുള്ള ലവ് ട്രാക്കില്ലായിരുന്നുവെങ്കില്‍ ദില്‍ഷ ഇവിടെ വരെ എത്തില്ലായിരുന്നുവെന്നാണ് വിമര്‍ശനം.
ഇതേച്ചൊല്ലി ബിഗ് ബോസ് വീടിന് അകത്തും ദില്‍ഷ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. റോബിന്‍ പോയ ശേഷവും ദില്‍ഷ റോബിന്റെ പേരും പറഞ്ഞാണ് കളിക്കുന്നതെന്ന വിമര്‍ശനം റിയാസ് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ ദില്‍ഷയും റോബിനും ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ദില്‍ഷ- റോബിന്‍-ബ്ലെസ്ലീ ത്രികോണ പ്രണയ കഥ. ബിബി ഓഡിയന്‍സ് പാടി ആഘോഷിച്ച ഈ പ്രണയകഥയുടെ പൊരുളെന്ത് എന്നാണ് കുറിപ്പിലൂടെ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ദില്‍ഷയെ അങ്ങോട്ട് പ്രപോസ് ചെയ്തവനാണു ബ്ലെസ്ലി. റോബിനെ സംബന്ധിച്ച് അവര്‍ തമ്മില്‍ ഉള്ള കണക്ഷന്‍ തന്നെ പ്രണയമാണോ ഇത് എന്ന് സംശയിക്കതക്കത് തന്നെ ആയിരുന്നു. ഈ പ്രണയകഥയില്‍ ആര്‍ക്കാണു ലാഭം? റോബിന്‍ ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ നല്ല സ്ഥിതിയില്‍ ആയിരുന്നു എന്നത് എല്ലാവര്‍ക്കും അറിയം. റോബിനും ദില്‍ഷക്കും ഉള്‍പ്പെടെ. ബ്ലെസ്ലി ഒരു നല്ല മത്സരാര്‍ത്ഥി ആണെന്ന് ദില്‍ഷക്കും ബ്ലെസ്ലിക്കും അറിയാം . എന്നാല്‍ സ്വന്തമായി ഒരു ഗെയിമും ഇല്ലാതെ നില്‍ക്കുന്നയാള്‍ ദില്‍ഷയാണു. അതായത് ഈ പ്രണയകഥയില്‍ ഏറ്റവും ഗുണം ദില്‍ഷക്ക് തന്നെ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്.

അതെ, ദില്‍ഷ തന്നെയാണു റോബിന്‍ പുറത്തായിട്ടും പുള്ളിക്ക് വേണ്ടി പ്രതികാര ദാഹിയായ് ആ വീട്ടില്‍ റിയാസിനോട് പൊരുതുന്നത്. ഇവിടെ ബ്ലെസ്ലിയുടെ സ്റ്റാന്‍ഡ് പ്രധാനമാണു. ബ്ലെസ്ലി അയാളുടെ ആദ്യ സ്റ്റാന്‍ഡില്‍ നിന്ന് പുറകോട്ട് പോകുന്നില്ല. ദില്‍ഷയോട് പ്രണയമാണു. എന്നാല്‍ ദില്‍ഷ അയാളെ സഹോദരനും ഏറ്റവും വിശ്വസ്ഥനുമായി കൂടെ നിര്‍ത്തുകയും ചെയ്യുന്നു. ആ പോയിന്റില്‍ നിന്ന് കൊണ്ടാണു ഇന്നത്തെ എപിസോഡ് ഞാന്‍ കാണുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ആരാണു എവിക്ഷനില്‍ നിന്ന് മുക്തയാകേണ്ടത് എന്ന് ലാലേട്ടന്‍ ചോദിക്കുമ്പോള്‍ ദില്‍ഷ പറയുന്നത് ലക്ഷ്മിപ്രിയയെ! അതായത് എന്ത് പറഞ്ഞാലും ചെയ്താലും പട്ടീയെപോലെ വാലാട്ടി എന്റെ പ്രണയം സത്യമാണെന്ന് പറഞ്ഞ് വരുന്ന ബ്ലെസ്ലിയെക്കേള്‍ എതിര്‍ത്താല്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള ലക്ഷ്മിപ്രിയയെ കൂടെ നിര്‍ത്തിയാല്‍ ഭാവിയില്‍ ഗുണം ചെയ്യും എന്നും ബ്ലസ്ലി എപ്പോഴും കൂടെ ഉണ്ടാവും എന്നും കരുതുന്ന ഗെയിമര്‍ എന്റെ ഉള്ളില്‍ ഒരു വഞ്ചകിയാണെന്നാണ് കുറിപ്പിലെ അഭിപ്രായം. ചതിക്കുന്ന കൂട്ടുകാരന്‍.. എന്റെ മനസ്സില്‍ അയാളാണു ഏറ്റവും ആദ്യം പുറത്ത് പോകേണ്ടയാളെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം അഖിലാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാമതും ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായി മാറിയിരുന്നു അഖില്‍. ഇതിന് പിന്നാലെയാണ് താരത്തിന്റെ പുറത്താകല്‍. പുറത്താകുമ്പോള്‍ തന്‍റെ ക്യാപ്റ്റന്‍ സ്ഥാനം റിയാസിന് കെെമാറിയിട്ടാണ് അഖില്‍ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ കോള്‍ സെന്‍റർ ടാസ്കിലെ മികച്ച പ്രകടനത്തെ തുടർന്ന് റിയാസിനെ തേടി നോമിനേഷന്‍ ഫ്രീകാർഡ് എത്തിയിരുന്നു. ഈ ആഴ്ച കൂടി രക്ഷപ്പെടുകായണെങ്കില്‍ റിയാസിനെ ഫിനാലെയിലെത്താനാകും എന്നാണ് കണക്കാക്കപ്പെടുന്നത്.


Click it and Unblock the Notifications