റിയാസ് മലയാളി പൊതുബോധം സമ്മതിക്കാത്ത മനുഷ്യന്‍; ബിഗ് ബോസ് കാണിച്ചു തന്ന കേരള സമൂഹം!

ബിഗ് ബോസ് മലയാളം എന്നത് സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണെന്ന് നേരത്തെ അവതാരകനായ മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് പലപ്പോഴും ശരിയാണ് താനും. സമൂഹത്തിന്റെ ഒരു പരിച്ഛദം എന്ന നിലയില്‍ ബിഗ് ബോസ് വീടിനെയെടുത്താല്‍ സമൂഹത്തിലുള്ള പലതും അവിടേയും കാണാനാകും. അങ്ങനെ ബിഗ് ബോസ് വീട്ടില്‍ നിന്നും സമൂഹത്തിലുള്ള ചില പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കിയതിനെക്കുറിച്ച് എഴുതുകയാണ് ഒരു ആരാധിക. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിശകലനം. വിശദമായി വായിക്കാം തുടർന്ന്.

മലയാളം ബിഗ്‌ബോസ് സീസൺ 4 കണ്ടപ്പോൾ തോന്നിയത്. ഇന്ന് നമ്മുടെ സമൂഹത്തിലുള്ള ചില പ്രേശ്നങ്ങളെ ഈ ഷോ തുറന്നു കാട്ടാൻ ശ്രെമിക്കുന്നുണ്ട് എന്നാണ് കുറിപ്പില്‍ പറയുന്നത്. പിന്നാലെ ഓരോ നിരീക്ഷണങ്ങളായി എണ്ണിയെണ്ണി പറയുകയാണ് ആരാധിക. അതിങ്ങനെയാണ്.

Bigg Boss Malayalam

1 ടോക്സിക് പാരന്‍റിംഗ് : നിമിഷ, ജാസ്മിൻ ഇവരൊക്കെ ഇതിന്റെ ഇരകൾ ആണ്. അവർ അങ്ങനെ പറഞ്ഞു എന്ന് കരുതി അത് മാതാപിതാകളോട് ഇഷ്ടം ഇല്ലായ്മ അല്ല കാണിക്കുന്നത്
"അച്ഛന് അമ്മ ആയാൽ ശിക്ഷിക്കും" അവർ പറയുന്നത് എല്ലാം നമ്മുടെ നല്ലതിന് വേണ്ടിയാ" എന്ന ചിന്തരീതി വളരെ ജീർണിച്ചത് ആണ്. കുട്ടികളെ മാനസിക, ശാരീരിക പരമായോ ഉപദ്രവിക്കാൻ പാടില്ല എന്നാണ് സൈക്കോളജി പഠിച്ചപ്പോൾ മനസിലായത്.
പക്ഷെ നമ്മുടെ സമൂഹം അംഗീകരിക്കില്ല.

2. മുതിർന്ന ആളുകളെ ബഹുമാനിക്കുക. ഇതു വേറെ ഒരു ചിന്താഗതി. അവർ എന്ത് പറഞ്ഞാലും എതിർക്കാതെ അനുസരിക്കുക കേൾക്കുക. അങ്ങനെ ഒന്നിന്റെ ആവശ്യം ഉണ്ടോ നിലപാട്, എല്ലാവർക്കും ഉണ്ടാകും പ്രായവ്യത്യാസം നോക്കാതെ പരസ്പര ബഹുമാനം ആണ് ഉണ്ടാക്കിയെടുക്കേണ്ടത്.

3. ആദ്യത്തെ എപ്പിസോഡ് തൊട്ടേ സൂരജിനോട് മികവരും ഒരു സഹതാപം കാണിക്കുന്നുണ്ട്. അദ്ദേഹത്തെ പോലെ ഡിഫറെൻറ് ആയിട്ടുള്ള ആളുകൾക്ക് അവരുടേതായ രീതി ഉണ്ട് എല്ലാത്തിലും അതിനെ ആണ് ഫോക്കസ് ചെയേണ്ടത്. അങ്ങനെ കാണിക്കുന്ന അനാവശ്യ സഹതാപം മറ്റേപ്പെടേണ്ട ചിന്ത ആണ്.

4. വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ പെൺകുട്ടികൾ മരിക്കുമ്പോൾ, സോഷ്യൽ മീഡിയ മുഴുവൻ ഒരു പ്രേത്യേക തരം കരച്ചിൽ ആയിരിക്കും, ഇറങ്ങി വരാമായിരുന്നിലെ ഒറ്റക്ക് ജീവിക്കണം, എന്നൊക്കെ... ജാസ്മിൻ അങ്ങനെ പുറത്തു വന്നു ജീവിതം സെലിബ്രേറ്റ് ചെയുന്ന ഒരു വ്യക്തി ആണ്. ദില്‍ഷയെ പോലെ ചിന്താഗതി ഉള്ള ആളുകൾ ആണ് കൂടുതലും ഇറങ്ങി വരാൻ ധൈര്യം കാണിക്കാത്തവർ. അതിനു നമ്മുടെ വ്യവസ്ഥിതി തെറ്റാണു എന്ന് പറയുവാനുള്ള ധൈര്യം കാണിക്കണം. അത് ആരും കാണാതെ പോകുന്നു.

5.റിയാസ് മലയാളി പൊതുബോധം സമ്മതിക്കാത്ത മനുഷ്യൻ ആണ്. മിക്കവരും അദ്ദേഹത്തിന്റെ ആക്ഷനെ ആണ് ദേഷ്യത്തോടെ കാണുന്നത്. എന്തുകൊണ്ട് ഒരു വ്യക്തിയുടെ രൂപമോ ഭാവമോ അല്ല അവരുടെ ചിന്തകളെ, കാഴ്ചപ്പാടുകളെ ആണ് നാം ഫോളോ ചെയേണ്ടത് ഇനി എന്ന് പഠിക്കും.

6. റോബിൻ എന്താണ് ഗെയിം കാണിച്ചത് എന്ന് പുള്ളിക്ക് വല്ല പിടി ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. മലയാളിയുടെ പൊതു ബോധത്തിന് ചേർന്ന പൊക്കം, വണ്ണം , കട്ടതാടി, ഒരുകാര്യം ഇല്ലാതെ ദേഷ്യപെടുക ഇതൊക്കെ ആണോ ഒരാളെ ഫോളോ ചെയ്യാൻ വേണ്ട കാര്യങ്ങൾ. പോയിന്റ് പറഞ്ഞു ജയിക്കുവാൻ അദ്ദേഹത്തിന് അറിയില്ല.
രാഷ്ട്രീയ പോസ്റ്റുകൾക്ക്‌ താഴെ പോയിന്റ് പറഞ്ഞു തർക്കിക്കാൻ അറിയാത്ത ആളുകളെ പോലെ ആണ് ഡോക്ടർ റോബിൻ.

6. LGBTQIA+ ലെ മനുഷ്യരോടുള്ള സമീപനവും വളരെ മോശമാണ്. ആണ്, പെണ്ണ് എന്ന് എടുത്തു പറയാതെ മനുഷ്യർ എന്ന് പറയാൻ പഠിക്കണം. റിയാസ് അതിനെ കുറിച്ചും പറയുന്നുണ്ട്. ഇങ്ങനെ ഉള്ള സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ മലയാളികൾ ഇത്രേം ജീർണിച്ച നിലപാടുകൾ ആണ് ഉള്ളത് എന്ന് ഈ ഷോ കാട്ടിത്തന്നിട്ടുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X