അപമാനിക്കപ്പെട്ട് ഉറക്കം നഷ്ടമായി ബ്ലെസ്ലി! ബിഗ് ബോസിന് മുന്നില്‍ അപേക്ഷയുമായി താരം
ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ രസകരമായ ഒരുപാട് സംഭവവികാസങ്ങള്‍ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. താരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കുമെല്ലാം ബിഗ് ബോസ് വീട് വേദിയായി മാറുകയായിരുന്നു. പ്രേക്ഷകര്‍ക്ക് സുപരിചിതരായ സീരിയല്‍ താരങ്ങളും അത്ര പരിചിതരല്ലാത്ത സോഷ്യല്‍ മീഡിയ താരങ്ങളുമായിരുന്നു ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തിയത്. ഇതില്‍ പലരും വലിയ ആരാധകരക്കൂട്ടത്തെ തന്നെ നേടിയെടുത്തു കഴിഞ്ഞിരിക്കുകയാണ്.
ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബ്ലെസ്സി. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ചെറുപ്പക്കാരനാണെങ്കിലും ബുദ്ധി കൊണ്ടും മറ്റുള്ളവരെയെല്ലാം പിന്നിലാക്കുന്ന താരമാണ് ബ്ലെസ്ലി. രസകരമായ ഗെയിമുകളിലൂടേയും തന്ത്രപരമായ നീക്കങ്ങളിലൂടേയും ബ്ലെസ്ലി മുന്നേറുകയാണ്. എന്നാല്‍ ആകെ അസ്വസ്ഥനായ ബ്ലെസ്ലിയെയായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ കണ്ടത്. രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാന്‍ സാധിക്കാതെ, അസ്വസ്ഥമായ മനസുമായി ഇരിക്കുകയായിരുന്നു ബ്ലെസ്ലി. വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ക്കിടയിലെ സാധാരണക്കാരില്‍ ഒരാളാണ് ബ്ലെസ്ലി. ഇന്നലെ ടാസ്‌കിനിടയിലായും മുമ്പ് പലപ്പോഴായി ബ്ലെസ്ലിയുടെ മുടിയുടെ പേരില്‍ മറ്റു ചിലര്‍ താരത്തെ കളിയാക്കിയിരുന്നു. ഇതാണ് ബ്ലെസ്ലിയെ ഇന്നലെ വിഷമിപ്പിച്ചത്. ഇന്നലെ ടാസ്‌കിന്റെ ഭാഗമായി ബ്ലെസ്ലിയോട് ഡെയ്‌സി മുടിയൊക്കെ വെട്ടി വൃത്തിയായി നടന്നു കൂടെ എന്ന് ചോദിച്ചിരുന്നു. ഇത് താരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. നേരത്തേയും താരങ്ങളില്‍ പലരും ബ്ലെസ്ലിയുടെ മുടിയേയും രൂപത്തേയും കുറിച്ച് തമാശകള്‍ പറഞ്ഞിരുന്നു. വൃത്തിയില്ലെന്നും മുടി വെട്ടണമെന്നുമൊക്കെ പലരും പറഞ്ഞിരുന്നു.

ഇതിന്റെയെല്ലാം വേദനയോടെയായിരുന്നു ബ്ലെസ്ലി ഇന്നലെ രാത്രി ക്യാമറയുടെ മുന്നിലെത്തിയത്. ഇത് വ്യക്തിശുചിത്വത്തിന്റെ വാരമാണെന്നും അതിനാല്‍ തനിക്ക് മുടി വെട്ടാനൊരു ട്രിമ്മറും താരന്‍ പോക്കാനുള്ള ഷാംപുവും തരണമെന്നായിരുന്നു ബ്ലെസ്ലി ക്യാമറയുടെ മുന്നില്‍ വന്ന് ആവശ്യപ്പെട്ടത്. ഇന്നലെ ടാസ്‌കിനിടെ ഡെയ്‌സിയുടെ പക്കല്‍ നിന്നുണ്ടായ പരിഹാസം വരെ താന്‍ നേരിട്ട പല വാക്കുകളുടേയും വേദനയാണ് ബ്ലെസ്ലിയെ കൊണ്ട് ഇങ്ങനൊരു ചോദ്യം ചോദിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി ബോഡി ഷെയ്മിങിനെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഇത്തവണ എവിക്ഷനെ നേരിടുന്ന താരങ്ങളില്‍ ഒരാളാണ് ബ്ലെസ്ലി. തീര്‍ത്തും അപ്രതീക്ഷിതമായൊരു നോമിനേഷന്‍ പട്ടികയാണ് ഈ ആഴ്ചയിലേത്. ബിഗ് ബോസ് വീട്ടിലെ 5 പേരില്‍ ഒമ്പത് പേരും ഇത്തവണ നോമിനേഷനിലുണ്ട്. റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, ഡെയ്‌സി, ലക്ഷ്മി പ്രിയ, റോണ്‍സണ്‍, നവീന്‍, അപര്‍ണ എന്നിവരാണ് എവിക്ഷനെ നേരിടാനുള്ളത്. ഒമ്പത് പേരും ശക്തരും ആരാധകരുടെ പിന്തുണയുള്ളവരുമാണ്. അതിനാല്‍ ആരാകും പുറത്താവുക എന്നത് കണ്ടറിയേണ്ടതാണ്. അശ്വിന്‍ ആയിരുന്നു പോയ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു മണികണ്ഠനും കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും പുറത്തായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു മണികണ്ഠന്റെ പിന്മാറ്റത്തിന് കാരണം.
Recommended Video

അതേസമയം രസകരമായൊരു വീക്കിലി ടാസ്‌കാണ് ഈ ആഴ്ച ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. ഹൈജീന്‍ ഹോട്ടല്‍ ആണ് ടാസ്‌ക്. ഇത് പ്രകാരം താരങ്ങള്‍ ഊഴം അനുസരിച്ച് ഹോട്ടല്‍ നടത്തിപ്പുകാരും അതിഥികളുമായി എത്തുകയാണ് വേണ്ടത്. ലക്ഷ്മി പ്രിയ, ധന്യ, സുചിത്ര, ദില്‍ഷ, റോബിന്‍ എന്നിവരായിരുന്നു ഇന്നലെ അതിഥികളായി എത്തിയത്. ഇന്ന് നവീന്‍, അഖില്‍, സൂരജ്, അപര്‍ണ എന്നിവരാണ് ഇന്ന് അതിഥികളായി എത്തുന്നത്.


Click it and Unblock the Notifications