ബിഗ് ബോസിന് നിന്നെ ആവശ്യമായിരുന്നു; റിയാസ് കൊണ്ടു വന്ന മാറ്റം എന്തെന്ന് വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ താരമാണ് റിയാസ് സലീം. വെെല്‍ഡ് കാർഡിലൂടെ വന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു റിയാസ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് റിയാസ് സലീം ശക്തനായ താരമായി മാറുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ചർച്ചയായി മാറുകയാണ്. കുറിപ്പ് വായിക്കാം വിശദമായി.

റിയാസ് സലീം, നീയാണ് ഈ ബിഗ്ഗ്‌ബോസ് സീസൺ 4 ന് പുതിയ മാനങ്ങൾ നൽകിയത് .. എന്താണ് ബിഗ് ബോസ് , എന്തിന് അതെല്ലാം കാണുന്നു എന്ന് ചോദിച്ച് കളിയാക്കിയവരോട് ഞങ്ങൾ നിന്നെ കുറിച്ച് പറഞ്ഞു, നീ മുന്നോട്ട് വെച്ച് ബോധ്യപ്പെടുത്തിയ ആശയങ്ങളെ കുറിച്ച് പറഞ്ഞു.. നീ തച്ചുടച്ച പല തെറ്റായ പൊതുബോധങ്ങളെയും കുറിച്ച് പറഞ്ഞുവെന്നാണ് ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നത്.

നീ കൊണ്ട് വന്ന ഏറ്റവും വലിയ മാറ്റം


നീ കൊണ്ട് വന്ന ഏറ്റവും വലിയ മാറ്റം എന്താണെന്ന് അറിയാമോ? ഇത്രയും കാലം മലയാളം ബിഗ്ഗ്‌ബോസ് എന്ന ഷോയിൽ ആളുകൾ ടാസ്കുകളും ഗെയിമുകളും പ്രണയവും സ്റ്റാർറ്റജിയും കുറുമ്പും ഡ്രാമയും നന്മമരം ചമയലും ഒക്കെയായി പോകുകയായിരുന്നു .. അവിടെ നീ സംസാരിച്ച, തെറ്റായ പൊതുബോധങ്ങൾക്ക് എതിരെയുള്ള പല ആശയങ്ങളും ഞങ്ങൾ മലയാളികൾക്ക് പുതിയതായിരുന്നു.

മലയാളികളുടെ അല്ലെങ്കിൽ മനുഷ്യരുടെ ഇത്തരം തെറ്റായ പൊതുബോധങ്ങൾക്ക് എതിരെ സംസാരിച്ചാൽ , ഭൂരിപക്ഷ സമൂഹത്തിന് എതിരെ സംസാരിച്ചാൽ അത് ജനങ്ങളുടെ ഇഷ്ടത്തിന് എതിരാകും എന്ന ധാരണ ഉണ്ടായിട്ടും നീ അത് ഉറക്കെ സംസാരിച്ചു. ആദ്യമാദ്യം നിന്റെ ആശയങ്ങൾ/സംസാരങ്ങൾ ഉൾകൊള്ളാൻ തൽപര്യമില്ലാതെ അസഹിഷ്ണുതയോടെ കേട്ടിരുന്ന പ്രേക്ഷകർ പതിയെ നിന്നെ കേൾക്കാൻ തുടങ്ങി. നീ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ മനസിലാക്കാൻ തുടങ്ങി. നിന്റെ കൂടെ അണി നിരക്കാണ് തുടങ്ങി. നിന്റെ ആശയങ്ങൾ പങ്ക് വെക്കാൻ തുടങ്ങി.

സാധാരണക്കാരായ ജനങ്ങൾ

1. എന്താണ് സീസണ്‍ ഓഫ് കളേഴ്സും LQBTQIA+ ഉം
2. ജണ്ടർ ഡിസ്ക്രിമിനേഷൻ
3. മെന്റൽ ഹെൽത്ത്. (സൈകാർട്ടി vs സൈക്കോളജി )
4. ഗെയ്‌ അടോപ്‌ഷൻ
5. സിംഗിൾ പാരന്റിംഗ്.
6. ടോക്സിക് പരേൻറിംഗ്‌.
7. വസ്ത്ര സ്വാതന്ത്ര്യം
8. ഫെമിനിസം
9. ജെന്‍റർ റോളുകള്‍
10. ആർത്തവം (menstruation stigma too)
11. സുന്നത് കല്യാണം
12. വിക്ടിം കാർഡ്
13. കുട്ടിക്കാലം തൊട്ടുള്ള സോഷ്യല്‍ കണ്ടീഷനിംഗ് (gender bias)
14. ജെന്‍റർ സ്റ്റീരിയോടെെപ്പിംഗ്

തുടങ്ങി എത്രെയെത്ര സാധാരണക്കാരായ ജനങ്ങൾ കേട്ടാൽ മുഖം തിരിച്ചിരുന്ന വിഷയങ്ങൾ നീ സംസാരിച്ചു.. ഈ പ്ലാറ്റഫോമിൽ കൂടെ ആയതിനാൽ മാത്രം കേട്ടിരുന്നു മനസിലാക്കിയ കാര്യങ്ങൾ.. പ്രായം ആയവർ എന്നോ ഇല്ലാത്തവർ എന്നോ വേർതിരിവില്ലാതെ പലരുടെയും ഇത്തരം കാര്യങ്ങളൊടുള്ള മനോഭാവത്തിൽ തന്നെ വത്യാസം കണാൻ തുടങ്ങി .. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കം തന്നെയാണ്.

നിന്റെ ആശയങ്ങൾ അവിടെ നില നില്കും

ശരിക്കും നിനക്ക് ആയിരുന്നില്ല ബിഗ്ഗ്‌ബോസ് എന്ന ഷോ വേണ്ടിയിരുന്നത് .. പല ബിഗ് ബോസ്സുകളുടെയും സീസണുകളുടെയും ആവർത്തി മാത്രം ആയിരുന്ന (ടാസ്ക് ആയിരുന്നാലും മത്സരാർത്ഥികളുടെ സ്ട്രറ്റജി ആയിരുന്നാലും ) ബിഗ്ഗബോസ്സിന് നിന്നെ പോലെ ഒരാളെ ആയിരുന്നു ആവശ്യം, എ ഗെയിം ചേഞ്ചർ.
പ്രേക്ഷകരുടെ അനിഷ്ടത്തിന് കാരണമാകുമോ എന്ന് പേടിച്ചു തെറ്റായ പൊതുബോധത്തിനെതിരെ സംസാരിക്കാൻ പേടിച്ചിരുന്നു രീതി മാറി , ഇനിയുള്ള സീസണുകളിൽ മത്സാർത്ഥികൾ ശക്തമായി സംസാരിക്കും. കാരണം ബിഗ് ബോസ് പ്രേക്ഷകരെ നീ അത് ഉൾകൊള്ളാൻ പാകപ്പെടുത്തി. നന്ദി റിയാസ്.
ഇനിയും പല സീസണുകൾ വരും , പല മത്സാർത്ഥികൾ വരും .. എന്നാലും നിന്റെ ആശയങ്ങൾ അവിടെ നില നില്കും..

Recommended Video

വിന്നർ ദിൽഷ. യോഗ്യതകൾ പറഞ്ഞ് ഗായത്രി സുരേഷ് | *BiggBoss
 റിയാസ് സലീം നീയാണ് ഹീറോ

ഒരു കാര്യം ഉറപ്പ് പറയുന്നു ..ഫാനിസം ബാധിച്ചത് കൊണ്ട് മാത്രം ഇന്നു നിന്നെ കാണാത്തവർ , നിന്നെ കേൾക്കാത്തവർ ജീവിതത്തിൽ എപ്പോഴെങ്കിലും നിന്റെ വാക്കുകൾ ഓർക്കും .. ഈ ഷോയുടെ ഓളങ്ങൾ തീരുമ്പോൾ , ഫാനിസം മറന്നു തുടങ്ങുമ്പോൾ നിന്റെ വാക്കുകൾ മനസിലാകും .. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും റിയാസ് സലീം നീയാണ് ഹീറോ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X