For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോപ്പിയടിക്കാനുള്ള തുണ്ട് പേപ്പറുണ്ട്, പക്ഷെ ഏത് ചോദ്യത്തിന് ഏത് ഉത്തരമെന്നറിയില്ല; റോബിന് പിഴച്ചതെവിടെ?

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ തുടക്കത്തില്‍ തന്നെ ചര്‍ച്ചയായി മാറിയ താരമാണ് ഡോക്ടര്‍ റോബിന്‍. ഗെയിം കളിക്കാനാണ് വന്നതെന്ന് പറഞ്ഞുകൊണ്ട് റോബിന്‍ നടത്തിയ പല നീക്കങ്ങളും വലിയ വഴക്കിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ റോബിന്റെ ഓരോ നീക്കങ്ങളും താരങ്ങള്‍ ചേര്‍ന്ന് പൊളിക്കുകയായിരുന്നു. ഇതിനിടെ താരം ഒറ്റപ്പെടല്‍ തന്ത്രം വരെ പയറ്റുകയുണ്ടായി. ഇപ്പോഴിതാ റോബിന്റെ പിഴവുകള്‍ വിശദീകരിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  പെണ്ണ് വേണ്ടെന്ന് പറഞ്ഞാൽ തകരാൻ ഉള്ളതാകരുത് ഒരു ഗെയിമർ; ബിഗ് ബോസിലെ പുലിയായിരുന്ന റോബിൻ ആടായി മാറിയ കഥ

  ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഇതുവരെയുള്ള തന്ത്രങ്ങളും അവയെങ്ങനെയാണ് പരാജയപ്പെട്ടതുമാണ് കുറിപ്പില്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  റോബിന് പിഴച്ചതെങ്ങനെ?

  രജിത് കുമാറുമായി താരതമ്യം ചെയ്ത് വമ്പന്‍ ആര്‍മി സപ്പോര്‍ട്ടുമായി എത്തി ഈ സീസണിലെ താരമാവാന്‍ എത്തിയ റോബിന് എന്താണ് പറ്റിയത് എന്ന് എന്റെ ചിന്തകളിലൂടെ.

  1. ഫേക്ക് പേഴ്സണാലിറ്റി

  കണ്ടതും കേട്ടതും വെച്ചിട്ട് സ്വതവേ നല്ല ഒരു മനുഷ്യനാണ് റോബിന്‍ എന്ന് തോന്നുന്നു. അങ്ങനെ ഒരു ആള്‍ മെയിന്‍ സ്ട്രാറ്റജി ആയി ഫേക്ക് പേഴ്സണാലിറ്റി തിരഞ്ഞെടുത്തത് മണ്ടത്തരം തന്നെ. സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ ഒരാള്‍ ആയി 100 ദിവസം ബിഗ് ബോസ് വീട് പോലെ ഒരു അടച്ച വീട്ടില്‍ നില്‍ക്കാന്‍ കഴിയും എന്ന് പ്രതീക്ഷിച്ചത് തന്നെ തെറ്റ്.

  2. വിശ്വാസ്യത

  താന്‍ ഫേക്ക് ആണെന്ന് ആദ്യ ആഴ്ച്ച തന്നെ വിളിച്ചു കൂവിയ റോബിന്‍ വീട്ടിലെ എല്ലാവരുടെയും വിശ്വാസം നഷ്ടപ്പെടുത്തി. കൂടെയുള്ള ദില്‍ഷയോ അപര്‍ണയോ പോലും അയാളെ വിശ്വസിക്കുന്നില്ല.

  3. അനവസരം

  പരീക്ഷക്ക് കോപ്പി അടിക്കാന്‍ തുണ്ട് പേപ്പറുമായി വന്നു. പക്ഷെ ഏതൊക്കെ ചോദ്യത്തിന് ഏതൊക്കെ ഉത്തരം എഴുതണം എന്നറിയില്ല. അതാണ് റോബിന്റെ അവസ്ഥ. സ്ട്രാറ്റജി കാര്‍ഡുകള്‍ എപ്പോഴൊക്കെയാണ് ഉപയോഗിക്കണ്ടത് എന്ന് ഒരു ഐഡിയയും ഇല്ല. എന്തായാലും അത് തീരെ ആവശ്യം ഇല്ലാത്ത സമയത്ത് ആയിരിക്കും എന്നുറപ്പ്. നേരത്തെ തന്നെ സ്കോർ ചെയ്തു നില്‍ക്കുന്ന ജാസ്മിനെ പ്രൊവോക്ക് ചെയ്യുന്നത്, നോമിനേഷനില്‍ വാലിഡ് റീസണ്‍ ഇല്ല എന്നും പറഞ്ഞു ചൊറിയുന്നത്, ഇതെല്ലാം തീര്‍ത്തും അനവസരങ്ങളില്‍ ഉപയോഗിച്ച് നശിപ്പിച്ച ശക്തമായ സ്ട്രാറ്റജി കാർഡ് ആയിരുന്നു.

  4. എതിരാളി

  ജാസ്മിനോടും ഡെയ്‌സിയോടും കാണിക്കുന്ന അഗ്രസീവ്നെസ് മറ്റു മത്സരാര്‍ഥികളോട് കാണിക്കുന്നില്ല. റോണ്‍സണ്‍, നവീന്‍, സുചിത്ര, എന്തിനു അഖിലിനോട് പോലും റോബിന്‍ സേഫ് ഗെയം കളിക്കുന്നു.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  5. അവസരം മുതലാക്കുന്നില്ല

  അനവസരത്തില്‍ പെരുമാറുന്നത് പോലെ കിട്ടിയ അവസരങ്ങളിലൊക്കെ വെറുതെ കയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. ജാസ്മിനോടുള്ള റിപ്പീറ്റഡ് കണ്ടന്‍റ് കളിച്ചു ബോര്‍ അടിപ്പിക്കാതെ വീട്ടിലെ മറ്റു പ്രശ്‌നങ്ങളില്‍ ശക്തമായി അഭിപ്രായം പറഞ്ഞു കണ്ടന്‍റ് ഉണ്ടാക്കാമായിരുന്നു. അത് തുണ്ട് പേപ്പറില്‍ ഇല്ലായിരിക്കും.

  6. കൃത്വമത്വം

  എന്ത് ചെയ്താലും ഉണ്ടാക്കി ചെയ്യുന്നത് പോലെ. അതിപ്പോ ദേഷ്യമാണെങ്കിലും സ്‌നേഹമാണെങ്കിലും വിഷമം ആണെങ്കിലും മനുഷ്യത്വം ആണെങ്കിലും.

  താരതമ്യേനെ വിരസവും ശക്തരായ മത്സരാര്‍ഥികളുടെ അഭാവവും ഉള്ള ഈ സീസണില്‍ ഫെെനല്‍ ഫെെവ് ലിസ്റ്റില്‍ ഉറപ്പിക്കാന്‍ കഴിയുന്ന മത്സരാര്‍ഥി ആയിരുന്നു റോബിന്‍. മേല്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ ആവനാഴിയിലെ അസ്ത്രങ്ങള്‍ തീര്‍ന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന അവസ്ഥയാണ് റോബിന്. തിരിച്ചടികള്‍ കിട്ടിത്തുടങ്ങി. ദില്‍ഷ, അപർണ, ലക്ഷ്മി പ്രിയ വരെ തേച്ചു.

  ഇനിയും ആര്‍മി സപ്പോര്‍ട്ട് ചെയ്ത് ആ മനുഷ്യനെ നിലനിര്‍ത്തിയേക്കാം. പക്ഷെ ബോറിംഗ് ആയിരിക്കും. റോബിനും മടുത്തത് പോലെ

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 This Is Why Robin Became A Failed Strategist In The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X