ബിഗ് ബോസ് വീട്ടില്‍ സ്വയംവരം! ആരൊക്കെ ആര്‍ക്കൊക്കെ പൂമാലയിടും?
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ആറാമത്തെ ആഴ്ച ആരാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകരും താരങ്ങളും. ഇന്നലെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. പോയ വാരം വീട്ടില്‍ നടന്ന ഓരോ കാര്യങ്ങള്‍ ചോദിച്ചും മത്സരാര്‍ത്ഥികള്‍ക്ക് ടാസ്‌കുകള്‍ നല്‍കിയുമൊക്കെയാണ് ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ആവേശം പകര്‍ന്നത്. സമാനായ രീതിയില്‍ ഇന്നും രസകരമായൊരു ടാസ്‌ക് ബിഗ് ബോസും മോഹന്‍ലാലും താരങ്ങള്‍ക്ക് നല്‍കുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
പുറത്ത് വന്ന പ്രൊമോ വീഡിയോ പ്രകാരം സ്വയംവരം എന്ന ടാസ്‌കാണ് ബിഗ് ബോസ് താരങ്ങള്‍ക്കായി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. രണ്ട് തരത്തിലുള്ള പൂമാലകളാണ് മോഹന്‍ലാല്‍ താരങ്ങള്‍ക്ക് നല്‍കുന്നത്. നല്ല പൂമാലയും ചീത്ത പൂമാലയും. ഈ വീട്ടില്‍ തുടരണം എന്ന് വിശ്വസിക്കുന്നയാള്‍ക്ക് നല്ല ഫ്രഷ് മാലയിടാം. ഇയാള്‍ ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് തോന്നുന്നയാള്‍ക്ക് മറ്റേ മാലയും നല്‍കാം എന്നതായിരുന്നു ടാസ്‌ക്.

നിമിഷയ്ക്ക് ഒരു ചീഞ്ഞ മാല ലഭിച്ചതായി വീഡിയോയില്‍ കാണാം. പൂമാല നല്‍കിയ ദില്‍ഷയേയും കാണാം. അതേസമയം ദില്‍ഷയ്ക്ക് കിട്ടിയതും പൂമാല തന്നെയാണ്. കൃത്യമായി പ്രതികരിക്കാറുണ്ടെന്ന് ലക്ഷ്മി പ്രിയ പറയുന്നുണ്ട് വീഡിയോയില്‍. നിമഷയും നല്‍കുന്നത് ചീഞ്ഞ മാലയാണ്. അതേസമയം ജാസ്മിന് പൂമാല ലഭിച്ചതായി കാണാം. പറയേണ്ടിടത്ത് പറയേണ്ട കാര്യങ്ങള്‍ ഇപ്പോഴും പറയുന്നില്ലെന്ന് അഖില്‍ ഒരാളെക്കുറിച്ച് പറയുന്നുണ്ട്. ബ്ലെസ്ലിയ്ക്കും ചീഞ്ഞ മാലയാണ് ലഭിച്ചിരിക്കുന്നത്. ആരാണ് ബ്ലെസ്ലിയ്ക്ക് ചീഞ്ഞ മാല നല്‍കിയതെന്ന് കണ്ടറിയണം.
അതേസമയം, പൂമാല നല്‍കുന്ന ബ്ലെസ്ലിയെ കാണാം. ബ്ലെസ്ലിയ്ക്ക് പൂമാല നല്‍കുന്ന ധന്യയേയും വീഡിയോയില്‍ കാണാം. അഖിലിനും പൂമാലയാണ് ലഭിക്കുന്നത്. സുചിത്രയ്ക്കും സൂരജിനും പൂമാലലാണ് ലഭിച്ചിരിക്കുന്നത്.. ഡോക്ടര്‍ ആര്‍ക്ക് പൂമാല നല്‍കുമെന്നതും കണ്ടറിയണം. അര്‍ഹരായ കുറേ പേരുണ്ടെന്ന് സൂരജ് പറയുമ്പോള്‍ അതെനിക്കറിയാം നിനക്ക് എല്ലാവരേയും ഇഷ്ടമാണെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്.
ആരാണ് ഈ ആഴ്ച പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജാസ്മിന്‍, റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ, റോണ്‍സണ്‍, നിമിഷ എന്നിവരാണ് നോമിനേഷിലുള്ളത്. നിമിഷയോ റോണ്‍സനോ പുറത്താകുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ ഇത്തവണ എവിക്ഷന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഒരാള്‍ ഇന്നലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. സോഷ്യല്‍ മീഡിയ താരമായ റിയാസ് സലീമാണ് പുതിയ എന്‍ട്രി.
റിയാസ് വീടിന് അകത്തേക്ക് കടന്നിട്ടില്ല. താരത്തെ സ്‌ക്രീട്ട് റൂമില്‍ ഇരുത്തിയിരിക്കുകയാണ്. റിയാസിനൊപ്പം വൈല്‍ഡ് കാര്‍ഡായി ഒരാള്‍ കൂടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications