വീണ്ടും ഡോക്ടറെ തെറി കൊണ്ട് മൂടി ജാസ്മിന്‍; ബിഗ് ബോസിനും കിട്ടി നല്ല ചീത്ത വിളി!
ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ച് ആഴ്ചകള്‍ പിന്നിട്ട് ആറാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അടിയും ബഹളവുമൊക്കെ വേണ്ടുവോളം ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിക്കഴിഞ്ഞു. ആറാം ആഴ്ചയും ആരംഭിച്ചിരിക്കുന്നത് വലിയൊരു അടിയോടുകൂടിയായിരുന്നു. പൊതുവെ ബിഗ് ബോസ് വീട്ടില്‍ അടിയുണ്ടാകുന്നത് ജയില്‍ നോമിനേഷനേയും വീക്കിലി ടാസ്‌കിനേയും അടുക്കളയേയുമൊക്കെ ചുറ്റി പറ്റിയായിരുന്നു. എന്നാല്‍ ഇന്നത്തെ അടി ആരംഭിക്കുന്നത് മോണിംഗ് ടാസ്‌കില്‍ വച്ചു തന്നെയായിരുന്നു.
പതിവ് പോലെ അടിയുടെ ഒരറ്റത്ത് ഡോക്ടര്‍ റോബിനായിരുന്നു ഉണ്ടായിരുന്നത്. സ്വഭാവികമായും മറുവശത്തുണ്ടായിരുന്നത് ജാസ്മിന്‍ ആയിരുന്നു. ക്യാപ്റ്റനായ അഖിലിനോട് രാവിലെ എല്ലാവരേയും ഇരുത്തികൊണ്ട് ഒരു കാര്യം പറയാനുണ്ടെന്ന് റോബിന്‍ ആവശ്യപ്പെടുകയായിരുന്നു. മുമ്പ് ഇതുപോലെ പൊതുവായി സംസാരിക്കണമെന്ന് റോബിന്‍ ആവശ്യപ്പെട്ടപ്പോഴെക്കെ അത് ആര്‍ക്കെങ്കിലും എതിരെ ഗെയിം കളിക്കാനോ മറ്റോ ആയിരുന്നതിനാല്‍ റോബിന് പറയാനുള്ളത് കേട്ടതിന് ശേഷം മാത്രമേ അവസരം നല്‍കുകയുള്ളൂവെന്ന നിലപാടാണ് അഖില്‍ സ്വീകരിച്ചത്.

ഇതേ ചൊല്ലിയായിരുന്നു രാവിലെ തര്‍ക്കം നടന്നത്. ഒരു വ്യക്തിയെക്കുറിച്ചായിരുന്നു റോബിന് പറയാനുണ്ടായിരുന്നതെന്നതിനാല്‍ തന്നെ പറയുന്നത് കേള്‍ക്കാന്‍ വയ്യെന്ന് മറ്റുള്ളവര്‍ പറയുകയായിരുന്നു. ഇതിനിടെ നിമിഷയുമായി റോബിന്‍ വഴക്കിടുകയായിരുന്നു. നിമിഷ പറഞ്ഞൊരു കാര്യത്തെക്കുറിച്ചാണെന്ന് റോബിന്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ വഴക്കായത്. ഇത് റോബിന്റെ സ്ഥിരം പരിപാടിയാണെന്നും അനാവശ്യമായി പ്രശ്‌നമുണ്ടാക്കി ഷോ കാണിക്കുകയാണ് ലക്ഷ്യമെന്ന് നിമിഷയും പറഞ്ഞു. നിമിഷ പുറത്തായ ശേഷമേ ഞാന്‍ പോവുകയുള്ളൂവെന്ന് റോബിനും പറയുകയുണ്ടായി.

ഇതിനിടെ റോബിനും ജാസ്മിനും തമ്മിലായി മാറുകയായിരുന്നു വഴക്ക്. വലിയ വാക് പോരായിരുന്നു ഇരുവരും തമ്മിലുണ്ടായത്. പതിവ് പോലെ വാടി പോടി വിളികള്‍ കൊണ്ട് ബിഗ് ബോസ് വീട് നിറഞ്ഞു. അവളെന്നെ എന്ത് ചെയ്യാനാണ് എന്ന് റോബിന്‍ പറയുന്നുണ്ടായിരുന്നു. നീ ചെലക്കാണ്ട് പോടാ എന്ന് പറഞ്ഞു കൊണ്ട് ജാസ്മിനും നിമിഷയും അകത്തേക്ക് കയറി പോവുകയായിരുന്നു. ഇവരോടൊപ്പം അപര്‍ണയും ധന്യയുമുണ്ടായിരുന്നു. ഇതിനിടെ രൂക്ഷമായ ഭാഷയിലായിരുന്നു ജാസ്മിന്‍ ഡോക്ടറെക്കുറിച്ച് സംസാരിച്ചത്.
Recommended Video


അകത്ത് വച്ച് റോബിനെ തെറിവിളിക്കുകയായിരുന്നു ജാസ്മിന്‍. സണ്‍ ഓഫ് എ ഫക്കിംഗ് ബിച്ച് എന്നായിരുന്നു റോബിനെ ജാസ്മിന്‍ വിളിച്ചത്. പുറത്തേക്ക് പോകാന്‍ ശ്രമിച്ച ജാസ്മിനെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇതിനിടെ മൈക്ക് ഇടാനായി ബിഗ് ബോസ് ജാസ്മിനോട് പറഞ്ഞപ്പോള്‍ ദേഷ്യത്തില്‍ നില്‍ക്കുന്ന ജാസ്മിന്‍ ബിഗ് ബോസിനോടും ശബ്ദം ഉയര്‍ത്തി ആ ഇടാം ബിഗ് ബോസേ എന്ന് പറയുന്നുണ്ടായിരുന്നു. റോബിന് വേണ്ടതാണിതെന്ന് ധന്യ ജാസ്മിനേയും നിമിഷയേയും പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

പിന്നീട് കുറേനേരത്തെ ബഹളത്തിന് ശേഷം എല്ലാവരും ഹാളിലെത്തിയ ശേഷം റോബിന്‍ താന്‍ പറയാന്‍ വന്നത് എന്താണെന്ന് പറയുകയായിരുന്നു. ലക്ഷ്മി പ്രിയയെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് വോട്ട് ചെയ്യാന്‍ റോബിന്‍ പറഞ്ഞതായി ഡെയ്‌സി പറഞ്ഞിട്ടുണ്ടെന്നും താന്‍ അങ്ങനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നുമായിരുന്നു റോബിന്‍ ചോദിച്ചത്. എന്നാല്‍ റോബിന്‍ അങ്ങനെ പറഞ്ഞതായി ഡെയ്‌സി പറഞ്ഞിട്ടുണ്ടെന്ന് നിമിഷ, ജാസ്മിന്‍, അപര്‍ണ, ലക്ഷ്മി പ്രിയ, ധന്യ തുടങ്ങിയവര്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെയില്ലാത്ത ഡെയ്‌സി പറഞ്ഞെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഡെയ്‌സി ഉള്ളപ്പോള്‍ ചോദിക്കണമായിരുന്നുവെന്നും എല്ലാവരും പറഞ്ഞു.

ഇതിനിടെ റോബിന്‍ ഡെയ്‌സിയോട് ലക്ഷ്മിക്കെതിരെ വോട്ട് ചെയ്യാന്‍ പറയുന്നത് താന്‍ കണ്ടുവെന്ന് നിമിഷ വെളിപ്പെടുത്തി. താന്‍ പുറത്ത് പോയ സമയത്ത് കണ്ടുവെന്നാണ് നിമിഷ പറഞ്ഞത്. പിന്നാലെ റോബിനെതിരെ ലക്ഷ്മി രംഗത്തെത്തുകയായിരുന്നു. തന്നോട് ഡെയ്‌സി പറഞ്ഞിരുന്നുവെന്നും എന്നാല്‍ താനത് വിട്ടുവെന്നും പിന്നെ എന്തിനാണ് തന്നെ മാത്രമായി ബാധിക്കുന്നൊരു വിഷയത്തെ എല്ലാവരുടേയും മുന്നില്‍ വച്ച് സംസാരിച്ചതെന്ന് ലക്ഷ്മി റോബിനോട് ചോദിച്ചു. നിമിഷയായിരുന്നു ഇന്നത്തെ വഴക്കില്‍ ഡോക്ടറുടെ ലക്ഷ്യമെന്ന കാര്യം വ്യക്തമാണ്. നിമിഷയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡോക്ടര്‍ പ്രശ്‌നമുണ്ടാക്കിയത്. പതിവ് പോലെ വീട്ടിലുള്ള മിക്കവരും റോബിനെതിരെ തിരിയുകയും ചെയ്തു.
അതേസമയം റോബിനെതിരെ തുടര്‍ച്ചയായി ജാസ്മിന്‍ നടത്തുന്ന അസഭ്യവര്‍ഷത്തിനെതിരേയും പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. റോബിന്റെ ആരാധകരാണ് ജാസ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ അടിയെങ്ങനെയാണ് വരും ദിവസങ്ങളിലെ ഗെയിമിനെ ബാധിക്കുക എന്നത് കണ്ടറിയണം.


Click it and Unblock the Notifications