Don't Miss!
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Sports
T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
ഒടുവില്‍ ജാസ്മിനോട് സോറി പറഞ്ഞ് വിനയ്! പെണ്ണുങ്ങളോട് പെരുമാറേണ്ട രീതി എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടുണ്ട്
ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ കടന്നു വന്ന താരങ്ങളാണ് വിനയ് മാധവും റിയാസ് സലീമും. വന്ന് ഒരാഴ്ച കൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലൊരു സാന്നിധ്യമായി മാറാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇരുവരും പൊട്ടിത്തെറിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. കോടതി ടാസ്കിനിടെ ഇരുവരും പരസ്പരം അടിയുണ്ടാക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു.
ഇന്നലെ റാങ്കിംഗ് ടാസ്കില് വിനയ് മത്സരിച്ചത് ഒന്നാം സ്ഥാനത്തിന് വേണ്ടിയായിരുന്നു. അഖിലും സുചിത്രയും അപര്‍ണയുമായിരുന്നു എതിരാളികളായി ഉണ്ടായത്. ഈ ടാസ്കിനിടെ നേരത്തെ ക്യാപ്റ്റനായിരുന്നു ജാസ്മിന് നേരെ വിനയ് ചാര്‍ജ് ചെയ്ത് സംഭവം അഖില്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി. എന്നാല്‍ താന്‍ ചെയ്തത് തെറ്റല്ലെന്നായിരുന്നു വിനയ് പറഞ്ഞത്. ലാലേട്ടന് വന്നപ്പോള്‍ പോലും അതേക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ലെന്നും വിനയ് പറഞ്ഞു. ഇതോടെ വിനയ്ക്ക് മറുപടിയുമായി ജാസ്മിന് എത്തുകയായിരുന്നു.

അന്നത്തെ ആ സംഭവം നടന്ന സമയത്ത് പറഞ്ഞിരുന്നുവെങ്കില്‍ ബാഗ് പാക്ക് ചെയ്ത് അപ്പോള്‍ തന്നെ പോകാമായിരുന്നുവെന്ന് ലാല്‍ സാര്‍ പറഞ്ഞിരുന്നു. അപ്പോള്‍ ലാല്‍ സാര്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറയരുത്. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് നിങ്ങളുടെ വീട്ടില്‍ നിന്നും അച്ഛനും അമ്മയും പഠിപ്പിച്ചതാണെന്നാണ്. അതൊന്ന് വിശദമാക്കാമോ? എന്നായിരുന്നു ജാസ്മിന്റെ ചോദ്യം. ഈ ചോദ്യത്തിന് വിനയ് മറുപടി നല്കി.
അങ്ങനെയല്ല, ഞാന്‍ പറഞ്ഞത് ഒരു പെണ്‍കുട്ടിയോട് എത്ര തന്നെ ദേഷ്യം വന്നാല്‍ ഒരു പരിധിയില്‍ കൂടുതല്‍ പോകാന്‍ പാടില്ല എന്ന് എനിക്ക് എന്റെ അച്ഛനും അമ്മയും പുസ്തകത്തില്‍ എഴുതി തന്നതല്ല. അവര്‍ എന്നെ വളര്‍ത്തിയ രീതിയതാണ്. അവര്‍ എനിക്ക് തന്ന സംസ്കാരം ആണത്. എന്റെ അമ്മയുടേയും പെങ്ങളുടേയും കൂടെ ജീവിക്കുമ്പോള്‍ അവരോട് ഞാന്‍ എങ്ങനെ പെരുമാറണമെന്ന് ഞാന്‍ കണ്ട് പഠിക്കുകയായിരുന്നു. എന്നാണ് വിനയ് നല്കിയ മറുപടി.

ഇത് ബിഗ് ബോസ് ആണ്. ഇവിടെ ഒരാളെ വെടിവെക്കണം എന്ന് തോന്നിയാല്‍ എകെ 47 ഉപയോഗിച്ച് വെടിക്കാനാകില്ല. പരമാവധി ചെയ്യാന്‍ സാധിക്കുക ഓണ്‍ ദ ഫേസ് വന്ന് വാദിക്കുക എന്നതാണ്. നമ്മള് ഒക്കെ അത് ചെയ്യാറുള്ളതാണ്. ഞാന്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ നിന്ന് സംസാരിക്കുമ്പോള്‍ ആണ് നിങ്ങള്‍ ചാര്‍ജ് ചെയ്ത് വന്നത്. നിങ്ങള്‍ നേരത്തെ പറഞ്ഞതാണ് നിങ്ങള്‍ നിങ്ങളുടെ മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്യുന്നത്. സോ ആ സംഭവത്തില്‍ നിങ്ങള്‍ ഇതുവരെ സോറി പറയാത്ത സാഹചര്യത്തില്‍ നിങ്ങളുടെ മനസാക്ഷിയ്ക്ക് അത് ശരിയാണോ? എന്ന് ജാസ്മിന് ചോദിച്ചു.

അന്നത്തെ സാഹചര്യം ജാസ്മിന് അറിയാം. ഒരു മത്സരാര്‍ത്ഥിയ്ക്ക് മാപ്പ് പറയേണ്ടത് എങ്ങനെയെന്ന് എന്റെ വീക്ഷണകോണിലൂടെ പറയുമ്പോള്‍ എന്നോട് വേണ്ടാത്തത് പറഞ്ഞപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. ഞാന്‍ എഴുന്നേല്ക്കുമ്പോള് നിങ്ങള്‍ എന്റെ വളരെ അടുത്തായിരുന്നു. ഞാന്‍ ചാര്‍ജ് ചെയ്തത് പോലെ നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ സോറി. ഞാന്‍ ഇന്നലേയും പറഞ്ഞു, ദേഷ്യം വരുമ്പോള്‍ ഒരു വട്ടം വരച്ചിട്ട് അതിനകത്ത് നിന്ന് സംസാരിക്കാന്‍ എനിക്കാകില്ല. പക്ഷെ അപര്‍ണ എന്നോട് പറഞ്ഞു, ചേട്ടാ അടുത്ത തവണ ചേട്ടന് അങ്ങനെ ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞ് തരാമെന്ന്. ഞാന്‍ ഓക്കെ മോളേ എന്ന് പറഞ്ഞു എന്നാണ് വിനയ് പറയുന്നത്.

തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ഞാന്‍ തയ്യാറാണ്. കാല് പിടിച്ച് മാപ്പ് പറയാന്‍ വരെ ഞാന്‍ തയ്യാറാണ്. ഒരു സ്ത്രീയെ എവിടേയും വച്ച് കളിയാക്കാനോ അപമാനിക്കാനോ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അങ്ങനൊരു സാഹചര്യത്തിലേക്ക് എന്നെ കൊണ്ട് ചെന്ന് ഇടരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. കാരണം ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് എന്റെ അമ്മയെയാണ്. ഒരു സ്ത്രീയെ എന്നെ ട്രീറ്റ് ചെയ്യണം എന്ന് പഠിച്ചിട്ടാണ് ഞാന്‍ വരുന്നതെന്നും വിനയ് പറഞ്ഞു.
അതേസമയം ഇത്തവണ നോമിനേഷനില്‍ വിനയ് ഉണ്ട്. ലക്ഷ്മി പ്രിയയും വിനയും തമ്മില്‍ നടന്ന ചര്‍ച്ച രമ്യമായ അവസാനത്തിലേക്ക് എത്താതെ വന്നതോടെ ബിഗ് ബോസ് തന്നെ ഇരുവരേയും നോമിനേറ്റ് ചെയ്യുകയായിരുന്നു. അതേസമയം ജാസ്മിനും റോണ്‍സനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ റോണ്സണ് ജാസ്മിനെ രക്ഷപ്പെടുത്തി സ്വയം നോമിനേറ്റായി. എന്നാല്‍ തന്റെ പക്കല്‍ ഉള്ള നോമിനേഷന് ഫ്രീ കാര്‍ഡ് ഉപയോഗിച്ചു കൊണ്ട് ജാസ്മിന് റോണ്‍സനെ രക്ഷപ്പെടുത്തുകയായിരുന്നു.