ദേഷ്യം വന്നാല്‍ റോബിന് ഭ്രാന്താണ്, റിയാസ് ഗ്ലാസ് എറിഞ്ഞുടച്ചതിന് പിന്നിലെ രഹസ്യം! തുറന്ന് പറഞ്ഞ് വിനയ്

ബിഗ് ബോസ് വീട്ടില്‍ നിന്നും അവസാനമായി പുറത്താക്കപ്പെട്ട താരമാണ് വിനയ് മാധവ്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ താരങ്ങളെക്കുറിച്ചുള്ള വിനയുടെ തുറന്ന് പറച്ചിലുകള്‍ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മന്‌സ തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഫേക്കായി അഭിനയിക്കുകയാണെന്ന് തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് വിനയ് മറുപടി നല്‍കിയത്. അങ്ങനെ തോന്നിയിട്ടില്ല, പക്ഷെ അവിടെ നില്‍ക്കാന്‍ വേണ്ടിയിട്ട് ഒരോ ക്യാരക്ടര്‍ പിടിച്ച് നില്‍ക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ റോണ്‍സണ്‍ ചേട്ടന്‍ ജീവിതത്തിലും ഇതുപോലെ പാവമായ ആളാണോ എന്നെനിക്ക് സംശയമുണ്ടെന്ന് വിനയ് പറയുന്നു.

ലക്ഷ്മി പ്രിയ ചേച്ചി കംപ്ലീക്ട് ആക്ടറാണ്

ലക്ഷ്മി പ്രിയ ചേച്ചി കംപ്ലീക്ട് ആക്ടറാണ്. ഷോയ്ക്ക് ആവശ്യമായതെല്ലാം ഇട്ടിട്ട് കൊടുക്കാറുണ്ട്. കരയേണ്ടപ്പോള്‍ കരയും, നാടകം കൡക്കേണ്ടപ്പോള്‍ നാടകം കളിക്കും, റിയലായിട്ട് നില്‍ക്കേണ്ടപ്പോള്‍ റിയല്‍ ആയിട്ട് നില്‍ക്കും, ഫേക്കായിട്ട് നില്‍ക്കേണ്ടപ്പോള്‍ ഫേക്കായിട്ട് നില്‍ക്കും. ഒരു ഷോയ്ക്ക് വേണ്ടതെല്ലാം കൊടുക്കും. റിയലിലും ഇങ്ങനെ തന്നെയാണോ എന്നെനിക്ക് അറിയില്ലെന്നും വിനയ് പറയുന്നു.

ബ്ലെസ്ലി ഇങ്ങനെ തന്നെയാണോ എന്നെനിക്ക് അറിയില്ല. ആ കൂട്ടത്തില്‍ റിയല്‍ ആണെന്ന് തോന്നിയത് അഖില്‍, അപര്‍ണ മള്‍ബറി, ജാസ്മിന്‍ തുടങ്ങിയവരാണെന്നും വിനയ് പറയുന്നു.

റോബിന്‍ ഫേക്ക് എന്ന് പറയുന്നത് റിയല്‍ ആണോ

എപ്പോഴും ഫേക്കാണെന്ന് പറയുന്ന റോബിന്‍, ആ ഫേക്ക് എന്ന് പറയുന്നത് റിയല്‍ ആണോ എന്ന് തോന്നിയിട്ടുണ്ട്. ഇത് തന്നെയാണോ റോബിന്‍ എന്ന്. ഞാന്‍ ഫേക്കാണ് ഫേക്കാണ് എന്ന് അവന്‍ പറയുമ്പോഴും അവന്‍ അങ്ങനെ തന്നെയാണെന്ന് തോന്നാറുണ്ട്. ജാസ്മിന്‍ വളരെ റിയല്‍ ആയിരുന്നു. അവള്‍ എന്താണോ അതുപോലെ തന്നെ നിന്നു. കലര്‍പ്പൊന്നും ചേര്‍ത്തിരുന്നില്ലെന്നും വിനയ് പറയുന്നു.

റോബിന്‍ ഫേക്കാണെന്ന് പറഞ്ഞ് ആള്‍ക്കാരെ പറ്റിക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട്. അവന്റെ റിയല്‍ ക്യാരക്ടര്‍ അങ്ങനെയാകാം. ദേഷ്യം വന്നാല്‍ ആള്‍ക്കാരോട് ഒച്ചയിടും. വല്ലാത്തൊരു ഭ്രാന്തന്‍ അവസ്ഥയിലേക്ക് അവന്‍ കൊണ്ടു പോകും. പക്ഷെ നല്ല കനത്തില്‍ മിണ്ടാതിരിക്കെടാ എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുകയും ചെയ്യും. എന്റെയടുത്തുന്ന് ഒരു തവണ കിട്ടുകയും മിണ്ടാതിരിക്കുകയും ചെയ്തിരുന്നുവെന്നും വിനയ് പറയുന്നു.

അനാവാശ്യമായി അഹങ്കാരം കാണിക്കുന്നു

എവിക്ഷനൊക്കെ വരുമ്പോള്‍ റോബിന്‍ എന്നെ വന്ന് കെട്ടിപ്പിടിക്കുകയും ചേട്ടന്‍ ഇത്തവണ പോകില്ലെന്ന് ചെവിയില്‍ പറയുകയും ചെയ്യുമായിരുന്നു. നീ പുറത്തേക്ക് വല്ല സിഗ്നലും കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. നീ എന്നെ കെട്ടിപ്പിടിക്കുന്നത് പുറത്തുള്ള പിആര്‍കാര്‍ക്ക് സിഗ്നല്‍ കൊടുക്കുകയാണോ എന്നെ വിടണ്ട അവരെ വിട്ടാല്‍ മതിയെന്ന്, ഒന്ന് പോ ചേട്ടായെന്ന് പറയും അപ്പോള്‍ അവന്‍ എന്നും വിനയ് പറയുന്നു.

അവിടെ അനാവാശ്യമായി അഹങ്കാരം കാണിക്കുന്നുണ്ടെന്ന് തോന്നിയ വ്യക്തി ധന്യയാണെന്നും വിനയ് പറയുന്നു. ധന്യ പാവമാണ്. കിച്ചണിലെ ധന്യ വേറൊരാളും പുറത്തെ ധന്യ വേറൊരാളുമാണെന്ന് തോന്നിയി്ട്ടുണ്ട്. അഹങ്കാരമല്ല, അനാവശ്യമായിട്ട് ബഹളമുണ്ടാക്കും ചിലപ്പോഴൊക്കെ. ചെറിയ കാര്യത്തിനൊക്കെയായിരിക്കുമെന്നും വിനയ് പറയുന്നു.

റിയാസ്

റിയാസ് എന്തൊക്കെ ചെയ്താലും അവന്റെയുള്ളില്‍ നന്മയുണ്ടെന്നും വിനയ് പറയുന്നു. ബിഗ് ബോസ് പ്രൊഡക്ടാണ് റിയാസ്. പക്ഷെ രണ്ട് കൊല്ലം കഴിഞ്ഞായിരുന്നു വരേണ്ടിയിരുന്നത്. പ്രായത്തിന്റേതായ പക്വത കുറവുണ്ട്. എന്നാല്‍ താന്‍ പ്രതിനിധീകരിക്കുന്ന കാര്യങ്ങളില്‍ നല്ല അറിവുണ്ടെന്നും പുറത്ത് വന്ന ശേഷം എന്തെങ്കിലും കാര്യത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ വിളിക്കാന്‍ പറ്റുന്നയാളെന്നും വിനയ് പറയുന്നു.

ജാസ്മിന്‍ പുറത്ത് പോയതിന് ശേഷം റോബിനെ തിരികെ കൊണ്ടു വരുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും തന്നപ്പോലെ മിക്കവരും അതിനെതിരായിരുന്നുവെന്നും വിനയ് പറയുന്നു. അതേസമയം ജാസ്മിന്‍ ചെടിച്ചട്ടി എറിഞ്ഞുടച്ചത് ശരിയായില്ലെന്നും വിനയ് പറയുന്നു. പിന്നാലെ റിയാസ് റോബിന്റെ ഗ്ലാസ് എറിഞ്ഞുടച്ചതിന് പിന്നിലെ കാരണവും വിനയ് വെളിപ്പെടുത്തുന്നുണ്ട്.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല


റോബിന്‍ സീക്രട്ട് റൂമിലുണ്ടെന്ന് മനസിലായതിനാലാണ് റിയാസ് അങ്ങനെ ചെയ്തതെന്നാണ് വിനയ് പറയുന്നത്. റിയാസ് തന്നോട് അതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ മറ്റാരോടും അതേക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും വിനയ് പറയുന്നു. സീക്രട്ട് റൂം വീടിന്റെ ഏത് ഭാഗത്താണെന്ന് അറിയുമായിരുന്നത് തങ്ങള്‍ക്കായിരുന്നുവെന്നും വിനയ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X