സിനിമയിലില്ല ഇത്ര മാസ്, ജീവിതത്തില്‍ തനിച്ചായപ്പോ കിട്ടിയ ധൈര്യമാണ്; ജാസ്മിനെക്കുറിച്ച് വിനയ്‌

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. ഫൈനല്‍ ഫൈവിലെത്തുമെന്ന് എതിരാളികള്‍ പോലും ഉറപ്പിച്ചു പറഞ്ഞിരുന്ന താരം. എന്നാല്‍ പ്രേക്ഷകരേയും സഹ മത്സരാര്‍ത്ഥികളേയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ട് ജാസ്മിന്‍ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുന്നത്. കാറ്റ് പോലെ വന്ന് കൊടുങ്കാറ്റായാണ് ജാസ്മിന്റെ മടക്കം.

റിയാസിനെ കയ്യേറ്റം ചെയ്തതിന് പുറത്താക്കിയ റോബിനെ തിരികെ കൊണ്ടു വരാന്‍ ബിഗ് ബോസ് ചിന്തിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജാസ്മിന്‍ പുറത്താകുന്നത്. കണ്‍ഫെഷന്‍ റൂമില്‍ വച്ച് ബിഗ് ബോസിനോട് പൊട്ടിത്തെറിക്കുകയായിരുന്നു ജാസ്മിന്‍. റോബിന്‍ വരികയാണെങ്കില്‍ താന്‍ ഇവിടെ നില്‍ക്കില്ലെന്നും ഈ ഷോയോടുള്ള സകല ബഹുമാനവും തനിക്ക് നഷ്ടമായെന്നാണ് ജാസ്മിന്‍ പറയുന്നത്.

തിരിഞ്ഞു നോക്കാതെ പുറത്തേക്ക്


വീട്ടിലെ മറ്റുള്ളവരോട് താന്‍ പോവുകയാണെന്ന് പറഞ്ഞു കൊണ്ടാണ് താരം കണ്‍ഫെഷന്‍ റൂമില്‍ നിന്നും പുറത്തേക്ക് വന്നത്. തന്നോട് സംസാരിക്കാന്‍ വന്നവരോടൊന്നും സംസാരിക്കാന്‍ കൂട്ടാക്കാതെ, യാത്ര പറയാതെയാണ് ജാസ്മിന്റെ മടക്കം. ബിഗ് ബോസിനോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാവരേയും ഹാൡ വിളിച്ചിരുത്തിയ ശേഷം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു ജാസ്മിന്‍.

പിന്നാലെ മുറ്റത്തേക്ക് വന്ന ജാസ്മിന്‍ റോബിന്റെ ചെടിച്ചട്ടിയും തന്റെ ചെടിച്ചട്ടിയും എറിഞ്ഞുടച്ച ശേഷം സിഗരറ്റും വലിച്ചു കൊണ്ട് വാതില്‍ തുറന്ന് തിരിഞ്ഞു നോക്കാതെ പുറത്തേക്ക് പോവുകയായിരുന്നു. പുറത്തായ ജാസ്മിനെക്കുറിച്ച് ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങള്‍ ചർച്ച ചെയ്യുന്ന രംഗങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. അഖിലും വിനയും സൂരജും ചേര്‍ന്നിരുന്ന് സംസാരിക്കുന്ന വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ഓളെ ഒരു മനുഷ്യന്‍ മറക്കില്ല

ഓളെ ഒരു മനുഷ്യന്‍ മറക്കില്ല എന്നാണ് വിനയ് പറയുന്നത്. സിഗരറ്റും വലിച്ചൊരു പോക്ക് പോയിട്ടുണ്ട്, സിനിമയില്‍ ഇല്ല ഇത്രയും മാസില്ലെന്ന് സൂരജ് പറയുന്നു. അതിന് നെഞ്ചുറപ്പ് വേണം. ഏതോ ഒരു സിനിമയില്‍ ആരോ പറഞ്ഞിട്ടുണ്ട് ജീവിതത്തില്‍ ഒറ്റയ്ക്ക് ആയിപ്പോകുമ്പോള്‍ കാണിക്കുന്ന ധൈര്യം. അതും വേണം. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് ഇവള്‍ ഈ കാണിക്കുന്ന ധൈര്യം അവളുടെ ലൈറ്റ് ഹാര്‍ട്ടിനെ കവര്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണെന്ന്. പക്ഷെ അല്ല. ജീവിതത്തില്‍ ഒറ്റയ്ക്ക് ആയിപ്പോകുമ്പോള്‍ കിട്ടുന്ന ധൈര്യമാണതെന്നും വിനയ് പറയുന്നു.

അയാം ഡണ്‍

നിങ്ങളുടെ പ്രതിഫലം എനിക്ക് പുല്ലാണ്. ഞാന്‍ പുറത്ത് പോയി അധ്വാനിച്ചുണ്ടാക്കും. 75 ലക്ഷത്തിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കില്ല ഞാന്‍ എന്നാണ് ജാസ്മിന്‍ പറഞ്ഞത്, പ്രേക്ഷകര്‍ക്ക് വേണ്ടത് അങ്ങനത്തെ ആള്‍ക്കാരെയാണെങ്കില്‍ എന്നെ ചവിട്ടിപ്പുറത്താക്കൂ. എനിക്കിവിടെ നില്‍ക്കണ്ട. എന്റെ ബഹുമാനം നഷ്ടമായി. ചെറിയൊരു ആഗ്രഹം കൊണ്ടാണ് ഈ ഷോയിലേക്ക് വന്നത്. പക്ഷെ ഇതെന്താണെന്ന് മനസിലായി. ഇവിടെ നമ്മള്‍ നമ്മളായി നില്‍ക്കുന്നതില്‍ കാര്യമില്ല. നാടകം കളിച്ച് ക്യാമറയുടെ മുന്നില്‍ എങ്ങനെയെങ്കിലും മുഖം കാണിക്കണം എന്ന് കരുതുന്നവരെയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ എന്നെ ചവിട്ടി പുറത്താക്കാം, അയാം ഡണ്‍ എന്നും ജാസ്മിന്‍ വ്യക്തമാക്കുകയായിരുന്നു.

യാത്ര പറയാന്‍ നില്‍ക്കാതെ

താന്‍ പോവുകയാണെന്ന് എല്ലാവരേയും അറിയിച്ച ശേഷം ജാസ്മിന്‍ പുറത്തേക്ക് വരികയായിരുന്നു. മുറ്റത്തേക്ക് വന്ന ജാസ്മിന്‍ റോബിന്റെ ചെടിയും പിന്നാലെ തന്റെ ചെടിയും നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌മോക്കിംഗ് ഏരിയയിലേക്ക് പോയ ജാസ്മിന്‍ അവിടെ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ച ശേഷം ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. പോകും നേരം റോണ്‍സനോടും റിയാസിനോടും പുറത്ത് നിന്നും കാണാം എന്നും ജാസ്മിന്‍ പറയുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X