എനിക്ക് നിമിഷയോട് ഭയങ്കര ഇഷ്ടമാണ്, ദില്‍ഷയോടും തോന്നിയേക്കാം! റോബിനോട് വിനയ്‌

ബിഗ് ബോസ് വീട്ടിലെ പുതിയ താരമാണ് വിനയ്. റിയാസിനൊപ്പം വൈല്‍ഡ് കാര്‍ഡിലൂടെയാണ് വിനയും ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ഇതിനോടകം തന്നെ ക ളം പിടിക്കാനും വിനയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിന്റെ ഭാഗമാകാതെ ഒറ്റയ്ക്കാണ് ഇതുവരെ വിനയുടെ കളി. അതേസമയം റോബിനുമായും റിയാസുമായും ജാസ്മിനുമായുമെല്ലാം കോര്‍ക്കുകയും ചെയ്തിട്ടുണ്ട് വിനയ്.

ഇതിനിടെ തനിക്ക് നിമിഷയോടുള്ള ഇഷ്ടവും വിനയ് തുറന്ന് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് റോബിനും വിനയും തമ്മില്‍ രസകരമായൊരു ചര്‍ച്ച നടന്നിരുന്നു. നിമിഷും ജാസ്മിനും ഒപ്പമുണ്ടായിരുന്നു. തനിക്ക് നിമിഷയോട് തോന്നിയത് സാധാരണമായൊരു ഇഷ്ടമാണെന്നാണ് വിനയ് പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

നിമിഷയോട് ഭയങ്കരമായ ഇഷ്ടം


എനിക്ക് നിമിഷയോട് ഭയങ്കരമായ ഇഷ്ടം തോന്നി. ആ ഇഷ്ടത്തിന് വേറൊരു മാനദണ്ഢവുമില്ല. ഒരു അര്‍ത്ഥവുമില്ല. ഒരു സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ ഏതൊരു ആണിനും തോന്നുന്ന ഇഷ്ടം. അതിന് വേറെ മാനദണ്ഢമോ ക്രൈറ്റീരിയയോ ഇല്ലെന്നാണ് വിനയ് പറയുന്നത്. അതിപ്പോള്‍ ദില്‍ഷയോടും തോന്നാം എന്നും വിനയ് പറയുന്നു.

ഒരാണ് വന്ന് പെണ്ണിന്റെ മുഖത്ത് നോക്കി നിന്നെ കാണാം കൊള്ളാമെടി എന്ന് പറയുമ്പോള്‍ ഒരു സന്തോഷം കിട്ടില്ലേ എന്ന് ചോദിക്കുന്ന വിനയ് കിട്ടില്ലേ നിമിഷ ? എന്ന് നിമിഷയോടും ചോദിക്കുന്നുണ്ട്. നമ്മളുടെ ഓപ്പോസിറ്റ് സെക്‌സ് നമ്മളെ അഡ്മയര്‍ ചെയ്യുന്നുവെന്ന് അറിയുമ്പോള്‍ സന്തോഷം തോന്നില്ലേ എന്ന് ചോദിച്ച വിനയ് നിമിഷ റോബിനോട് യു ആര്‍ സ്മാര്‍ട്ട് അല്ലെങ്കില്‍ യു ആര്‍ ഇന്റലിജന്റ് എന്ന് പറയുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു സുഖമില്ലേ എന്ന് റോബിനോടും ചോദിച്ചു.

 ജെനുവിന്‍

ബ്രോ അത് ജെനുവിന്‍ ആയിട്ട് പറയുന്നതാണെങ്കില്‍ ഞാന്‍ അംഗീകരിക്കുന്നു. അതല്ല, ഗെയിമിന്റെ ഭാഗമായിട്ട് പറയാന്‍ ഉദ്ദേശിച്ചതാണെങ്കില്‍ ഞാന്‍ അതും അംഗീകരിക്കുന്നുവെന്നായിരുന്നു റോബിന്റെ പ്രതികരണം. ഗെയിമിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഞാന്‍ നിമിഷയോട് നിമിഷ ഒന്നു വരൂമോ എനിക്ക് നിമിഷയോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നുവെന്ന് പറഞ്ഞ് ക്യാമറയുള്ള ഭാഗത്ത് കൊണ്ട് നിര്‍ത്തി സംസാരിക്കുമായിരുന്നു എന്നാണ് വിനയ് പറയുന്നത്.

ഈ സമയം അത് പുള്ളിക്കാരന്റെ സ്ട്രാറ്റജിയാണ് എന്ന് പറഞ്ഞു കൊണ്ട് റോബിനിട്ട് കൊട്ട് കൊടുക്കാനും നിമിഷ മറന്നില്ല. അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ അത് നിങ്ങളുടെ ഇടയില്‍ മാത്രം നിന്നേനെ. ഇതിപ്പോള്‍ എല്ലാവരുമുള്ളൊരു ചര്‍ച്ചയായി മാറിയില്ലേ എന്നാണ് റോബിന്റെ പ്രതികരണം.

അറ്റന്‍ഷന്റെ ചെറിയൊരു പ്രശ്‌നമുണ്ട്


നീ പറഞ്ഞത് പോലെയായിരുന്നുവെങ്കില്‍ ഞാന്‍ നിമിഷയും കൂട്ടി ഇങ്ങനെ ക്യാമറയുടെ മുന്നില്‍ പോയി നില്‍ക്കും ( ഓടി ക്യാമറയുടെ മുന്നില്‍ എത്തിയ ശേഷം) എന്നിട്ട് നിമിഷ, എന്തെന്നറിയില്ല എനിക്ക് വല്ലാത്തൊരു വികാരം എന്ന് പറഞ്ഞേനെ. വല്ലാത്തൊരു സ്‌നേഹം ഇഷ്ടം എന്നൊക്കെ പറയും എന്ന് വിനയ് പറയുന്നു.

പിന്നാലെ സോഫയിലേക്ക് വന്നിരിക്കുകയാണ് വിനയ്. ഈ സമയം വിനയ് റോബിന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല. ഇതോടെ ഇങ്ങോട്ടൊന്ന് നോക്ക് മനുഷ്യാ എന്ന് പറഞ്ഞ് റോബിന്‍ അടുത്തേക്ക് വന്നു. നോക്കുന്നുണ്ടെന്ന് വിനയും പറഞ്ഞു. ഇതോടെ അവസരം മുതലാക്കി കൊണ്ട് പുള്ളിക്ക് അറ്റന്‍ഷന്റെ ചെറിയൊരു പ്രശ്‌നമുണ്ട്. അത് കൊടുത്താല്‍ തീരും എന്ന് ജാസ്മിന്‍ ഡോക്ടറെ കൊട്ടുകയാണ്.

Recommended Video

John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat
റൂട്ട് മനസിലാകുന്നുണ്ട്

റോണ്‍സണ്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു, ഒരു കള്ളനെ മറ്റൊരു കള്ളന് വേഗം മനസിലാകുമെന്ന് എന്ന് റോബിന്‍ ഓര്‍മ്മപ്പെടുത്തി. ആ അപ്പോള്‍ ഒരു കള്ളന് വേറൊരു കള്ളനെ മനസിലായി എന്ന് നിമിഷ പറഞ്ഞപ്പോള്‍ റോബിന്‍ ചിരിച്ചു കൊണ്ട് നിമിഷയ്ക്ക് ഹൈ ഫൈവ് കൊടുക്കുകയും ചെയ്തു. എനിക്കങ്ങനെ മനസിലാകാനുള്ള പക്വതയൊന്നും ആയിട്ടില്ല. എന്നാലും റൂട്ട് പോകുന്നത് എങ്ങോട്ടാണെന്ന് മനസിലാകുന്നുണ്ട്. അതനുസരിച്ച് പിടിക്കാം നമുക്ക് എന്നായിരുന്നു വിനയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X