കരുത്തരെ തിരഞ്ഞുപിടിച്ച് പുറത്താക്കും, ഇന്ന് നിമിഷ; ജാസ്മിനും റോബിനും പിന്നാലെ; ഫ്‌ളാറ്റ് ഇവര്‍ക്കോ?

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ അമ്പാമത്തെ ദിവസത്തിലേക്ക് എത്തുകയാണ്. പാതി ദൂരം പിന്നിടുന്നത് പക്ഷെ ഒരാളോട് യാത്ര പറഞ്ഞു കൊണ്ടായിരിക്കും. ഇന്ന് ബിഗ് ബോസ് വീട്ടിലൊരു എവിക്ഷന്‍ നടക്കും. പോയ വാരത്തിലെ നോമിനേഷന്‍ പട്ടിക ഈ ആഴ്ചയിലേക്കും നീട്ടുകയായിരുന്നു. ഇത് പ്രകാരം ഇപ്പോള്‍ നോമിനേഷനിലുള്ളത് ജാസ്മിന്‍, റോബിന്‍, ബ്ലെസ്ലി, റോണ്‍സണ്‍, ലക്ഷ്മി പ്രിയ, നിമിഷ എന്നിവരാണ്. ഇവരില്‍ ആരാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്താവുക നിമിഷയായിരിക്കും. ഒരുവട്ടം പുറത്തായിരുന്നു നിമിഷ. എന്നാല്‍ താരത്തെ പുറത്ത് വിടാതെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും തിരികെ വന്ന ശേഷം ശക്തമായ മത്സരം പുറത്തെടുത്ത താരമാണ് നിമിഷ. അങ്ങനെയുള്ള നിമിഷ പുറത്താകുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ നിരാശയുണ്ടാക്കുന്ന ഒന്നാണ്.

നിമിഷ

ഇപ്പോഴിതാ നിമിഷ പുറത്താകുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു കൊണ്ട് ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായി മാറുകയാണ്. നല്ല രീതിയില്‍ ഗെയിം കളിക്കുന്നവരെ പുറത്താക്കുന്നത് തുടര്‍ച്ചയാകുന്നതിനെയാണ് കുറിപ്പില്‍ വിമര്‍ശിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.


നന്നായി കളിക്കുന്നവരെ ഇങ്ങനെ, തിരഞ്ഞു പിടിച്ച് ഔട്ട് ആക്കുന്ന ഒരു ബിഗ് ബോസ് സീസണ്‍ ഇതു വരെ വന്നിട്ടില്ല. ആദ്യം ജാനകിയില്‍ നിന്നായിരുന്നു തുടക്കം. അത് പിന്നെ ബിഗ് ബോസിന് വേണ്ട കണ്ടന്‍റ് വ്യക്തമായി തരുന്ന ഡെയ്സില്‍ എത്തി. ഇപ്പോഴിതാ നിമിഷയില്‍ വന്നു നില്‍ക്കുന്നു. ബിബിയിലെ ഏറ്റവും നല്ല പ്ലെയർ ആയിട്ടാണ് നിമിഷയെ കാണാന്‍ കഴിയുക. ഫേവറീറ്റ് പ്ലെയേഴ്സിന് വേണ്ടി നമ്മുടെയൊക്കെ വ്യക്തിപരമായ അലോസരത മാറ്റിവെച്ചാല്‍, നിമിഷയില്‍ മോശപ്പെട്ട വാക്കുകളില്ല. വാശിയും, കൂര്‍മ്മബുദ്ധിയും ഓരോ വാക്കുകളിലും പ്രവൃത്തിയിലും വ്യക്തം. ഗ്രൂപ്പിസത്തിലൂടെ ക്യാപ്റ്റന്‍ ആവാതിരുന്നപ്പോഴും കളിച്ച് ജയിച്ചു കയറിയ മിടുക്കി. ഏറ്റവും നന്നായി ക്യാപ്റ്റന്‍ പദവി ആ ആഴ്ച മുഴുവന്‍ മെയിന്റെയിന്‍ ചെയ്ത വ്യക്തി. വീട്ടിലെ എല്ലാവരേക്കൊണ്ടും ഒരേ സ്വരത്തില്‍ നല്ല ക്യാപ്റ്റന്‍ എന്ന് പറയിപ്പിച്ച വ്യക്തി.

പ്രതികരിക്കാന്‍

ആര്‍ക്കെതിരെ സംസാരിക്കുമ്പോഴും സാമാന്യ ബോധത്തോടെ വ്യക്തമായ പോയന്‍റ്സ് ഉന്നയിക്കുന്ന വ്യക്തി. ലക്ഷ്മി പ്രിയയോട് ആണെന്നു തോന്നുന്നു, ഒരു പ്രാവശ്യം പറഞ്ഞത്, നിങ്ങളില്‍ white n black മാത്രമേയുള്ളൂ, gray shades ഇല്ലാ എന്ന്. അത് കേരള ജനതയോട് ഒന്നാകെയുള്ള ഒരു പറച്ചിലായിരുന്നു. തീരുമാനങ്ങളിലും, കാഴ്ച്ചപ്പാടുകളിലും ഉള്ള ഗ്രേ ഷെയ്ഡ്സ്, എക്സ്ട്രീമിസത്തില്‍ നിന്ന് അകന്ന് പരിഷ്‌കൃതമായ ഒരു ജനതയിലേക്ക് നമ്മെ നയിക്കുന്നു.
സ്വന്തം ജീവിത സാഹചര്യങ്ങളോടും, പൊതുബോധ നിര്‍മ്മിതിക്ക് വിരുദ്ധമായ രൂപത്തോടും, നിറത്തോടും, പടപൊരുതി കയറിവന്നത് കൊണ്ട് തന്നെ; ബിബി യിലെ പെരുമാറ്റങ്ങളോട് കൃത്യമായി പ്രതികരിക്കാന്‍ നിമിഷക്ക് കഴിഞ്ഞു.

സ്വാഭാവികം മാത്രം!

ഏറ്റവും അവസാനം വിനയിനെ ഇടിക്കാനായി തിരഞ്ഞെടുത്ത കാരണത്തില്‍ പോലും വ്യക്തമായ, മാതൃകാപരമായ ഒരു നിലപാട് ഉണ്ടായിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് വളരെ പ്രെഡിക്റ്റബിള്‍ ആയിക്കഴിഞ്ഞു. ഫേവറീറ്റിനെ വിജയിപ്പിക്കണമെങ്കില്‍ മെറിറ്റുകളെ ആദ്യമേ ഒഴിവാക്കേണ്ടതുണ്ട്. തെറിപറയുന്ന ജാസ്മിനേയും, റോബിനേയും ഇനി എതിര്‍പ്പുകളില്ലാതെ ഒഴിവാക്കാം. ബാക്കിയുള്ളവരില്‍ നിന്ന്, ഫ്ളാറ്റിന്‍റെ നറുക്ക് സുചിത്രക്കോ അഖിലിനോ ലഭിക്കുന്നത് സ്വാഭാവികം മാത്രം!

മോഹന്‍ലാല്‍

ഇന്നലെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ പതിവ് പോലെ എത്തിയിരുന്നു. അതേസമയം ഇതുവരെ കാണാത്ത രീതിയിലായിരുന്നു ഇന്നലെ മോഹന്‍ലാല്‍ താരങ്ങളോട് പെരുമാറിയത്. മോശം വാക്കുകള്‍ ഉപയോഗിച്ചതിന് റോബിന്‍, റിയാസ്, ജാസ്മിന്‍ എന്നിവര്‍ക്ക് ശക്തമായ താക്കീതാണ് മോഹന്‍ലാല്‍ ഇന്നലെ നല്‍കിയത്. നാളുകളായി ആരാധകര്‍ ആവശ്യപ്പെട്ട ഒന്നായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X