അവന്റെ നടപ്പ് കണ്ടോ, ഡാ പെണ്ണൂസാ..; ഈ സീസണിന്റെ വിജയമാണ് റിയാസ് എന്ന കണ്ടെത്തല്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ താരമാണ് റിയാസ്. വെെല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ കടന്നു വന്ന താരമായ റിയാസ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ടോപ് ഫെെവിലെത്തുമെന്ന് പ്രേക്ഷകരും താരങ്ങളും ഉറപ്പിച്ച് പറയുന്ന താരമാണ് റിയാസ്.
എന്നാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന അന്ന് മുതല്‍ സോഷ്യല്‍ മീഡിയയിലും ബിഗ ്ബോസ് വീടിന് അകത്തും പല തരത്തിലുള്ള വ്യക്തിയധിക്ഷേപങ്ങള്‍ക്ക് ഇരയായി മാറിയിട്ടുള്ള താരമാണ് റിയാസ്. റിയാസിന്റെ ശരീരഭാഷയെയടക്കം പരിഹസിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ റിയാസിനെക്കുറിച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടർന്ന്.
സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് നടന്ന ഒരു സംഭവമാണ്. ഞാനും സുഹൃത്തും ഇങ്ങനെ സ്കൂൾ ബിൽഡിങ്ങിൻ്റെ ഒന്നാം നിലയിൽ നിൽക്കുന്നു. അപ്പോ താഴെ ഒരു പയ്യൻ നടന്നുപോകുന്നു. സുഹൃത്ത് തോളിൽ തട്ടിപ്പറഞ്ഞു - "ഡാ... നീ അവൻ നടക്കണ നടപ്പ് കണ്ടോ? "ഞാൻ നോക്കി. അര ഒക്കെ കുലുങ്ങി തനി സ്ത്രീകളുടെ നടത്തം. ഇവനെന്താ ഇങ്ങനെ എന്ന് ചിന്തിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നു.
"ഡാ.. പെണ്ണൂസാ...", സുഹൃത്ത് താഴേക്ക് നോക്കി വിളിച്ചു. "പോടാ " എന്നു പറഞ്ഞ് അവൻ നടപ്പ് തുടർന്നു. ഈ പറയുന്ന പയ്യൻ കുറെ കാലം കഴിഞ്ഞ് വിദേശത്ത് ജോലിയൊക്കെ ആയി പോയി ഫേസ്ബുക്കിൽ ഒരു ദിവസം എന്നെ കോണ്ടാക്ട് ചെയ്തു. അവനോട് സംസാരിക്കവേ അവൻ ട്രാന്‍സ് ആയി ഐഡന്‍റിഫെെ ചെയ്യുന്ന ആളാണെന്നും ടോക്സിസിറ്റി സഹിക്കാതെ നാട്ടിൽ നിന്നു മാറിയതാണ് എന്നും പറഞ്ഞു. കൂടെ പഠിച്ച ഒട്ടുമിക്ക ആൾക്കാരോടും ഇന്നും മിണ്ടാൻ തോന്നില്ല എന്നും പറഞ്ഞുവെന്നും ആരാധകന്‍ പറയുന്നു.
പിന്നൊരനുഭവം കോളേജിൽ പഠിയ്ക്കുമ്പോൾ ജെന്‍റർ ഫ്ലൂയിഡ് ആയി ഐഡന്‍റിഫെെ ചെയ്ത ഒരു സീനിയർ. "സാമാന്യം പ്രിവിലേജ്ഡ് ബാക്ഗ്രൗണ്ടും നല്ലൊരു പാരൻ്റും ഇല്ലാതിരുന്നേനെയെങ്കിൽ 3g പോയേനെ" എന്ന് ഇയാൾ ആവർത്തിച്ച് പറയുമായിരുന്നു.
റിയാസിനെ കാണുമ്പോൾ ഇവർ രണ്ടു പേരെയും ഓർമ വരും. കാരണം നാട്ടിൻപുറത്തെ ഒരു സാധാരണ ഫാമിലിയിൽ നിന്ന്, അതും നാട്ടിൽതന്നെ നിന്നുകൊണ്ട് കോൺഫിഡൻ്റ് ആയി വളരാൻ സാധിച്ച ഒരു വ്യക്തിയാണെന്നും കുറിപ്പില്‍ പറയുന്നു.
അത്തരം ഒരു വ്യക്തിയെ ടി വി യിൽ കാണാൻ സാധിക്കുക , അയാൾക്ക് ഒരു പ്രേക്ഷകപ്രീതി ലഭിക്കുക എന്നത് ഒരുപാടു പേർക്ക് ഒരു പ്രചോദനമാണ്. "Season of colours" ആയ ഇക്കൊലത്തെ പ്രോഗ്രാമിൻ്റെ വിജയം ആണ് റിയാസ് എന്ന കണ്ടസ്റ്റൻ്റിൻ്റെ കണ്ടെത്തൽ. ചെറിയ തോതിലെങ്കിലും ഒരു സാമൂഹികപരിഷ്കരണത്തിന് വഴിവെച്ചതിൽ ഷോയുടെ മേക്കേഴ്സിന് അഭിമാനിക്കാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications