twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോബിന് ജാസ്മിനെ ഇഷ്ടമായിരുന്നു; ജാസ്മിന്‍ ചെയ്ത കുറ്റത്തില്‍ ദില്‍ഷയും റിയാസും പങ്കാളിയായിരുന്നു

    |

    ബിഗ് ബോസ് വീടിനെയാകെ ഞെട്ടിച്ചു കൊണ്ടാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കാനുള്ള നടപടിയുമായി ബിഗ് ബോസ് എത്തുന്നത്. ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നായിരുന്നു റോബിനെതിരെ നടപടിയെടുത്തത്. എന്നാല്‍ ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ജാസ്മിനും ബിഗ ്‌ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുകയാണ്. ഷോയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജാസ്മിന്‍ പുറത്ത് പോയത്.

    ദില്‍ഷയുമായുള്ള അടി എല്ലാവരും കണ്ടല്ലോ...പുറത്തിറങ്ങിയാല്‍ തന്റെ പേര് മോശമാകുമോ എന്ന് പേടിച്ച് വിനയ് മാധവ്ദില്‍ഷയുമായുള്ള അടി എല്ലാവരും കണ്ടല്ലോ...പുറത്തിറങ്ങിയാല്‍ തന്റെ പേര് മോശമാകുമോ എന്ന് പേടിച്ച് വിനയ് മാധവ്

    ഇപ്പോഴിതാ റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ചും ഇരുവരുടേയും പുറത്താകലിനെക്കുറിച്ചും വിലയിരുത്തുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ജാസ്മിന്‍ , സീസണ്‍ തുടക്കത്തില്‍ എനിക്കവരോട് താത്പര്യമില്ലായിരുന്നു . ഈ സീസണില്‍ ഞാനാദ്യമിട്ട പോസ്റ്റ് പോലും അവര്‍ക്കെതിരെയായിരുന്നു . പിന്നെ എപ്പോഴോ മനസില്‍ ഇടം നേടി .. ഇന്നവര്‍ പടിയിറങ്ങുന്നത് കൂടി ഞാന്‍ കാണും അതോടെ ഈ സീസണ്‍ കാണലും അവസാനിപ്പിക്കും . ഈ സീസണിലെ എന്റെ ലാസ്റ്റ് പോസ്റ്റും മിക്കവാറും ഇതായിരിക്കും എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

     വ്യക്തി

    ''ഒരു വ്യക്തി തെറി വിളിക്കുന്നതില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ക്ക് പങ്കുണ്ട് . അരാചകത്വത്തില്‍ നിന്ന് അരാചകത്വത്തിലേക്കുള്ള അവരുടെ ജീവിതയാത്രയില്‍ നാവില്‍ സരസ്വതി വിളങ്ങണമെന്ന് ശഠിക്കരുത് .. ഷോയില്‍ വന്നപ്പോഴും അവളവളായി നിന്ന് വായില്‍ വന്നത് വിളിച്ചു പറഞ്ഞു .. അത്രേയുള്ളു ... അതത്ര പെട്ടന്നൊന്നും മാറ്റിയെടുക്കാന്‍ സാധിക്കുകയില്ല .. എന്നിട്ടും വന്നതില്‍ നിന്നൊക്കെ അവര്‍ ഒരുപാട് കണ്‍ട്രോള്‍ ചെയ്തു . ജാസ്മിന്‍ തെറി വിളിക്കുന്നു എന്ന് വിമര്‍ശിക്കുന്ന കമന്റുകളില്‍ വടിഞ്ഞൊഴുകുന്നത് സംസ്‌കാരമായിരുന്നത് കൊണ്ട് കൊഴപ്പല്ല്യ'' എന്നാണ് കുറിപ്പില്‍ പറയുന്നത്.

    ഇനി പറയാനുള്ളത് ജാസ്മിന്‍ ചെയ്ത കുറ്റത്തില്‍ റോണ്‍സണും ദില്‍ഷയും റിയാസും പങ്കാളിയായിരുന്നു . അപ്പോ പിന്നെ ദില്‍ഷ കാണിക്കുന്ന പട്ടിഷോ എന്തിനാണെന്ന് മനസിലാകുന്നില്ല . വീക്കെന്റില്‍ മോഹന്‍ലാല്‍ എടുത്തു ചോദിച്ചാല്‍ ഒരു കൂട്ടക്കരച്ചില്‍ നടക്കും എന്നും കുറിപ്പില്‍ പറയുന്നു.

    റോബിന്റെ കാര്യത്തില്‍ അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത അവസ്ഥയായിരുന്നു ആദ്യം മുതല്‍ക്കെ . ദില്‍ഷയുടെ പിന്നാലെ ലവ് സ്ട്രാറ്റജി ഇറക്കിയില്ലായിരുന്നെങ്കില്‍ കുറച്ചു കൂടി സപ്പോര്‍ട്ട് ചെയ്‌തേനേ .. ഇപ്പോഴത്തെ സാഹചര്യത്തില്‍ റോബിന്‍ തിരിച്ചു വരാനുള്ള സത്യത 1% ആണ് . എന്തു തന്നെയായാലും റോബിനും ജാസ്മിനും തന്നെയായിരുന്നു ഈ സീസണിലെ രണ്ട് മുത്തുകള്‍ ആണെന്നാണ് കുറിപ്പ് അവകാശപ്പെടുന്നുണ്ട്.

    ജാസ്മിനെ ഇഷ്ടമായിരുന്നു

    ''റോബിന് ജാസ്മിനെ ഇഷ്ടമായിരുന്നെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത് . ഇപ്പോള്‍ ദില്‍ഷയ്ക്ക് ഒപ്പം പട്ടിഷോ കാണിച്ചു നടക്കുന്ന ബ്ലെസ്ലിയുടെ കുറ്റം ഡോക്ടര്‍ റിയാസിനോട് വരെ പറഞ്ഞിട്ടുണ്ട് . ബ്ലെസ്ലി ദില്‍ഷ ഫ്രണ്ട്ഷിപ്പ് റോബിന് തീരെ ഇഷ്ടമില്ലായിരുന്നു . ബ്ലെസ്ലിയുമായി ഒരു ബോണ്ടും ഡോക്ടര്‍ക്കില്ലായിരുന്നു . എന്നാല്‍ ജാസ്മിനെക്കുറിച്ച് ആരോടും കുറ്റം പറഞ്ഞിട്ടില്ല , ദില്‍ഷ ജാസ്മിന്‍ ഫ്രണ്ട്ഷിപ്പില്‍ അസ്വസ്ഥനായിട്ടുമില്ല .. ജാസ്മിനെ ഇഷ്ടമാണെന്നും മനസുകൊണ്ട് പാവമാണെന്നുമേ റോബിന്‍ അവളെക്കുറിച്ച് പറഞ്ഞിട്ടുള്ളു .. ദില്‍ഷ വഴി ജാസ്മിനെ തന്റെ ഫ്രണ്ട് സര്‍ക്കിളില്‍ ചേര്‍ക്കാന്‍ അയാളാഗ്രഹിച്ചിരുന്നു .. പക്ഷെ ദില്‍ഷ അതിനു ശ്രമിച്ചില്ല''.

    ?'കണ്ണിംഗ് ദില്‍ഷ ആ കോമ്പോയെ പേടിച്ചിരുന്നു .. എല്ലാം കൈവിട്ട് പോയ ശേഷം ജാസ്മിനോട് നീയൊരാളോട് മാത്രം വൈരാഗ്യം കാണിക്കുന്നതെന്തിനെന്നു ചോദിച്ച ചോദ്യം കുറേ മുന്‍പേ ചോദിച്ചു തിരുത്തിയിരുന്നെങ്കില്‍ ഈ സീസണിന്റെ ലെവല്‍ തന്നെ മാറിയേനെ .. അവിടെയുണ്ടായിരുന്ന ഓരോടുത്തരും അവര്‍ക്കിടയിലെ വൈരാഗ്യം വളര്‍ത്താനെ ശ്രമിച്ചിട്ടുള്ളു . പ്രധാനമായും ആദ്യമുണ്ടായിരുന്ന ഡെയ്‌സിയും . നിമിഷയും''.

    'ഡോക്ടര്‍ - ജാസ്മിന്‍


    ''ഡോക്ടര്‍ - ജാസ്മിന്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും ഒന്നിച്ച് നിന്ന് ഗെയിം കളിക്കുന്നതും ഇവരുടെ ഫാന്‍സ് പുറമേ അടി കൂടുമ്പോഴും ഉള്ളാലെയെങ്കിലും ആഗ്രഹിച്ചിട്ടുണ്ട് .. അങ്ങനെയൊരു കാഴ്ച തരാതെ രണ്ടാളും മടങ്ങി .. ബ്ലെസ്ലിക്കും LP ക്കും ഇടയിലെ പ്രശ്‌നം ചോദിച്ച മോഹന്‍ലാല്‍ പോലും ഒരിക്കലെങ്കിലും അവര്‍ക്കിടയിലെ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല മറിച്ച് ഊതി വീര്‍പ്പിക്കാനേ ശ്രമിച്ചിട്ടുള്ളു .. അതവര്‍ക്ക് കണ്ടന്റിനു വേണ്ടിയാണെന്ന് പറയാം . എന്നാല്‍ അവര്‍ക്കിടയിലെ പ്രശ്‌നം മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അതിലും നല്ല കണ്ടന്റ് ലഭിച്ചേനേ .. ബിഗ്‌ബോസില്‍ കളിക്കാന്‍ വന്ന ജാസ്മിന്‍ ഒടുവില്‍ റോബിനെതിരെ ഏതോ യുദ്ധം നയിച്ചോണ്ടിരിക്കുന്ന അവസ്ഥയായി''.

    ''റോബിന്‍ മടങ്ങി വരാതിരിക്കാനുള്ള അവസാന ആണിയും അടിച്ചോണ്ടിരിക്കുന്ന തിരക്കിലാണ് ദില്‍ഷയും ബ്ലെസ്ലിയും . താന്‍ പുറത്ത് സെറ്റ് ചെയ്ത് വച്ച ഇന്‍ഫ്‌ലുവന്‍സേര്‍സിന്റെ കാര്യവും വീട്ടില്‍ നിന്ന് വന്ന ഡ്രസ് കോഡ് വഴി പുറത്തെ സപ്പോര്‍ട്ടിനെ കുറിച്ചും റോബിന്‍ ദില്‍ഷയോട് പലവട്ടം പറഞ്ഞിട്ടുണ്ട് . ഈ കാര്യം ബ്ലെസ്ലിക്കുമറിയാം .. റോബിന്‍ ദില്‍ഷയുമായി ലവ് ട്രാക്ക് വലിക്കുമെന്ന് തോന്നിയപ്പോള്‍ ബ്ലെസ്ലി വച്ച ചെക്കാണ് ദില്‍ഷയോടുള്ള അവന്റെ ലവ് ട്രാക്ക് .. രണ്ട് പേരുടേയും സപ്പോര്‍ട്ട് മനസിലാക്കി ഡിപ്ലോമാറ്റിക്കായി ദില്‍ഷയും .. റോബിന്‍ പുറത്തായതോടെ റോബിന്‍ ഫാന്‍സിനെ ഒന്നടങ്കം തന്നിലേക്കടുപ്പിക്കാന്‍ അവള്‍ കാണിക്കുന്ന നാട്യമാണ് പ്രതികാരം'' .

    റോബിന് അനുകൂലമായൊരു തീരുമാനം


    ''അവള്‍ക്കറിയാം വീക്കെന്റില്‍ മോഹന്‍ലാല്‍ വന്ന് റിയാസിനോട് ചോദിക്കും റോബിന്‍ തുടരുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് .. ഞാനായിരുന്നു അല്ലെങ്കില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാരെങ്കിലുമായിരുന്നു ദില്‍ഷയുടെ സ്ഥാനത്തെങ്കില്‍ റിയാസിനോട് മാപ്പ് പറഞ്ഞ് ( റിയാസ് തെറ്റ് ചെയ്തിട്ടില്ല . അവന്റെ കൈയ്യില്‍ നിന്ന് മോഷണം പോയത് എടുക്കാന്‍ ശ്രമിച്ചതേയുള്ളു .. അതൊരു തെറ്റല്ല , തെറ്റാണെങ്കില്‍ കട്ട ടാസ്‌കില്‍ അഖിലിനെയും ജാസ്മിനേയും പരിക്കേല്‍പ്പിച്ച ഡോക്ടറും ധന്യയുടെ മൂക്കിന് പരിക്കേല്‍പ്പിച്ച അപര്‍ണയും ചെയ്തതിന് വേറെ ന്യായീകരണം തിരയേണ്ടി വരും ) മാപ്പ് പറയേണ്ടത് രണ്ട് കാര്യത്തിനാണ് ഒന്ന് അവനെ ഫിസിക്കല്‍ അസ്സാള്‍ട്ട് ചെയ്തതിന് , രണ്ട് അവന്റെ സ്വത്വത്തെ അപമാനിച്ചതിന്'' എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

    മാപ്പ് പറഞ്ഞ് അനുനയിപ്പിച്ച് വീക്കെന്റില്‍ റോബിന് അനുകൂലമായൊരു തീരുമാനം എടുക്കുന്ന നിലയില്‍ കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു വേണ്ടത് ..

    എന്നാല്‍ ബ്ലെസ്ലി രാജാധികാരം കൈക്കലാക്കിയപ്പോള്‍ ദില്‍ഷ അതിനെ പ്രതികാരം ചെയ്യാനായി വിനിയോഗിക്കുന്നത് മനസിലാക്കി ബ്ലെസ്ലി തരത്തിനൊത്ത് ഉയര്‍ന്നു . ഇനിയൊരിക്കലും റോബിന്‍ മടങ്ങി വരാതിരിക്കുക കൂടെ റോബിന്റെ ജന പിന്തുണ എന്ന എല്ലിന്‍ കക്ഷണം വീതിച്ചെടുക്കുക അതിനുള്ള കടിപിടിയാണ് ദില്‍ഷയും ബ്ലെസ്ലിയും നടത്തുന്ന പൊറാട്ട് നാടകം .. റോബിനെ വിട്ട് സ്വന്തമായൊരു ഗെയിം ദില്‍ഷയ്ക്കില്ല .. രണ്ട് ക്രൂക്കഡ് ഗെയ്‌മേര്‍സ് .. അതിന് ഫ്രണ്ട്ഷിപ്പ് എന്ന മാനം നല്‍കി ബിംബവത്ക്കരിക്കരുത് . റിയാസിന് റോബിന്‍ പുറത്തായപ്പോള്‍ ചെറിയൊരു വിഷമം ഉണ്ടായിരുന്നു .. എന്നാലിപ്പോ അത് തീര്‍ത്തും ഇല്ലാതാക്കിയിട്ടുണ്ട് .

    Recommended Video

    പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
    സീസണ്‍ 5 ല്‍ നമുക്ക് കാണാം


    ജാസ്മിനുണ്ടായിരുന്ന സമയത്ത് റോബിന് റിയാസ് മാപ്പ് കൊടുക്കാനുള്ള സാത്യത കൂടുതലായിരുന്നു . ഇനിയതുണ്ടാകില്ല .. റിയാസ് അവിടെ വേറെ ആരെക്കാളും ബുദ്ധിമാനാണ് . റോബിന്റെ പുറത്തെ പിന്തുണ റിയാസിനറിയാം .. അത് വീതിച്ചെടുക്കാനുള്ള ദില്‍ഷയുടെയും ബ്ലെസ്ലിയുടെയും നാടകം അവന് മനസിലായിട്ടുണ്ട് .. അത് കൊണ്ടാണ് അവര്‍ പ്രൊവോക്ക് ചെയ്തിട്ടും അവന്‍ മിണ്ടാതിരിക്കുന്നതും അത് ഏറ്റ പോലെ ഇരിക്കുന്നതും .. ജാസ്മിന്‍ കൂടി പുറത്തായ സ്ഥിതിക്ക് അവന്‍ ഒറ്റപ്പെടല്‍ സ്ട്രാറ്റജി എടുക്കും .. ഇപ്പോള്‍ തന്നെ ദില്‍ഷ - ബ്ലെസ്ലി കാട്ടിക്കൂട്ടുന്നത് പലര്‍ക്കും ഇഷ്ടമാകുന്നില്ല . ഇനിയിപ്പോള്‍ ജാസ്മിന് കിട്ടിയിരുന്ന പിന്തുണ കൂടി റിയാസിന് കിട്ടും .. അവന്‍ ഹൗസില്‍ തുടരും .. അവനെ തല്ലിയിട്ടും അവന്റെ സ്വത്വത്തെ അപമാനിച്ചിട്ടും പിന്നെയും അവനെ ഹരാസ് ചെയ്യുന്നത് മനുഷ്യരായിട്ടുള്ളവരില്‍ വളരെ വൈകാതെ സിമ്പതിയായി തുടങ്ങും .. റിയാസ് സുഖമായി ടോപ്പ് 5 ല്‍ എത്തും . BD കളുടെ വെറുപ്പിക്കല്‍ ചിലപ്പോള്‍ ഒരട്ടിമറിയ്ക്ക് തന്നെ വഴിവയ്ക്കാനും സാത്യതയുണ്ട് . കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഡിമ്പല്‍ അവസാന ലാപ്പില്‍ മൂന്നാം സ്ഥാനത്ത് പോയ പോലെ ...

    എന്തായാലും റോബിന്‍ പോയപ്പോള്‍ പോലും ഏഷ്യനെറ്റിന്റെ റേറ്റിംഗ് കുറഞ്ഞിട്ടുണ്ടാകില്ല .. എന്തായി എന്ന് കാണാന്‍ പിന്നെയും ആളുകള്‍ കുത്തിയിരുന്നു കാണുന്നുണ്ട് ..പക്ഷെ ഇനിയത് കുറയും .. റോബിനും ജസ്മിനുമില്ലെങ്കില്‍ ആ ഷോ വെറുപ്പിക്കലാണ് .. ഇനി റോബിന്‍ വന്നാലും ദില്‍ഷയുമൊത്തുള്ള ഊഞ്ഞാലാട്ടം കാണാന്‍ എത്ര പേര്‍ ഉണ്ടാകുമെന്ന് കണ്ടറിയണം . ജാസ്മിന്‍ കാരണം റോബിന് കിട്ടിയ ഫാന്‍സൊക്കെ ഈ വെറുപ്പിക്കല്‍ അരോജകമാകുമ്പോള്‍ നിര്‍ത്തി പൊയ്‌ക്കോളും . ഇടയ്‌ക്കൊരാഴ്ച വെറും വെറുപ്പിക്കല്‍ ഓണവില്ലായ പോലെ.. അന്ന് TRP കുറഞ്ഞിട്ടാണ് BB അടിയുണ്ടാക്കാന്‍ വേണ്ടി നാണയ ടാസ്‌ക് കൊടുത്തത് .. അതിന്റെ ഇരട്ടിയായിട്ട് ഇനി TRP കുറയും .. ഒരു പൊട്ട സീസണായിരുന്നു .. അതിലും പൊട്ടയായിട്ട് ഇതവസാനിക്കുകയും ചെയ്യും .

    റോബിന്റെ ജനപിന്തുണ ഊതി വീര്‍പ്പിച്ച ബലൂണാണ് .. ഏഷ്യാനെറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ യൂട്യൂബില്‍ റോബിന് വേണ്ടി 1 K , 1.5 k , മാക്‌സിമം 3 K ഒക്കെയാണ് കമന്റ്‌സ് വന്നുകൊണ്ടിരുന്നത് .. ഇന്‍സ്റ്റയില്‍ ബിലോ 1K ഒക്കെയാണ് .. ഇപ്പോള്‍ ഇത്രയും ദിവസങ്ങള്‍ കൊണ്ട് യൂട്യൂബില്‍ ഒരു 5 K കമന്റ് എങ്കിലും എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ ഭാഗ്യം . കഴിഞ്ഞ സീസണില്‍ ഡിമ്പലിന്റെ തിരിച്ചു വരവിനായി BB കഫേയില്‍ പോലും 26K ക്കു മീതെ ലൈവ് വ്യൂവേര്‍സും 9 k ക്കു മീതെ ലൈവ് കമന്റും വന്നിട്ടുണ്ട് . ഇന്‍സ്റ്റഗ്രാമില്‍ ഡിമ്പലിനു വേണ്ടി ആദ്യ മണിക്കൂറില്‍ തന്നെ 5 K കമന്റ് വന്നിട്ടുണ്ട് . യൂട്യൂബില്‍ 50 k കമന്റിന് മീതെ വന്നിട്ടുണ്ട് ഡിമ്പലിനും മണിക്കുട്ടനും ഒക്കെ വേണ്ടി . അങ്ങനെ നോക്കിയാല്‍ മനസിലാകും റോബിന് വേണ്ടി കുറച്ച് യൂട്യൂബ് ചാനല്‍സ് മാത്രമേയുള്ളു . അതിനെയാണ് PR എന്ന് പറയുന്നത് .. എല്ലാ YTb ചാനലും റോബിനു വേണ്ടി ആദ്യം മുതലേ സംസാരിച്ചിട്ടും ഇതാണവസ്ഥ . എന്നാല്‍ ഡിമ്പലിനും മണിക്കുട്ടനുമെതിരെ പറയുന്ന ഒരു പാട് പ്രമുഖ ചാനലുകള്‍ ഉണ്ടായിട്ടും അവര്‍ക്കുണ്ടായ ജനപിന്തുണയുമായി റോബിനെ തട്ടിച്ചു നോക്കിയാല്‍ കാര്യങ്ങളുടെ കിടപ്പിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും ...

    റോബിനില്ലെങ്കില്‍ കപ്പ് ബ്ലസ്ലിക്ക് ലഭിച്ചേനേ , ഇതുവരെയുള്ള ബ്ലെസ്ലിയായി നിന്നിരുന്നെങ്കില്‍ .. ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത സ്ട്രാറ്റജിയായിരുന്നു ലോജിക്ക് പറഞ്ഞ് കൂടെയുള്ളവരെ വട്ടാക്കുന്ന രീതി . അതിഷ്ടമായിരുന്നത് കൊണ്ട് കുറേ വോട്ടും കൊടുത്തു .. പക്ഷെ ഈയാഴ്ച രണ്ട് ദിവസം കൊടുത്തു . ദില്‍ഷയുമായി ചേര്‍ന്നുള്ള പൊറാട്ട് നാടകത്തിന് ശേഷം ഒന്നും കൊടുത്തില്ല . . ആദ്യമായി ബ്ലെസ്ലിക്കെതിരെ പോസ്റ്റുമിട്ടു . ഇനി പിന്തുണയ്ക്കുകയുമില്ല .. അത് കൊണ്ട് കൂടിയാണ് ഞാനീ സീസണ്‍ കാണുന്നത് ഇന്നു കൊണ്ട് അവസാനിപ്പിക്കുന്നത് ..

    എന്തായിരുന്നാലും ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ച രണ്ടുപേരില്‍ ഒരാള്‍ എന്നെന്നേക്കുമായി പടിയിറങ്ങി .. മറ്റൊരാള്‍ വന്നാലും പോയാലും ' അവളുടെ വാക്കുകള്‍ കടമെടുത്താല്‍ ജാസ്മിനില്ലാതെ റോബിനില്ല , റോബിനില്ലാതെ ജാസ്മിനുമില്ല ' ..

    റോബിന്‍ പോകാന്‍ നേരം അവള്‍ പൂര്‍ത്തിയാക്കാത്ത വാചകം

    ' എന്നോ .. ഏവിടെയോ .. എപ്പോഴോ ...........' നിങ്ങളെ ഞാനിഷ്ടപ്പെട്ടിരുന്നു എന്നതവള്‍ കൂട്ടിച്ചേര്‍ത്തില്ല .. പക്ഷെ അവനത് മനസിലായിരിക്കണം .. ആത്മാര്‍ത്ഥമായി കെട്ടിപ്പിടിച്ചത് അവളെയാണ് .. ഒരു പക്ഷെ BB ക്ക് പുറത്ത് അവര്‍ കട്ട ചങ്കുകളായേക്കും ..

    അവന്‍ പോയത് അവള്‍ക്ക് ഫീലായി എന്നത് ഒരു സത്യമാണ് . അത് വീണ്ടും വെറുപ്പിലേക്കെത്തിക്കാന്‍ ദില്‍ഷയും ബ്ലെസ്ലിയും നന്നായി പരിശ്രമിച്ചിട്ടുണ്ട് ..

    കെട്ടിപ്പിടിച്ച് നീ നീയായി തന്നെ പറ്റുമെങ്കില്‍ ഈ സീസണില്‍ തന്നെ വരണമെന്ന് പറയുമ്പോള്‍ പിന്നില്‍ ദില്‍ഷയുടെ മുഖമൊന്ന് കാണേണ്ടതായിരുന്നു . ജാസ്മിന് കുറ്റബോധം തോന്നിയിട്ടു തന്നെയാകും അവള്‍ പടിയിറങ്ങിയത് .. റോബിന്‍ പോയിട്ട് താനിവിടെ നില്‍ക്കാന്‍ ഒട്ടും യോഗ്യയല്ലെന്ന് തോന്നിയിട്ടുണ്ടാകണം .. അവളുടെ എത്തിക്‌സ് അതാണ് . ഇനി നിന്നാല്‍ അവളെ കൂടുതല്‍ മെന്റല്‍ ട്രബിളില്‍ എത്തിക്കുകയേയുള്ളു .. അവള്‍ പോകട്ടെ അവളുടെ ലോകത്തേക്ക് .. പുറത്ത് അവര്‍ നല്ല സുഹൃത്തുക്കളാകട്ടെ ..

    പിന്നെ ചിലര്‍ പറയുന്ന പോലെ പുറത്തെ റോബിന്റെ പിന്തുണ കണ്ട് അവള്‍ ആത്മഹത്യ ചെയ്യുകയൊന്നുമില്ല .. അവിടെ മറ്റാരെക്കാളും യാതനകള്‍ താണ്ടി വന്നതാണവള്‍ . അവള്‍ മോണിക്കയെയും പട്ടിയെയും കൂട്ടി മണാലിക്ക് പോകും ..

    ജാസ്മിന്‍ നീ പൊളിയാണ് .. വന്നപ്പോള്‍ എന്റെ മനസില്‍ ഒട്ടും ഇഷ്ടം നേടാത്ത നീ , അറുപത് ദിവസങ്ങള്‍ പിന്നിട്ട് താനേ പടിയിറങ്ങുമ്പോള്‍ എന്നെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നീയൊരു ഒന്നൊന്നര മൊതലാണ് .. ആ ഷോ നീ ഡിസര്‍വ് ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം സ്വയം പറഞ്ഞല്ലോ , അതിന്റെ ബാക്കിയാകും ഈ പിന്‍വാങ്ങല്‍ .. ഞാന്‍ പറയുന്നത് നിന്നെ ഈ സദാചാര സമൂഹം ഡിസര്‍വ് ചെയ്യുന്നില്ല എന്നാണ് ... നീ പൊയ്‌ക്കോളു നിന്റെതു മാത്രമായ ലോകത്തേക്ക് ..

    ഈ സീസണിനോട് ഞാനും ഗുഡ്‌ബൈ പറയുന്നു .. സീസണ്‍ 5 ല്‍ നമുക്ക് കാണാം ... കമന്റ്‌സില്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സോറി എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

    English summary
    Bigg Boss Malayalam Season 4: Viral Post About Jasmine And Robin Being Out Of The Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X