ബിഗ് ബോസിലെ മണ്ടന്‍ ആരെന്ന് ചോദിച്ചാലും ഡോക്ടര്‍ ലവ് എന്ന് കമന്റിടും; റോബിന്‍ ഫാന്‍സ്, ഒരു താത്വിക അവലോകനം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റോബിന്‍. തന്റെ നെഗറ്റീവ് ഗെയിം കൊണ്ട് ബിഗ് ബോസ് വീട്ടിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് റോബിന്‍. ധാരാളം ഫാന്‍സിനേയും റോബിന് നേടാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ റോബിന്റെ ആരാധകരെക്കുറിച്ചുള്ളൊരു താത്വിക അവലോകനം ചര്‍ച്ചയായി മാറുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

റോബിന്‍_ഫാന്‍സ് , ഒരു താത്വിക അവലോകനം. ഇജ്ജാതി കോമഡി ആണ് ഇവറ്റകള്‍.
1) 60 % PR - കൊടുത്ത പണത്തിനു സപ്പോര്‍ട് ചെയ്യുന്നവര്‍. റോബിന്‍ 8 മാസം പ്രിപ്പയർ ചെയ്തത് എങ്ങനെ നന്നായി പെർഫോം ചെയ്യാം എന്നാവില്ല. എങ്ങനെ എഫക്റ്റീവ് ആയി പിആർ യൂസ് ചെയ്യാം എന്നാവണം ലോള്‍. രജിത് ഫാന്‍ പേജ് ഡോക്റ്ററിന്റെ ഫാന്‍ പേജ് ആയി പരിണമിക്കുന്നു , പ്രമുഖ രണ്ടു മൂന്നു യൂട്ടൂബര്‍ റോബിനെ വാഴ്ത്താനായി നിലകൊള്ളുന്നു .. അതിലും രസം ഓരോ കണ്ടസ്റ്റന്‍സിന്റെയും ഇന്‍ട്രോ കഴിഞ്ഞപ്പോള്‍ ഗ്രൂപ്പുകളിലിലൊക്കെ നിങ്ങള്‍ക്ക് ആരെയാ ഇഷ്ടപ്പെട്ടതെന്നുള്ള പോസ്റ്റ് ഉണ്ടായിരുന്നു. അതില്‍ വന്ന കമന്റ് മുഴുവന്‍ റോബിന്‍ എന്നായിരുന്നു. ഇനി അത് ഇവന്റെ ഊള ഇന്‍സ്റ്റ വീഡിയോസ് കണ്ടിട്ടാണെന്ന് മാത്രം പറഞ്ഞേക്കല്ലേ . ആ ലോജിക് വെച്ചാണെങ്കില്‍ അപര്ണക്ക് റോബിനേക്കാള്‍ സപ്പോര്‍ട് ഉണ്ടാവണമായിരുന്നു,

 ജാസ്മിന്‍ കാരണം

2) 20 % ജാസ്മിന്‍ കാരണം ഡോക്ടറുടെ ഫാന്‍ ആയവര്‍. ജാസ്മിനെ വെറുക്കാന്‍ ഇവിടത്തെ നന്മ മരം മലയാളികള്‍ക്ക് ഒരുപാട് കാരണങ്ങളുണ്ട്. മെയിന്‍ ആയിട്ട് അവളുടെ തെറി വിളി , റോബിനെ നിരന്തരം വിമര്‍ശിക്കല്‍ എന്നിവ കൊണ്ടാണ്.മലയാളികള്‍ക്ക് അങ്ങനൊരു പ്രത്യേകത ഉണ്ട്. ഓവര്‍ ആയ സിമ്പതി ആണ്. അത് മുന്‍പ് വര്‍ക്ക് ആയത് രജിത് കുമാറിലും ഡിമ്പലിലും ആയിരുന്നു. ബിഗ്ബോസില്‍ ഒരു ഒരു തേങ്ങയും കാണിച്ചില്ലേലും സിമ്പത്തി കിക്ക് ആയാല്‍ വോട്ട് വാരിക്കോരി കൊടുക്കും ലോള്‍. ഇക്കണക്കിനു ഇവന്മാരെ ആരേലും ഹിന്ദി ബിഗ്ബോസ് കാണിച്ചാല്‍ തലകറങ്ങി വീഴും.. വാ തുറന്നാല്‍ തെറി ആണവിടെ. എന്ന് പറഞ്ഞു അവരെ രണ്ടാം തരക്കാരായി മാറ്റിനിര്‍ത്തപ്പെടുന്നില്ല എന്നും ഓര്‍ക്കണം

പ്രേമരോഗികള്‍

3) 10 % പ്രേമരോഗികള്‍. ദില്‍ഷ റോബിന്‍ ലവ് എന്ന് പറഞ്ഞു പൈങ്കിളി സ്റ്റാറ്റസ് ഇട്ട് മെഴുകുന്നവര്‍. ഡില്‍ഷ റോബിനോട് ബ്ലെസ്ലിയോടെന്ന പോലെ ഒരു അകലത്തില്‍ മാത്രമേ നിന്നിട്ടുള്ളു. പക്ഷെ ദില്‍ഷ ഡോക്ടറെ നോക്കി ചിരിച്ചാല്‍വരെ അയ്യോ അവര്‍ സ്‌നേഹത്തിലാണെ അവരെ കെട്ടിക്കണേയ് എന്ന് പറഞ്ഞു മെഴുകലാണ് ഇവരുടെ മെയിന്‍.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
Dr ലവ്

4) 10 % ബുദ്ധിമാന്ത്യം ഉള്ളവര്‍ എന്ത് സംഭവിച്ചാലും 'Dr ലവ്' എന്ന് മെഴുകുന്നവര്‍. യൂട്യൂബ് പോളിലൊക്കെ രജിത് , സാബുവിനെയൊക്കെ വമ്പന്‍ മാര്‍ജിനില്‍ മറികടന്നു റോബിന്‍ വിന്‍ ആവുന്നതില്‍ ഇവര്‍ക്കും നല്ലൊരു പങ്കുണ്ട്. ബിഗ്ബോസിലെ പൊട്ടന്‍ ആരാണെന്ന് ചോദിച്ചു പോള്‍ ഇട്ടാലും റോബിന്‍ ബഹുദൂരം മുന്‍പിലാവും. കാരണം ഇവര്‍ ക്യാപ്ഷന്‍ ഒന്നും വായിക്കാറില്ല. റോബിന്‍ എന്ന് കണ്ടാല്‍ അപ്പൊ അവിടെ ക്ലിക്ക് ചെയ്യും എന്നിട്ട് കമന്റ് ബോക്‌സില്‍ 'Dr ലവ്' എന്ന് എഴുതി വച്ചു പോകും. എന്തായാലും ഞാന്‍ ഇവരെ കുറ്റം പറയില്ല. ദൈവം എല്ലാവര്‍ക്കും ബുദ്ധി കൊടുക്കില്ലല്ലോ.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X