രൂപക്കൂട്ടില്‍ കയറ്റണ്ട! ദില്‍ഷ ഇരട്ടത്താപ്പ് കാരിയും സെല്‍ഫിഷും; തെളിവ് നിരത്തി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ജനകീയ താരമാണ് ദില്‍ഷ. വീടിന് അകത്തും പുറത്തും എല്ലാവരുടേയും പ്രിയപ്പെട്ടവള്‍. എന്നാല്‍ ദില്‍ഷയുടെ നന്മ ഗെയിം ആണെന്നും മറ്റുള്ളവരെ പോലെ തന്നെ ഇരട്ടത്താപ്പുള്ളവള്‍ ആണെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ഇപ്പോഴിതാ ദില്‍ഷയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ദില്‍ഷ നന്മയുടെ പര്യായം ആണേ... നിറകുടം ആണേ എന്നൊക്കെ കുറച്ചു കാലം ആയിട്ട് വാദിക്കുന്ന ദില്‍ഷ സപ്പോര്‍ട്ടേര്‍സിനെ വെല്ലുവിളിക്കുന്ന പോസ്റ്റ് ആണ് ഇത്
ഐ റിപീറ്റ് അങ്ങനെ ഉള്ളവരെ മാത്രം..ദില്‍ഷ അവിടെ ഉള്ള ബാക്കി ഉള്ളവരെ പോലെ അല്ലേല്‍ അതില്‍ കൂടുതല്‍ ഡബിള്‍ സ്റ്റാന്‍ഡഡും നിലപാട് ഇല്ലാത്ത ആളും ആണെന്ന് ഞാന്‍ പറയും.

Bigg Boss Malayalam

കാരണം കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്ക് എപ്പിസോഡ് തുടക്കത്തില്‍ റിയാസ് തന്റെ ഒരു കോയിന്‌‍ കളഞ്ഞു പോയി എന്നു പറയുകയും റോബിനെ സംശയിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തപ്പോള്‍ ദില്‍ഷ റിയാസിനോട് പറഞ്ഞത്
'സ്വന്തം കോയിന്‍ റിയാസ് സൂക്ഷിക്കണം ആയിരുന്നു '
'റോബിന്‍ എടുക്കുന്നത് റിയാസ് കണ്ടോ' എന്നൊക്കെയാണ്.

റിയാസിന്റെ എഫേർട്ടും കഷ്ടപ്പാടും ദില്‍ഷക്ക് അപ്പൊ വിഷയമേ അല്ലായിരുന്നു
അവള്‍ ചെയ്തത് അവളുടെ ഫ്രണ്ടിനെ ഡിഫെന്‍ഡ് ചെയ്യുക മാത്രം ആണ്
എന്നൊക്കെയാണ്. പിറ്റേന്ന് റിയാസ് തിരിച്ചു പണി കൊടുത്ത സമയത്ത് താന്‍ കോയിന്‍ പെറുക്കാന്‍ എടുത്ത കഷ്ടപ്പാട് പറഞ്ഞു വാചാല ആകുന്നതും അത് പറഞ്ഞു മാറി നിന്ന് കരയുന്ന ദില്‍ഷയെയും ആണ് കണ്ടത്.

അവിടെയാണ് ദില്‍ഷയുടെ ഡബിള്‍ സ്റ്റാന്‍ഡ് പുറത്തു വരുന്നത്. പോരാത്തതിന് 'റോബിന്‍ കട്ടത് റിയാസ് കണ്ടോ ' എന്ന് ചോദിച്ച ദില്‍ഷ ആരാ എടുത്തത് എന്ന് അറിയാതെ തന്നെ റിയാസിനെ കുറ്റപ്പെടുത്തുന്നും ഉണ്ട്.. എന്നിട്ട് റോബിനോട് പറയുന്നുണ്ട് ഇതിന്റെ പേരില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കാന്‍ പോകണ്ട എന്ന്... അവിടെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടി ആണ് ദില്‍ഷക്കുട്ടി അത് പറഞ്ഞത് എന്ന് കരുതുന്നുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

റോബിന്‍ അത് ചോദ്യം ചെയ്താല്‍,ടാസ്കില്‍ ഒരു എത്തിക്സും ഇല്ലാത്ത റോബിന് അത് ചോദിക്കാന്‍ എന്ത് യോഗ്യത എന്ന് അവര് ചോദിച്ചു ഊക്കും എന്ന് അവള്‍ക്ക് നല്ല ബോധം ഉള്ളത് കൊണ്ടാണ് അവള്‍ റോബിനോട് ഇടപെടേണ്ട എന്ന് പറയുന്നത്. ആ കാര്യം റോബിന്‍ സമ്മതിക്കുന്നും ഉണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ റോബിന് ഇതേ സ്വഭാവം ആണെന്ന് ദില്‍ഷക്ക് നേരത്തെ അറിയാം. എങ്കിലും ആ കാര്യത്തില്‍ റോബിനെ തള്ളി പറയാതെ അത് അയാളുടെ ഇഷ്ട്ടം എന്നൊക്കെ പറയുന്ന ദില്‍ഷ അതേകാര്യം റിയാസ് ചെയ്തപ്പോള്‍ അവനെ ക്രൂരനും ദുഷ്ടനും ആക്കി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

പിന്നെ ബാക്കി ഉള്ളവരുടെ കഷ്ടപ്പാടിന് വില കൊടുക്കാതെ പ്രശ്‌നങ്ങള്‍ തനിക്ക് എതിരെ വരുമ്പോള്‍ മാത്രം സെല്‍ഫിഷ് ആയി നിന്ന് പ്രതികരിക്കുന്ന ആളുമാണ് ദില്‍ഷ് എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

മാത്രവുമല്ല ബാക്കി ഉള്ളവരോട് അതേ തെറ്റ് ചെയ്ത ആള്‍ക്കെതിരെ ഒന്നും പറയാതെ ആ ആളെ എല്ലാ കാര്യത്തിലും സപ്പോര്‍ട്ട് ചെയ്യുന്നു എന്ന സെലക്ടീവ് നിലപാടുകാരി കൂടെ ആണ് ദില്‍ഷ..തീര്‍ച്ചയായും മനുഷ്യര്‍ക്ക് തെറ്റ് പറ്റും.. ഇല്ലെന്ന് പറയുന്നില്ല
ഓരോ മത്സരാർത്ഥിയുടെ കാര്യങ്ങളും ചിക്കി ചികയാന്‍ നിന്നാല്‍ കുറേ കുറ്റങ്ങള്‍ പറയാന്‍ ഉണ്ടാകും. എന്നാലും ഇത് ഇടാന്‍ കാരണം ഇവിടെ കുറേ പേര് ഇവളെ രൂപക്കൂട്ടില്‍ കയറ്റി പുണ്യാത്മാവ് ആക്കി വാഴിക്കുന്നത് കണ്ടത് കൊണ്ടാണ്... No one is perfect
That's all.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X