റിയാസിന്റെ കരച്ചില്‍ കണ്ട് പൊട്ടിച്ചിരിക്കാന്‍ ബ്ലെസ്ലിയുമുണ്ടായിരുന്നു, ഇപ്പോള്‍ പ്ലേറ്റ് മാറ്റി

ബിഗ് ബോസ് മലയാളം സീസണ്‍ അതിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തി കാെണ്ടിരിക്കുകയാണ്. അതിന്റെ എല്ലാ വീറും വാശിയും താരങ്ങളുടെ മത്സരത്തിലുമുണ്ട്. വഴക്കുകളും പ്രശ്നങ്ങളുമെല്ലാം സ്ഥിരം സംഭവമായി മാറുക മാത്രമല്ല പലപ്പോഴും അതിരുകടക്കുകയും ചെയ്യുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളില്‍ ഒരാളാണ് ബ്ലെസ്ലി. വിന്നറാകാനുള്ള സാധ്യത പോലും ആരാധകർ കാണുന്നുണ്ട്. കഴിഞ്ഞ ദിവസം റിയാസിനെക്കുറിച്ച് ലക്ഷ്മി പ്രിയ നടത്തിയ മോശം പരാമർശത്തിനെതിരെ ബ്ലെസ്ലി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു.

നിലപാടിന് പിന്നിലെ ഇരട്ടത്താപ്പ്

എന്നാല്‍ ബ്ലെസ്ലിയുടെ ആഘോഷിക്കപ്പെടുന്ന നിലപാടിന് പിന്നിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുകയാണ് ഒരു കുറിപ്പ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം വിശദമായി.

ബ്ലെസ്ലി - പ്രതിഭയാണ്, പ്രതിഭാസമാണ്. ഇന്നലെ ജയിൽ നോമിനേഷൻ ടാസ്ക്കിൽ ലക്ഷ്മിപ്രിയയ്ക്ക് എതിരെ സംസാരിച്ച ബ്ലെസ്ലിയെ കണ്ട് അത്ഭുതപ്പെട്ടു പോയി എന്നാണ് കുറിപ്പില്‍ പറയുന്നത്.

റിയാസിന് എതിരെ 21 ആം നൂറ്റാണ്ടിലെ ഒരു സമൂഹത്തിനു പോലും അപമാനം ഉണ്ടാക്കാവുന്ന തരത്തിൽ മാനുഫാക്ച്യുറിങ് ഡിഫെക്ട്, കുറവുകൾ എന്നൊക്കെയുള്ള പ്രസ്താവനകളാണ് ഒരു നാഷണൽ ചാനൽ വഴി ലക്ഷ്മി പ്രിയ നടത്തിയത് എന്ന് കുറപ്പ് ചൂണ്ടിക്കാണിക്കുന്നു.

മനോഹരമായ ഒരു ആക്റ്റ്

അതിനെതിരെ ജയിൽ നോമിനേഷൻ മോർണിംഗ് ടാസ്‌ക്ക് എന്നിങ്ങനെയുള്ള പ്രൈം ടൈം ഇവന്റുകളിൽ ലക്ഷ്മിപ്രിയയ്ക്ക് എതിരെ സംസാരിച്ച ബ്ലസ്ലി എന്ന മനുഷ്യന്റെ മനസ്സിന്റെ വലുപ്പം കണ്ട് ആളുകൾ രോമാഞ്ചം കൊണ്ടേനെ, ബിഗ്ഗ് ബോസ്സ് അതിനു മുൻപുള്ള ദിവസത്തെ അദ്ദേഹത്തിന്റെ മനോഹരമായ ഒരു ആക്റ്റ് എയർ ചെയ്തില്ലായിരുന്നു എങ്കിൽ എന്നാണ് കുറിപ്പില്‍ പറയുന്നത്.

തലേ ദിവസത്തെ മാനുഫാക്ച്യുറിങ് ഡിഫെക്ട് പോലുള്ള വെർബൽ അഭ്യൂസുകൾ കഴിഞ്ഞു, മോർണിംഗ് ടാസ്ക്കിൽ അതിനെ ന്യായീകരിക്കുന്ന അതിനെ കേട്ടിരിക്കുന്നു ബിഗ്ഗ് ബോസ്സ് വീട്ടിലെ ആളുകളെ കണ്ട് പൊട്ടിത്തെറിച്ചു ഹെല്പ്ലെസ്സ് ആയി വീടിന്റെ മുന്നിൽ ഇരുന്നു റിയാസ് കരയുന്നതാണ് രംഗം എന്നും അദ്ദേഹം പറയുന്നു.

 പൊട്ടി ചിരിക്കുകയായിരുന്നു

ഒരാൾ അയാളുടെ സകല സങ്കടങ്ങളും കാരണം പൊട്ടിക്കരയുമ്പോൾ, അകത്ത് ബ്ലെസ്ലി, ദിൽഷ എന്നിവർ ആ കരച്ചിലിൽ പോലും ആത്മാർത്ഥത കണ്ടെത്താതെ, ലക്ഷ്മിപ്രിയയുടെ പ്രസ്താവന ശരിയായിരുന്നു എന്ന വിധേന റിയാസിന്റെ കരച്ചിലിനെ പോലും തമാശവൽക്കരിച്ചു പൊട്ടി ചിരിക്കുകയായിരുന്നുവെന്നാണ് കുറിപ്പിലെ കണ്ടെത്തല്‍.

ചിത്രത്തിൽ കാണുന്നത് , ആരോ തള്ളി താഴെയിട്ടു എഴുന്നേറ്റ് വരുന്ന ബൈചിക്കാ അല്ല. റിയാസിന്റെ കരച്ചിൽ കണ്ട്, അതിൽ കൂട്ടമായി തമാശയാക്കി ചിരിച്ചു മറിഞ്ഞു നിലത് വീണ് മണ്ണ് കപ്പുന്ന ബൈച്ചിക്ക ആണത്. ഉഫ്‌. മോനേ.ആ മനുഷ്യൻ ആണ്, ഒരൊറ്റ ദിവസം കൊണ്ട് പ്ലേറ്റ് മറിച്ചു റിയാസിനെ അനുകൂലിക്കുന്ന നന്മ മരമായി പ്രത്യക്ഷപ്പെട്ടത് എന്നാണ് കുറിപ്പ് പറയുന്നത്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
കാണിച്ചു കൂട്ടിയത് ഒക്കെ ഒരു സ്വപ്നം

തലേന്ന് രാവിലെ നിന്ന് പിറ്റേന്ന് മോർണിംഗ് ടാസ്‌ക് ആയപ്പോഴേക്കും കഴിഞ്ഞ ദിവസം അയാൾ കാണിച്ചു കൂട്ടിയത് ഒക്കെ ഒരു സ്വപ്നം മാത്രമായിരുന്നു എന്നു തോന്നത്തക്ക വിധത്തിൽ മാറ്റം വന്നു മഹാൻ ആയത് എന്നും ആരാധകന്‍ പറയുന്നു.

ദിൽഷയും ലക്ഷ്മിപ്രിയയും കെട്ടിപ്പിടിച്ചു സന്തോഷം പങ്കിടുന്ന ആ ചിത്രം സൂം ഔട്ട് ചെയ്താൽ അവിടെ ഒരാളുടെ ചിത്രം കൂടെ തെളിഞ്ഞു വരും. ദില്ഷയ്ക്കും ലക്ഷ്മിപ്രിയയ്ക്കും ഒപ്പമോ അതിൽ കൂടുതലോ ക്രൂരമായി ആ അവസരത്തിൽ ഒരു മനുഷ്യനോട് പെരുമാറിയ ബൈച്ചിക്ക. ഫ്രാക്ഷൻ ഓഫ് സെക്കന്റ് കൊണ്ട് പേർസണാലിറ്റി മാറ്റുന്ന ബ്ലെസ്ലി ഒരു പ്രതിഭയാണ്. പ്രതിഭാസമാണെന്നും കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X