നിമിഷ തിരിച്ചു വന്നു, ഇനി ഫാമിലിയായി കാണാന്‍ പറ്റില്ല! ചികിത്സ വേണ്ടത് നിങ്ങളുടെ മനസിനെന്ന് കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാമത്തെ ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ മത്സരം ആവേശകരമായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ താരങ്ങളില്‍ പലരും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദീവസമായിരുന്നു ബിഗ് ബോസ് വീട്ടിലെ മൂന്നാമത്തെ എവിക്ഷന്‍ നടന്നത്. നിമിഷയായിരുന്നു വീട്ടില്‍ നിന്നും പുറത്തായത്. എന്നാല്‍ താരത്തെ പുറത്ത് വിടാതെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. താരം ഇന്ന് തിരിച്ച് ബിഗ് ബോസ് വീട്ടിലേക്ക് കടന്നുവരും.

ബിഗ് ബോസ് വീട്ടില്‍ ആദ്യ ദിവസം മുതല്‍ തന്നെ ആക്ടീവല്ലെന്ന വിമര്‍ശനം കേട്ട താരമാണ് നിമിഷ. എന്നാല്‍ വരും ദിവസങ്ങളില്‍ ടാസ്‌കുകളിലും ആക്ടിവിറ്റികളിലുമെല്ലാം നിമിഷ നിറ സാന്നിധ്യമായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ നിമിഷയുടെ പുറത്താകല്‍ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. അതേസമയം നിമിഷയുടെ വസ്ത്രധാരണരീതിയ്‌ക്കെതിരെ സദാചാര വാദികള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Bigg Boss Malayalam

നിമിഷയുടെ വസത്രത്തെ ചൊല്ലി വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് താരത്തിന് പിന്തുണയുമായി എത്തിയത്. ഈ 2022 ലും നിമിഷയുടെ വസ്ത്രം പ്രശ്‌നമായി തോന്നുന്നുണ്ടെങ്കില്‍ ചികിത്സ വേണ്ടത് നിങ്ങളുടെ മനസിനാണെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

' ഹൊ ഇനി ഫാമിലി ആയിട്ട് ബിഗ് ബോസ് കാണാന്‍ പറ്റില്ല, നിമിഷ സീക്രട്ട് റൂമില്‍ നിന്ന് ഹൗസിലേക്ക് തിരിച്ചു വന്ന്, ... '
നിമിഷ എന്ന മത്സരാര്‍ത്ഥി എത്ര സ്‌ട്രോങ്ങ് ആണെന്നോ, വിജയിക്കാനോ മുന്നേറാനോ സാധ്യത എത്ര ആണെന്ന കാര്യങ്ങല് മാറ്റി വെച്ച് കൊണ്ട് ചോദിക്കട്ടെ, ഒരു സ്ത്രീയുടെ വസ്ത്ര ധാരണം നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കില്‍ അവിടെ മാറ്റം ഉണ്ടാവേണ്ടത് ആര്‍ക്കാണ് ?? വസ്ത്രം എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ആണ്. നിങള്‍ ഫാമിലി ആയിട്ടിരുന്ന് ഒരു പ്രോഗ്രാം കാണുമ്പോള്‍ ഒരുസ്ത്രീയുടെ വസ്ത്രത്തിന്റെ ഇടയിലെ നഗ്‌നത ആണ് നിങള്‍ നോക്കുന്നത് എങ്കില്‍, അത് നിങ്ങള്‍ക്ക് ഫാമിലി ക്ക് മുന്നില്‍ ഇരുന്നു കാണാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കില്‍, അവിടെ ചികിത്സ വേണ്ടത് നിങ്ങളുടെ മനസിനാണ് എന്ന സത്യം ഈ 2022 ല് എങ്കിലും തിരിച്ചറിയുക. എന്നാണ് കുറിപ്പില്‍ പറയുന്നത്.

മനുഷ്യ ശരീരം എന്നത് വളരെ സ്വാഭാവികം ആയുള്ള ഒരു കാര്യം ആണെന്നും അത് മറ്റൊരാള്‍ കാണുന്നതോ കാണിക്കാതെ ഇരിക്കുന്നതോ ഒരു മനുഷ്യന്റെയും മാനവും അഭിമാനവും തീരുമാനിക്കുന്ന അവസാന വാക്ക് അല്ല എന്നും ഇനി വരുന്ന തലമുറയിലെ കുട്ടികളെ എങ്കിലും പഠിപ്പിക്കുക. അങ്ങനെ എങ്കിലും, സ്വന്തം നഗ്‌നത പരസ്യം ആക്കപ്പെട്ട് ചതിക്കപ്പെട്ട് എന്ന ദുരഭിമാനത്താല്‍ ഇല്ലാതെ ആകുന്ന കുട്ടികളുടെ കഥകള്‍ ഉണ്ടാവാതെ ഇരിക്കട്ടെ. അല്ലെങ്കില്‍ ഇനിയൊരു നിര്‍ഭയയേ പോലെ ഒരു ഇര ഉണ്ടായാല്‍, അതിനു കാരണം അവള് ഇറങ്ങി നടന്ന സമയവും ഇട്ടിരുന്ന ഡ്രെസ്സും ആണെന്ന് കാരണം പറയുന്നവരുടെ എണ്ണം ഇനിയും കൂടുകയെ ഉള്ളൂ. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അ്‌തേസമയം നിമിഷ ഇന്നത്തെ എപ്പിസോഡില്‍ തിരികെ അകത്തേക്ക് കടന്നു വരികയാണ്. മത്സരാര്‍ത്ഥികള്‍ക്ക് നിമിഷയുടെ തിരിച്ചുവരവ് ഞെട്ടലുണ്ടാക്കുന്നതായിരിക്കുമെന്നുറപ്പാണ്. പുറത്തിരുന്ന് അകത്ത് നടക്കുന്നതെല്ലാം കണ്ടാണ് നിമിഷ വരുന്നത്.

More from Filmibeat

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X