ടോപ് 5 ല്‍ ജാസ്മിനുണ്ടാകും, റോബിന്‍ ഫിനാലെയിലെത്താന്‍ യോഗ്യനല്ല; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രേക്ഷക

ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഷോ ഏതാണ്ട് അതിന്റെ മുക്കാല്‍ ദൂരം പിന്നിടാനിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം ഇന്ന് മലയാളികളുടെ ചർച്ചാ വിഷയങ്ങളാണ്. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ പതിവായി മാറിയതോടെ ബിഗ് ബോസ് മത്സരം സംഭവബഹുലവും നാടകീയവുമായി മാറി കൊണ്ടിരിക്കുകയാണ്.

ആരൊക്കെയായിരിക്കും ഈ സീസണില്‍ അവസാന അഞ്ചിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് താരങ്ങള്‍. ഇതിനിടെ ഇപ്പോഴിതാ ഫെെനല്‍ ഫെെവിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. പലരുടേയും ഫെെനല്‍ പ്രവചനത്തിലുള്ള റോബിനെ ഒഴിവാക്കി കൊണ്ടുള്ള പട്ടികയാണ് ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടാണ് റോബിനെ ഉള്‍പ്പെടുത്താത്തതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടർന്ന്.

Bigg Boss Malayalam

ബിഗ്‌ബോസ് ഹൗസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടോപ് ഫെെവ് മത്സരാർത്ഥികള്‍

1. അഖിൽ.

ഇമേജ്‌ നോക്കുന്നുണ്ടെങ്കിലും വ്യക്തമായ സംസാരം. ടാസ്കുകളിൽ മികച്ച പ്രകടനം. എന്റർ ടെയ്നർ.

2. ജാസ്മിന്‍

ടാസ്കുകളിൽ നമ്പർ 1. കൃത്യമായി പോയിന്റുകൾ പറഞ്ഞ്‌ വാദിക്കാനുള്ള കഴിവ്‌. ഇമേജ്‌ നോക്കാതെ ചങ്കൂറ്റത്തോടെ നിൽക്കുന്ന സ്വന്തമായി വ്യക്തിത്വം ഉള്ള ആൾ. സ്വന്തം ഫാൻ ബേസ്‌.

3. ബ്ലെസ്ലി

അത്യാവശ്യം അശാസ്ത്രീയ തിയറി ഒക്കെ ഇറക്കുന്ന കേശവൻ മാമൻ ആണെങ്കിലും നൈസായി മൈൻഡ്‌ ഗെയിം കളിക്കുന്നു. ടാസ്കിലും എന്റർ ടെയ്ന്റ്മെന്റിലും മികവ്‌. സ്വന്തമായി ഫാൻ ബേസ്‌ ഉണ്ടാക്കി.

4. റിയാസ്

ആദ്യമെ ഉണ്ടായിരുന്നെങ്കിൽ കളിയുടെ ഗതി മാറ്റുമായിരുന്ന ആൾ. ഉള്ള മൂന്ന് ആഴ്ചയിലെ content maker. Good gamer. മലയാളികൾ വൃത്തി കെട്ട രീതിയിൽ ബോഡി ലാംഗ്വേജ്‌ വെച്ച്‌ വെറുപ്പ്‌ കാണിക്കുന്നു.

5. ധന്യ

കൃത്യമായി കളി നിരീക്ഷിച്ച്‌ കളിക്കുന്നു. ടാസ്കുകളിൽ മികച്ച പ്രകടനം.വ്യക്തിപരമായി ഇഷ്ട്മല്ലെങ്കിലും Top 5 ൽ വരേണ്ട ആൾ.
ഇവരൊക്കെ വ്യത്യസ്തമായ രീതിയിൽ മികവ്‌ പുലർത്തുന്നവരാണ്‌.
ഇനി വൻ ഫാൻ ബേസ്‌ ഉള്ള റോബിനെ ഒഴിവാക്കിയതിൽ പരാതി ഉള്ളവരോട്‌.

1. റോബിൻ ഒരു കാറ്റഗറിയിലും മികവ്‌ പുലർത്തുന്നില്ല.
2. പ്രേക്ഷകനെ അകത്തും പുറത്തും മാനിപ്പുലേറ്റ്‌ ചെയ്യുന്നു.
3. പുറത്തെ എല്ലാ വർഷവും റിവ്യൂ ചെയ്യുന്ന യൂട്യൂബ്‌ ചാനലുകൾ ഓവർ ടൈം പണി (എടുപ്പിക്കുന്നു) എടുക്കുന്നു.
4. പുറത്തെ സപ്പോർട്ട്‌ ഡ്രസ്സ്‌ കോഡുകളും മറ്റും അറിഞ്ഞ്‌ പ്രേക്ഷകർ വെറുക്കാൻ സാധ്യത ഉള്ള തന്റേടമുള്ള സ്ത്രീ, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്‌ എന്നിവ മുതലാക്കുന്നു.
5. 'ആണൊരുത്തൻ' എന്ന കലിപ്പൻ മോഡ്‌ ഫേക്ക്‌ ആയി ക്രിയേറ്റ്‌ ചെയ്യുന്നു. വൻ കോമഡിയാണ്‌.

6.ഡോക്ടർ എന്ന് പറഞ്ഞാൽ ബുദ്ധിരാക്ഷസൻ ആണെന്ന് ജനങ്ങൾ വിചാരിക്കുമെന്ന് കരുതിക്കൊണ്ട്‌ എന്തൊ വല്യ മൈൻഡ്‌ ഗെയിം നടക്കുന്നു എന്ന് പുറത്ത്‌ പ്രചരിപ്പിക്കുന്നു.
7. ബിഗ്‌ ബോസ്‌ പക്ഷപാദിത്വം കാണിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു.
8. ലവ്‌ സ്റ്റ്രാറ്റജി ആദ്യമെ ഇടുന്നു. പുറത്ത്‌ combo എന്ന് പറഞ്ഞ്‌ സ്റ്റാറ്റസ്‌ പറപ്പിക്കുന്നു.
9. തോൽക്കുമെന്ന് ഉറപ്പുള്ള ഗെയിമിൽ ഉഴപ്പുന്നു.
10. വ്യക്തമായ റീസൺ പറയാതെ പോസിറ്റീവ്‌ പറഞ്ഞ്‌ തടി തപ്പുന്നു.
11. പട്ടിഷോ നടത്തി പുറത്ത്‌ സ്റ്റ്രാറ്റജി എന്നു പ്രചരിപ്പിക്കുന്നു.
ഇങ്ങനെയൊക്കെ ഹൗസിന്റെ ഉള്ളിലേക്കാൾ പുറത്ത്‌ കളി സെറ്റ്‌ ചെയ്ത്‌ പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന റോബിൻ TOP 5 ൽ വരാൻ അർഹനല്ല എന്നത് എല്ലാവർക്കും അറിയാം. എന്നിരുന്നാലും പുള്ളിയുടെ ബ്ലൈന്റ് ഫാൻസ്‌ അത് അംഗീകരിച്ചാലും ഞങ്ങൾ ഇങ്ങനെ ആണ്.. This is വാട്ട്‌ we do... ഞങ്ങൾ ഇങ്ങനെയാണ്... എന്നാണ് അവർ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X