പൊരുതി ജയിച്ച് കയറുന്നവര്‍ക്ക് പൊതുബോധം പേട് തേങ്ങ; ലക്ഷ്മിയും ദില്‍ഷയും ബ്ലെസ്ലിയും ഒരു ലൂപ്പില്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരായ താരങ്ങളാണ് ലക്ഷ്മി പ്രിയയും ദില്‍ഷയും ബ്ലെസ്ലിയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ വ്യാപക വിമര്‍ശനം ശക്തമാണ്. റോബിന്റെ പുറത്താക്കപ്പെടലിന് കാരണക്കാരനായ റിയാസിനെതിരെ നിരന്തരം മൂവരും രംഗത്തെത്തുന്നുണ്ട്.
ലക്ഷ്മിയും ദി്ല്‍ഷയും മുന്നോട്ടുവെക്കുന്ന കാലഹരണപ്പെട്ട ചിന്താഗതികള്‍ക്കും നിലപാടുകള്‍ക്കും വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നുണ്ട്. റിയാസുമായുള്ള സംസാരത്തിനിടെ ഫെമിനിസത്തെക്കുറിച്ചും എല്‍ജിബിടിക്യു സമൂഹത്തെക്കുറിച്ചുമെല്ലാം ദില്‍ഷയും ലക്ഷ്മി പ്രിയയും നടത്തിയ പരാമര്‍ശങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ ലക്ഷ്മി പ്രിയയും ദില്‍ഷയും ബ്ലെസ്ലിയും എങ്ങനെയാണ് പൊതുബോധത്തെ ചൂഷണം ചെയ്യുന്നത് എന്ന് വിശദീകരിക്കുകയാണ് ഒരു സോഷ്യല്‍ മീഡിയ കുറിപ്പ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ദില്‍ഷയും ലപ്രിയും ബ്ലെസ്ലിയുമൊക്കെ ഒറ്റ വഞ്ചിയില്‍ തുഴയുന്നവരാണ് അല്ലെങ്കില്‍ ഇവരൊക്കെ മലയാളി പൊതുബോധത്തെ ചൂഷണം ചെയ്ത വോട്ട് വാങ്ങാന്‍ തുനിഞ്ഞിറങ്ങിയവരാണ് ഇവരുടൊക്കെ ലീഡറായിരുന്നു റോബിന്‍. ഇനി റോബിന്റെ മാതൃകയെ കാണാന്‍ സീസണ്‍ ഒന്ന് മുതല്‍ നോക്കിയാ മതി അതൊരു ' ലൂപ്പ് ' പോലാണ് എല്ലാ സീസണിലും അവര്‍ത്തിക്കുന്ന ഒന്ന് ഉണ്ടെന്നാണ് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നത്.
'അവള്‍ നല്ല കുട്ടിയാണ് ', 'നല്ല കുടുംബത്തിലുള്ളവളാണ് ', ' നല്ല പാരാന്റ്‌സിനുണ്ടായ കുട്ടിയാണ്' ഇത്തരം വിശേഷണങ്ങളാണ് ആദ്യം മുതല്‍ അവസാനം വരെ ഇത്തരക്കാരുടെ പ്രോഫിറ്റ് ഇനി ഇവര്‍ ബി ബി ഹൗസില്‍ ഒന്നും ചെയ്തില്ല എങ്കിലും മുന്‍പേ പറഞ്ഞ വിശേഷണങ്ങള്‍ക്ക് മേല്‍ സുഖമായി മുന്നോട്ട് പോകാന്‍ കഴിയും. ഇവര്‍ കുട്ടിയുടുപ്പിട്ടാല്‍ സോ കോള്‍ഡ് പൊതുബോധത്തിന് ഒരു പ്രശ്‌നമാവില്ല അത് ചോദ്യം ചെയ്യപ്പെടുകയുമില്ലെന്ന് കുറിപ്പില്‍ പറയുന്നു.
' നീ പോയി നല്ല വസ്ത്രം ധരിക്ക് ' എന്ന് ആരും അവരോട് പറയില്ല , പക്ഷേ പൊതുബോധത്തിന് എതിര് നില്‍ക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല അവര്‍ നിരന്തരം ആക്രമിക്കപ്പെടും അവര്‍ ജീവിതത്തില്‍ സഹിച്ച നേരിട്ട പീഡനങ്ങള്‍ മുഴുവന്‍ ' നല്ല കുട്ടികളുടെ ക്യൂട്ട്‌നസിന് ' മുന്നില്‍ റദ്ദ് ചെയ്യപ്പെടുന്നത് പോലാകും നിങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരേ അല്ലെന്ന് തിട്ടൂരമിറങ്ങും എന്നും കുറിപ്പ് പറയുന്നു.
എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച് മുന്നോട്ട് കിട്ടുന്നതൊക്കെ ബോണസായി ജീവിക്കുന്നവരും അതിന്റെ പ്രിവിലേജില്‍ വിജയിക്കുന്നതും തെറ്റൊന്നുമല്ല പക്ഷേ.. അതിലേറെ മൂല്യവും മധുരവുമുണ്ടാകും ജീവിതത്തില്‍ തകര്‍ന്നിടത്ത് നിന്ന് പൊരുതി ജയിച്ച് കയറുന്നവര്‍ക്ക്, അവര്‍ക്ക് കൈയ്യടിക്കുന്നവര്‍ക്ക് പൊതുബോധം തെങ്ങിന്റെ മണ്ടയിലെ പേട് തേങ്ങയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഇതൊന്നും പെട്ടെന്ന് അവസാനിക്കാന്‍ പോകുന്നില്ല. പക്ഷേ മാറ്റങ്ങള്‍ മലയാളി മനസിനും സംഭവിക്കും. സീരിയല്‍ കണ്ടു കൊണ്ടിരുന്ന മലയാളി ബിഗ് ബോസ് കാണാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയല്ലോ, എന്തിന് 24 x 7 സ്ട്രീം ചെയ്യാന്‍ അതിന്റെ മേക്കേഴ്‌സിന് ധൈര്യം വന്നല്ലോ. യഥാര്‍ത്ഥത്തില്‍ വിജയികുന്നവര്‍ ഇവിടെയും ജനിക്കാന്‍ സമയമായിരിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications