ചാണകത്തില്‍ ചവിട്ടിയാല്‍ നാറുമെന്ന് കരുതി എല്ലാവരും മാറി നിന്നു; ലക്ഷ്മിയെ എതിർത്തത് ദില്‍ഷ മാത്രം

കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയ റിയാസിനെതിരെ നടത്തിയ അധിക്ഷേപത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ചിലർ ലക്ഷ്മിയെ ന്യായീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വീടിനകത്ത് തന്നെ ലക്ഷ്മി പ്രിയയ്ക്കെതിരെ വിമർശനം വന്നിട്ടുണ്ട്. എന്നാല്‍ റിയാസിനെ അധിക്ഷേപിച്ചപ്പോള്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ പ്രതികരിക്കാതിരുന്നതിനെ വിമർശിച്ചു കൊണ്ടുള്ള കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിലെ ഭാഗങ്ങള്‍ വിശദമായി വായിക്കാം തുടർന്ന്.

Bigg Boss Malayalam

ഇന്നലെ റിയാസിനെ ലക്ഷ്മി പ്രിയ നടത്തിയ വെർബൽ അസോൾട്ടിനെ കുറിച്ചുള്ള തർക്കങ്ങൾ നടക്കുമ്പോൾ പ്രസ്തുത സംഭവത്തിൻ്റെ ലെെവ് കണ്ടതിൻ്റെ അടിസ്ഥാനത്തിൽ തോന്നിയ ചില കാര്യങ്ങൾ എഴുതുകയാണെന്ന മുഖവുരയോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഞാൻ ഒരു റിയാസ് സപ്പോർട്ടർ ആണ് (ഇത് കാണുമ്പോൾ വായിക്കേണ്ട എന്ന് തോന്നുന്നവർക്ക് ഇവിടെ നിർത്താമല്ലോ). ലക്ഷ്മിപ്രിയ ചെയ്തത് തെറ്റാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ലക്ഷ്മി പ്രിയ എന്നല്ല, നാളെ റിയാസ് അവിടെ ഒരാളെ ഇത്തരത്തിൽ അവഹേളിക്കാൻ നോക്കിയാലും അത് തെറ്റാണ് എന്ന് പറയുമെന്നും കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

പക്ഷേ റിയാസിനെ പോലെ ഒരാള് അങ്ങനെ പറയില്ല എന്നൊരു കോൺഫിഡൻസ് എനിക്കുണ്ട്. അത് തെറ്റാതെ ഇരിക്കട്ടെ. ഇന്നലെ ഈ ഇഷ്യൂവിൻ്റെ പ്രൊമോ കണ്ടപ്പോൾ തന്നെ ലെെവ് കാണാൻ തീരുമാനിച്ചിരുന്നു. എന്താണ് ഈ ഇഷ്യൂവില് മറ്റുള്ളവരുടെ സ്റ്റാൻഡ് എന്ന് അറിയാൻ ആയിരുന്നു അതെന്നും കുറിപ്പില്‍ പറയുന്നു.

പ്രത്യേകിച്ച് ഒന്നും പറയില്ല എന്ന് അറിയാമെങ്കിലും, കഴിഞ്ഞ ദിവസം ഡിബേറ്റ് ടാസ്കില്‍ സൂരജിന് റിയാസ് കൊടുത്ത ഒരു ഹിന്‍റിന്റെ എഫക്ടില്‍ ഈ പ്രശ്നത്തില്‍ സൂരജ് ഒരു സ്റ്റേറ്റ്മെന്‍ എങ്കിലും പറയുമോ എന്ന് അറിയാൻ ഒരു കൗതുകം തോന്നി. സൂരജ് എന്ന് പ്രത്യേകം പറയാൻ കാരണം, അത്തരത്തിലുള്ള അധിക്ഷേപങ്ങൾ റിയാസിനെ പോലെ തന്നെ ചെറുപ്പം മുതൽ സൂരജിനും നേരിട്ടിട്ടുണ്ട് എന്ന് ഊഹിക്കാം എന്നാണ് കുറിപ്പില്‍ പറയുന്നത്.

അപ്പൊ അതെ പോലെ ഒരു സംഭവം നടക്കുമ്പോൾ സൂരജ് ഒരു സ്റ്റേറ്റ്മെന്റ് എങ്കിലും പറയുമെന്ന് വിചാരിച്ചു. ലക്ഷ്മി അത് പറഞ്ഞപ്പോൾ സൂരജിൻ്റെ മുഖം ഡിസ്റ്റർബ്ഡ് ആയതു വ്യക്തമായിരുന്നു, അതിനു ശേഷം അടുക്കളയില്‍ കയറിയ സൂരജ്, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു, അവരുടേ തർക്കം സ്റ്റോപ്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ എനിക്ക് ചെറിയ ഒരു പ്രതീക്ഷ വന്നുവെന്നും കുറിപ്പില്‍ പറയുന്നു.

പക്ഷേ സൂരജ് പറഞ്ഞതോ, " അടുക്കളയിൽ നിന്ന് ആരും വഴക്ക് ഉണ്ടാക്കാനോ, ശബ്ദം ഉണ്ടക്കനോ പാടില്ല, ലാലേട്ടൻ അത് പറഞ്ഞിട്ടുണ്ട്" എന്ന്. ഒരുപക്ഷേ സൂരജിന് ഒരു സ്റ്റേറ്റ്മെന്‍റ് വ്യക്തമായി പറയാൻ കിട്ടിയ ഒരു വലിയ അവസരം ആയിരുന്നു അത്. 80 ദിവസം കഴിഞ്ഞ് നിൽക്കുന്ന ഈ അവസരത്തിൽ ഒരു കാര്യം കോൺഫിഡൻ്റ് ആയി പറയാം, സൂരജ് ഈ സീസണിലെ ഏറ്റവും മോശം ഗെയിമർ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്.

മുന്നെയോ, അപ്പോഴോ, ഇപ്പോഴോ ഇഷ്ടം ഇല്ലാത്ത മത്സരാർത്ഥിയാണ് എനിക്ക് ദില്‍ഷ, പക്ഷേ ലക്ഷ്മി എതിരെ സംസാരിക്കും എന്ന് അറിഞ്ഞിട്ടും ലക്ഷ്മി ചെയ്തത് തെറ്റാണ് എന്ന് അങ്ങനെ പറയാൻ പാടില്ലായിരന്നു എന്ന് ദില്‍ഷ പറഞ്ഞ സ്റ്റേറ്റ്മെന്റിന് ഒരു കയ്യടിയെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല, ഈ സീസണിൽ തന്നെ ദില്‍ഷ അത്ര സ്ട്രോങ്ങ് ആയ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ടും, ദില്‍ഷയുടെ ഓരോ ചിരിയും ആഘോഷിക്കുന്ന ഒരു ദില്‍ഷ സപ്പോർട്ടർ പോലും ഒരു പോസ്റ്റ് ഇട്ട് അതിനെ അഭിനന്ദിച്ചു കണ്ടില്ല. ചിലപ്പോള്‍ റിയാസിന് അനുകൂലം ആയതു കൊണ്ടാകുമെന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നുണ്ട്.

ബാക്കിയുള്ള മത്സരാർത്ഥികള്‍ ഒക്കെയും, ചാണകത്തിൽ ചവിട്ടിയാൽ തങ്ങളും നാറും എന്ന മനോഭാവത്തിൽ ലക്ഷ്മിക്കെതിരെ പറയാൻ മടിച്ച് ന്യൂട്രല്‍ സമീപനം സ്വീകരിച്ചു നിൽക്കുന്നതും ദയനീയതയോടെ കാണേണ്ടി വന്നുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ ലക്ഷ്മി പറഞ്ഞ വാക്കുകൾ റിയാസ് അർഹിക്കുന്ന മറുപടി ആണെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ആളുകൾക്ക് ഈ പോസ്റ്റ് വായിച്ചു എങ്കിൽ എല്‍പി തീ എന്ന് പറഞ്ഞു പോകാവുന്നതാണെന്നും. ലക്ഷ്മി പ്രിയ ഫൻസിനോടും പോത്തിനോടും വേദം ഓതാൻ പാടില്ല എന്നാണല്ലോ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X