twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിയാസിന്റെ സ്ഥാനത്ത് നിങ്ങളുടെ കുട്ടിയായിരുന്നെങ്കിലോ? ലക്ഷ്മിപ്രിയ പറഞ്ഞത് ശരിയെന്ന് തള്ളുന്നവരോട്!

    |

    വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വന്ന് ഇന്ന് ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയും കണ്ടന്റ് മേക്കറുമായി മാറിയിരിക്കുകയാണ് റിയാസ് സലീം. താരത്തിന്റെ പ്രകടനത്തിന് ബിഗ് ബോസ് വീട്ടിലുള്ളവര്‍ പോലും കയ്യടിക്കുന്നു. കഴിഞ്ഞ ദിവസത്തെ കോള്‍ സെന്റര്‍ ടാസ്‌കില്‍ റിയാസിന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം റിയാസിന്റെ ശരീരഭാഷയേയും സംസാരരീതിയേയുമെല്ലാം വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഇത്തരക്കാര്‍ക്ക് മറുപടി നല്‍കുകയാണ് ഒരു വൈറല്‍ കുറിപ്പ്.

    Also Read: കോഫി പൗഡര്‍ പ്രശ്‌നം; ജാസ്മിന്റെ തലയിലിട്ട് തടി തപ്പാന്‍ ശ്രമിച്ച റിയാസിനെ പൊക്കി ധന്യAlso Read: കോഫി പൗഡര്‍ പ്രശ്‌നം; ജാസ്മിന്റെ തലയിലിട്ട് തടി തപ്പാന്‍ ശ്രമിച്ച റിയാസിനെ പൊക്കി ധന്യ

    ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം വിശദമായി.

    കമന്റ് ബോക്സ് മിനിറ്റുകൊണ്ട് കുത്തിനിറയും

    റിയാസിന്റെ മുഖം കാണുമ്പോള്‍ തന്നെ കമന്റ് ബോക്സ് നിറയുന്ന അല്ല നിറക്കുന്ന കുറച്ചേറെ പദങ്ങളുണ്ട്.9, ചാന്തുപൊട്ട്, ശിഖണ്ഡി, പെണ്ണന്‍, പെണ്ണാച്ചി, പാവാട അങ്ങനെ പലതരം കമന്റുകളാല്‍ കമന്റ് ബോക്സ് മിനിറ്റുകൊണ്ട് കുത്തിനിറയും. അങ്ങനെ പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ ടാസ്‌കില്‍ റിയാസ് സലിം കൊടുത്തത് എന്നാണ് കുറിപ്പില്‍ പറയുന്നത്. ലക്ഷ്മിപ്രിയ, പലകാര്യത്തിലും നല്ല സാമര്‍ത്യമുള്ള സ്ത്രീയാണ്. അവരെ ഞാന്‍ ഈ നിരൂപണത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ലക്ഷ്മിപ്രിയ എന്നുള്ള വ്യക്തി ചിന്തിച്ച് വെച്ചിരിക്കുന്നത് പോലെ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം ജനതകള്‍ ചിന്തിച്ചു വെച്ചിരിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതിനു വലിയ ഉദാഹരണമാണ് ഞാന്‍ പറഞ്ഞ വാക്കുകള്‍ കമന്റ് ബോക്സില്‍ നിറഞ്ഞു കുത്തി ഒഴുകുന്നതെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

    പരിഹാസരൂപേണ


    ഒരുകാലത്തു സ്‌ത്രൈണമായ പുരുഷന്മാരെ പരിഹാസരൂപേണ വിളിക്കുന്ന വാക്കായിരുന്നു പെണ്ണന്‍, ശിഖണ്ഡി, പാവാട, കുണ്ടന്‍ അങ്ങനെ പലതും. എന്നാല്‍ 'ചാന്തുപോട്ട് ' എന്നുള്ള സിനിമയിറങ്ങിയതിനു ശേഷം സ്‌ത്രൈണമായ സ്വഭാവകാരെ പരിഹസിക്കാന്‍ ഒരു വാക്കുകൂടിയായി. ആ ഒരു സിനിമ സമൂഹത്തിനു കൊടുത്ത ഏറ്റവും വലിയ ഉപദ്രവം.
    ഇന്ന് റിയാസ് പറഞ്ഞ ഒരു കാര്യമുണ്ട്. പുരുഷന്മാരില്‍ സ്‌ത്രൈണമായ സ്വഭാവം ഉള്ളവരെയും മസ്‌കുലാനിറ്റി അഥവാ പുരുഷത്വം കാണിക്കുന്ന സ്ത്രീകളെയും ഒട്ടീസം, Turner syndrome, Klinefelter syndrome ഒക്കെ പരിഹസിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നയെന്നത്. സത്യമല്ലേ? എന്ന് കുറിപ്പില്‍ ചോദിക്കുന്നു.


    കാര്യമുള്ള കാര്യത്തിന് ആണെങ്കിലും കാര്യമില്ലാത്ത കാര്യത്തിലാണെങ്കിലും ഒരാളുടെ ഫിസിക് അഥവാ ശരീര പ്രകൃതം വെച്ച് കളിയാക്കുന്നത് ശരിയാണ് എന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇവിടെ ഈ മോശം കമന്റ്സ് ഇടുന്നവരോട് ഒരേയൊരു ചോദ്യം നാളെ നിങ്ങള്‍ക്കു ഇങ്ങനെ ഒരു കുട്ടിയുണ്ടാകുവാണെങ്കില്‍ നിങ്ങള്‍ ഇതുപോലെ ചെയ്യുമോ? 9, പെണ്ണുണ്ണി, ശിഖണ്ഡി അങ്ങനെയുള്ള വാക്കുകളാല്‍ അവനെ വേദനിപ്പിക്കുമോ? ഒരിക്കലുമില്ല. ഒന്നോര്‍ക്കുക ഈയൊരു സമൂഹത്തില്‍ ഇങ്ങനെയുള്ള കാഴ്ചപ്പാടുള്ള സമൂഹത്തില്‍ റിയാസ് വന്നവഴി! എന്നാണ് കുറിപ്പില്‍ പറയുന്നത്.

    കാഴ്ചപ്പാടുകള്‍


    ഈയൊരു പോസ്റ്റ് കൊണ്ട് ഒരു ജനറേഷനില്‍ പെട്ടവരെ മാറ്റിയെടുക്കാന്‍ എനിക്ക് സാധിക്കില്ല. അവരെ കാഴ്ചപ്പാടുകള്‍ അവർ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ അങ്ങനെയാണ് ആരെയും കുറ്റം പറയാന്‍ സാധിക്കില്ല. പക്ഷേ ഇനിയുള്ള തലമുറയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മോശമല്ല എന്ന് പഠിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇത് പറയാന്‍ ഒരു കാരണമുണ്ട് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ കണ്ട ഒരു വീഡിയോ ആണ്. ഒരു 13-14 വയസ്സുള്ള ഒരു കുട്ടിയോട് ആരെയാണ് ബിഗ് ബോസില്‍ ഇഷ്ടം ഇല്ലാത്തത് എന്ന് ചോദിച്ചപ്പോള്‍ ജാസ്മിനെ ആണ് എനിക്ക് ഇഷ്ടമില്ലാത്തത് എന്ന് പറയുന്നു. അതിനോടൊപ്പം റിയാസിനെയും അവന്‍ വിമര്‍ശിക്കുന്നത് ഇങ്ങനെയാണ് 'അവന്‍ ഒരു പെണ്ണ് ആണ്... ഒരു കുണ്ടന്‍...' അതായിരുന്നു അവന്റെ പ്രതികരണം.' എന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

    അതിലും നിരാശകരമായി എനിക്ക് തോന്നിയ ഒരു കാര്യം എന്താന്ന് വെച്ച് ആ ഒരു വീഡിയോ ക്ലിപ്പ് മാത്രമായി എഡിറ്റ് ചെയ്ത് ബിജിഎം ഇട്ട് മാസ് ഡയലോഗ് എന്ന് പറഞ്ഞു ഒരാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിലെ കമന്റ്‌സ് അതുപോലെ തന്നെ മാസ്സ് കമന്റും, പല എമോജികളാലും നിറയപ്പെട്ടു. ഇതില്‍ നിന്ന് എനിക്ക് മനസ്സിലായി ഒരു കാര്യം ഈയ്യൊരു ജനറേഷനും കുട്ടികള്‍ക്ക് വേണ്ട രീതിയിലുള്ള സെക്സ് എഡ്യൂക്കേഷന്‍ കിട്ടിയിട്ടില്ല എന്നുള്ളതാണെന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

    ഇങ്ങനെയൊരു റിയാലിറ്റി ഷോ കൊണ്ട് കിട്ടുന്നത്


    ഇങ്ങനെയൊരു റിയാലിറ്റി ഷോ കൊണ്ട് അവര്‍ക്ക് കിട്ടുന്നത് ഇതുപോലുള്ള പുതിയ അറിവുകളാണ്. പലതരത്തിലുള്ള മനുഷ്യരെയാണ് നമ്മള്‍ ഈ റിയാലിറ്റി ഷോയില്‍ കണ്ടു വരുന്നത്. അവരുടെ കാഴ്ചപ്പാടുകളും അവരുടെ പ്രകൃതം ഇതെല്ലാം മനസ്സിലാക്കി തരാന്‍ വേണ്ടിയാണ് ഇതുപോലുള്ള റിയാലിറ്റിഷോ. അല്ലാതെ പരസ്പരം തല്ലു കൂടുന്നത് കാണാനോ കുശുമ്പ് പറയുന്നത് കാണാനോ പരദൂഷണം പറയുന്നത് കേള്‍ക്കാനോ ഉള്ളതല്ലാ. പക്ഷെ അതുമാത്രം കാണാനാണ് മലയാളികള്‍ ഈ പരുപാടി കാണുന്നത് എന്ന് എനിക്ക് തോന്നുന്നു എന്നും അദ്ദേഹം പറയുന്നു.


    ഇന്നലെ LGBTQIA+യിനെ കുറിച്ച് റിയാസ് നല്ലരീതിയില്‍ ഒരു വിവരണം നല്‍കിയെങ്കിലും പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല എന്നുള്ളത് കമന്റ് ബോക്സില്‍ വന്ന കമന്റ്സ് തെളിയിച്ചു. ഹോമോഫോബിയ അഥവാ സ്വവര്‍ഗ്ഗരതിയോടുള്ള പേടിയാണ് ഇതിനുകാരണം. ലക്ഷ്മി പ്രിയ ചിന്തിച്ചിരുന്ന രീതി പോലെ തന്നെയാണ് കേരളത്തിലെ പല ആള്‍ക്കാരും ചിന്തിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ അത് തിരുത്തി കൊടുത്തപ്പോഴും റിയാസിന് കിട്ടിയത് ആരോപണങ്ങള്‍ മാത്രമായിരുന്നു. ഏഷ്യാനെറ്റ് LGBTQIA+നെക്കുറിച്ച് പറഞ്ഞതും എയര്‍ ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ പല മഞ്ഞപത്ര മീഡിയകളും ലക്ഷ്മിപ്രിയ പറഞ്ഞതാണ് ശരി എന്നു എഴുതി തള്ളിവിട്ടുണ്ടായിരുന്നു.


    എന്നാല്‍ സത്യാവസ്ഥ മനസ്സിലാക്കാനോ അംഗീകരിക്കാനോ മലയാളികള്‍ക്ക് കഴിയുന്നില്ല എന്നുള്ളത് വളരെ സഹതാപകരമായ കാര്യമാണ്. ഒരുപക്ഷേ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണ എന്നുള്ള മികച്ച മത്സരാര്‍ത്ഥി പുറത്തുപോകാന്‍ റിയാസ് കാരണമായതുകൊണ്ടാകാം ഇങ്ങനെയുള്ള ആരോപണങ്ങള്‍ കിട്ടിവരുന്നത്. അത് എന്തുമായിക്കോട്ടെ. റിയാസ് എന്ന മത്സരാര്‍ത്ഥിയെ ഒരു ഗെയിമര്‍ എന്നുള്ള രീതിയില്‍ നിങ്ങള്‍ക്കു വിമര്‍ശിക്കാം. പക്ഷെ റിയാസ് പറഞ്ഞ കാര്യങ്ങള്‍ക്കു വിലയുണ്ടോ ഇലയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

    Recommended Video

    Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
    ഇതൊന്നും തമാശയല്ല

    ലക്ഷകണക്കിന് കൂട്ടുകള്‍ ഫേസ് ചെയുന്ന ഒരു വല്യ മോശപ്പെട്ട കാര്യമാണ് ഇത്. അവര്‍ക്കും പലതും സമുഹത്തോട് പറയാനുണ്ട്. അതിനു പറ്റിയ ആളാണ് റിയാസ്.ഞാന്‍ ഈ എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള സത്യമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മാക്സിമം ഈ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്. കാരണം ഇതിനെക്കുറിച്ച് അറിയാത്തവര്‍ ഇതിനെ കുറിച്ച് അറിയണം. ഈ ഒരു പോസ്റ്റ് കൊണ്ടെങ്കിലും ഒരാളുടെ തെറ്റുധാരണ കുറച്ചെങ്കിലും മാറിയിട്ടുണ്ടെങ്കില്‍ അത്രയും നല്ലത് എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

    ഇതില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാന്‍ ഇല്ല. ഒന്നാലോചിക്കുക സ്ത്രൈണത കാണിക്കുന്നവരും സമൂഹത്തിന്റെ ഭാഗമാണ്. അവരെ കൊന്നുകളയാന്‍ പറ്റില്ലല്ലോ!
    പാവാട, റിയാസ് മണ്ണുണ്ണി,9, ചന്തുപൊട്ട് എന്നൊക്കെ ഇനിയും വിളിക്കുന്നവരുണ്ടെങ്കില്‍ അവരൊന്നു ഓര്‍ക്കുക. ഇതൊന്നും തമാശയല്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

    കോള്‍ സെന്റര്‍ ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന് റിയാസിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. എന്താണ് LGBTQIA+ എന്ന് ബ്ലെസ്ലിയ്ക്ക് വ്യക്തമാക്കി കൊടുക്കുന്ന റിയാസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. റോബിനും ജാസ്മിനും പോയതോടെ ഉറങ്ങി പോകുമെന്ന് പലരും വിധിയെഴുതിയ ബിഗ് ബോസ് വീടിനെ വീണ്ടും ഉണര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ റിയാസ്. ഈ ആഴ്ച നടന്ന സംവാദത്തിലും കോള്‍ സെന്റര്‍ ടാസ്‌കിലും റിയാസ് തന്നെയായിരുന്നു ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.

    English summary
    Bigg Boss Malayalam Season 4: Viral Post Talks About Riyas Salim And The Comments Against Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X