ബ്ലെസ്ലിയെ നിങ്ങള്‍ വെറും സാധാരണ മനുഷ്യനായി മാത്രം കണ്ടു..; ട്രോളി സോഷ്യല്‍ മീഡിയ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ശക്തനായ മത്സരാർത്ഥിയാണ് ബ്ലെസ്ലി. തുടക്കത്തില്‍ ബ്ലെസ്ലിയെന്ന പേര് മലയാളികളെ സംബന്ധിച്ച് അത്ര പരിചിതമായിരുന്നില്ല. എന്നാല്‍ പിന്നീട് തന്റെ ബുദ്ധിപരമായ നീക്കങ്ങളിലൂടെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും മികച്ച മത്സരാർത്ഥികളില്‍ ഒരാളായി മാറുകയായിരുന്നു ബ്ലെസ്ലി.
അതേസമയം തന്റെ നെഗറ്റീവ് ഗെയിമിന്റെ പേരില്‍ നിരന്തരം ബ്ലെസ്ലി വിമർശനം കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള, പരിഹാസ ചുവയുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബ്ലെസ്ലിയെ ബെെച്ചിക്കാണ് പോസ്റ്റില്‍ വിളിക്കുന്നത്. വിശദമായി വായിക്കാം തുടർന്ന്.

ഒരു വീട്ടിൽ 24×7 കണ്ടും പറഞ്ഞും ചിരിച്ചും കളിച്ചും അടികൂടിയും നടക്കുന്ന മനുഷ്യർ, ഇനി ഏതാനും ദിവസങ്ങൾക്ക് അപ്പുറം ദിവസങ്ങളോളം ഞങ്ങൾ താമസിച്ച വീടും കുടുംബവും വിട്ട് പുറത്തേക്ക് പോകുകയാണ് എന്നു അറിയുമ്പോ, അത് ഉൾക്കൊള്ളുമ്പോ കരയും. തെറ്റുകൾക്ക് ക്ഷമ ചോദിക്കും. കെട്ടിപ്പിടിക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്.
അത് മനുഷ്യ സഹജമാണ്. അത് നന്മയുള്ള ഹൃദയങ്ങളിൽ നിന്നെ പുറത്തു വരൂ. സ്കൂളുകളിൽ നിന്നും കോളജ്കളിൽ നിന്നും പാർട്ടിയുടെ പേര് പറഞ്ഞോ, പെണ്ണിന്റെയോ ആണിന്റെയോ പേര് പറഞ്ഞോ ക്ലാസ്സിന്റെയോ ഡിപ്പാർട്ട്‌മെന്റ്ന്റെ പേരോ പറഞ്ഞു തമ്മിൽ തല്ലി തലകീറി പൊളിച്ചവർ ആണെങ്കിലും നാളെ ഈ കോളജിൽ, സ്കൂളിൽ "ഞങ്ങൾ" ഇല്ല എന്നറിയുമ്പോ ഉണ്ടാവുന്ന ഒരു വേദനയാണത്. സ്കൂളിലും കോളജിലും ഒക്കെ പഠിച്ചിറങ്ങിയ ആൾക്കാർക്ക് അറിയാമായിരിക്കുമെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

പക്ഷെ,ഞങ്ങളുടെ ബൈച്ചിക്കയെ നിങ്ങൾ വെറും ഒരു സാധാരണ മനുഷ്യനായി മാത്രം കണ്ടു. അവിടെയാണ് നിങ്ങൾക്ക് തെറ്റ് പറ്റിയത്. ഞങ്ങളുടെ ബൈച്ചിക്ക ദൈവമാണ്. ദൈവങ്ങൾ കാരയാറില്ല. മനുഷ്യത്വം ഒക്കെ കാമുകിയുമായുള്ള പ്രൈവറ്റ് ചാറ്റിന്റെ സ്ക്രീൻഷോട്ട് കൊടുക്കുന്നതിനു ഒപ്പം ബിഗ്ഗ് ബോസ്സ് വീട്ടിന്റെ പുറത്ത് ഉപേക്ഷിച്ചാണ് ബൈച്ചിക്ക ഈ ഷോയിലേക്ക് വന്നതെന്നാണ് കുറിപ്പിലൂടെ പറയുന്നത്.
അല്ലെങ്കിലും ബൈച്ചിക്ക ഇമ്മാതിരി ഒരു ടാസ്ക്കിന് ആകെ പഠിച്ചു വെച്ച ഉത്തരം "പ്രേക്ഷകരോടാണ് മാപ്പ് പറയാൻ ഉള്ളത്" എന്നത് പറയാൻ സമ്മതിക്കാത്ത ലാലേട്ടന് എന്ന ക്രൂരന്റെ എല്ലാ ഒടിടി സിനിമകളും ഞങ്ങൾ കൂവി തോല്പിച്ചിരിക്കും. ബൈച്ചിക്ക "പ്രേക്ഷകരോടാണ് മാപ്പ് പറയാൻ ഉള്ളത്" എന്ന മാസ്സ് ഡയലോഗ് ബിജിഎം ഇട്ട് പോസ്റ്റ് ഇടാൻ പ്രീ പ്ലാൻ ചെയ്തു കാത്തിരുന്ന ഞങ്ങളെ പോലുള്ള PR ടീമിന്റെ കഞ്ഞിയിലാണ് നിങ്ങൾ മണ്ണിട്ട് ഇളക്കിയത് മിസ്റ്റർ മോഹൻലാൽ. എന്നും പോസ്റ്റ് തമാശയായി പറയുന്നു.

അതും പോരാഞ്ഞു ലൂപ്പ്ഹോൾ കിംഗ് ആയ ബൈച്ചിക്കയോട് ലാലേട്ടന് ചോദിക്കുവാ.... നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ എന്ന്. ഏത്, ബ്രില്യൻസിൽ ലാലേട്ടനെക്കാൾ 10000 മടങ്ങു മുകളിൽ നിൽക്കുന്ന ബൈച്ചിക്കയോട്. ലാലേട്ടനും അടിച്ചു എയറിൽ കയറ്റി എങ്കിലും നമ്മൾ ഫാൻസ് ആരും സങ്കടപ്പെടേണ്ട. മാപ്പ് പറയാത്ത ബൈച്ചിക്ക എന്ന ആശയത്തിൽ KGF ബിജിഎം കുത്തിക്കയറ്റിയ അനവധി നിരവധി ഉഗ്ഗ്രൻ വിഡിയോ പോസ്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും കുറിപ്പ് പരിഹസിക്കുന്നു.

അല്ലേലും ഒരേ പൊളി മാസ്സ് ആയ നമ്മുടെ ബൈച്ചിക്കയുടെ മാപ്പുകൾ മുഴുവൻ ബൈച്ചിക്കയുടെ സ്വന്തം ദില്ഷയ്ക്ക് മാത്രമേ കൊടുക്കൂ എന്നുള്ള സത്യം അറിയാത്ത ബാക്കിയുള്ള ഫാൻസ് കരയട്ടെ. ഒരേ ഒരു ബൈച്ചിക്ക എന്നു പറഞ്ഞാണ് തമാശക്കുറിപ്പ് അവസാനികുന്നത്. അതേസമയം ദില്‍ഷയ്ക്കും സൂരജനും പിന്നാലെ ഈ സീസണിലെ ഫെെനലിസ്റ്റായി മാറിയിരിക്കുകയാണ് ബ്ലെസ്ലി. താരം ഇന്നലെ സുരക്ഷിതനായിരുന്നു.


Click it and Unblock the Notifications