എന്റെ കാമുകി ആണോ, ദില്‍ഷ ആണോ ഭംഗി? ബ്ലെസ്ലിയോട് ജാസ്മിന്‍; പറഞ്ഞില്ലേല്‍ ചവിട്ടുമെന്നും താരം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തായത് നിമിഷയായിരുന്നു. നിമിഷയുടെ പുറത്താകലില്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ജാസ്മിന്‍ ആണ്. ജാസ്മിന്‍ തന്നെയായിരുന്നു നിമിഷയുടെ വിധി വായിച്ചത്. നിമിഷ എവിക്ടഡ് എന്നെഴുതിയ കാര്‍ഡ് വലിച്ച് കീറിയായിരുന്നു തന്റെ മനസിലെ ദേഷ്യവും സങ്കടവുമൊക്കെ ജാസ്മിന്‍ കാണിച്ചത്.

നിമിഷ പോയ നിമിഷം മുതല്‍ കരഞ്ഞ് തളര്‍ന്നിരിക്കുകയാണ് ജാ്‌സമിന്‍. പോകാന്‍ നേരം നിമിഷയോട് ജാസ്മിനെ ഞാന്‍ നോക്കിക്കോളാം എന്ന് ദില്‍ഷ പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചു കൊണ്ട് ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ദില്‍ഷ എത്തി. കൂട്ടിന് ബ്ലെസ്ലിയുമുണ്ടായിരുന്നു. മൂവരും തമ്മില്‍ രസകരമായൊരു സംസാരമായിരുന്നു നടന്നത്. ഇതുവരെയുള്ള പിണക്കങ്ങളെല്ലാം എങ്ങോ പോയി മറഞ്ഞതായി കാണാം.

ഇവളുടെ സ്ഥാനം

ഇവളുടെ സ്ഥാനം ഇവള്‍ക്കുള്ളതാണ്, ഡോക്ടറുടെ സ്ഥാനം ഡോക്ടര്‍ക്കുള്ളതാണ്. ഇവരെ രണ്ടു പേരെയും മാറ്റി നിര്‍ത്താനാകില്ല. ഇവളെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയില്ലേ ബ്ലെസ്ലി? എന്ന് ദില്‍ഷ ചോദിക്കുന്നു. യെസ് അറിയാം എന്ന് ബ്ലെസ്ലിയും മറുപടി നല്‍കി. അപ്പോള്‍ എനിക്കൊരു ഹോട്ട് ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് നിനക്കറിയാലോ? എന്ന് ജാസ്മിന്‍ ദില്‍ഷയോട് ചോദിക്കുന്നു. ഐ ഡോണ്ട് കെയര്‍ എബൗട്ട് യുവര്‍ ഗേള്‍ ഫ്രണ്ട്! എന്നായിരുന്നു ദില്‍ഷയുടെ മറുപടി.

ബ്ലെസ്ലി നീ പറ, സത്യസന്ധമായിട്ടുള്ള അഭിപ്രായം പറയണം, നീ എന്റെ ഗേള്‍ഫ്രണ്ടിന്റെ വീഡിയോ കണ്ടതാണല്ലോ, എന്റെ ഗേള്‍ഫ്രണ്ടാണോ ദില്‍ഷ ആണോ ലുക്ക്? എന്ന് ജാസ്മിന്‍ ചോദിച്ചതും ദില്‍ഷ എന്ന് ബ്ലെസ്ലി ഉത്തരം നല്‍കുകയായിരുന്നു. ഇത് കേട്ടതും ഹഹ എന്ന് പൊട്ടിച്ചിരിച്ച് ദില്‍ഷ. നിന്റെ ഗേള്‍ഫ്രണ്ട് ആരാണെന്നാണ് നിന്റെ വിചാരം എന്ന് ദില്‍ഷ ചോദിച്ചു. ഇപ്പോള്‍ മനസിലായിയെന്നായിരുന്നു ജാസ്മിന്റെ മറുപടി. അഭിപ്രായം ചോദിച്ചത് കൊണ്ടല്ലേ പറഞ്ഞതെന്ന് ബ്ലെസ്ലിയും പറഞ്ഞു. നിന്റെ ഗേള്‍ഫ്രണ്ടിനെ എന്നെ വന്ന് കാണാന്‍ പറ എന്ന് ദില്‍ഷ പറഞ്ഞപ്പോള്‍ നീ കണ്ടാല്‍ ചൂൡപോകും എന്നായിരുന്നു ജാസ്മിന്റെ മറുപടി.

ചേരിതിരിവെക്കുറിച്ച്

പിന്നാലെ ബ്ലെസ്ലി ദില്‍ഷയും ജാസ്മിനും തമ്മിലുള്ള ചേരിതിരിവെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഞാന്‍ രണ്ട് ഭാഗത്തു നിന്നുമുള്ള കാര്യങ്ങളും കേട്ടിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ഇവര്‍ കുറച്ചുകൂടി ഡിഫന്‍സീവാണ്. ഒരു അഭിപ്രായം പറഞ്ഞാല്‍ അത് വേണ്ട് മാത്രം എടുക്കും. നീ ഇവളെ സെല്‍ഫിഷെന്ന് വിളിച്ചു, പിക്കിയാണെന്ന് പറഞ്ഞു. വാസ്തവത്തില്‍ നീയായിരുന്നു പിക്കി. നീ കേസ് നടത്തിയത് നിനക്കെതിരെ തന്നെയാണെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്.

കൂടെ നില്‍ക്കും

നീ ഒരു കാര്യം പറയുന്നത് ശരിയാണെന്നുണ്ടെങ്കില്‍ നിന്റെ കൂടെ ആരു വന്നില്ലെങ്കിലും ഞാന്‍ വരും. അതേസമയം, നീ തെറ്റാണെന്ന് നാട്ടുകാര്‍ മൊത്തം പറഞ്ഞാലും നീ ചെയ്തത് ശരിയാണെന്ന് എനിക്ക് തോന്നിയാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും. അതാണിവിടെ നടക്കുന്നതെന്ന് ദില്‍ഷ പറഞ്ഞു. നീ അവിടെ ദില്‍ഷയേയും ഡോക്ടറേയും ബൗ ബൗ എന്ന് വിളിച്ചില്ലേ എന്ന് ബ്ലെസ്ലി ചോദിച്ചപ്പോള്‍ താന്‍ ദില്‍ഷയെ വിളിച്ചിട്ടില്ല ഡോക്ടര്‍ റോബിനെ വിളിച്ചിരുന്നു എന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. ഇവളെ തെറി വിളിച്ചതില്‍ എനിക്ക് സങ്കടമുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ബെസ്റ്റ് ഫ്രണ്ട്

നീ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്ന വ്യക്തി നിന്റെ കൂടെയുണ്ടായിരുന്നു. പക്ഷെ പിന്നെ ഇവിടെ വന്നിട്ട് നീ ക്യാപ്റ്റന്‍ ആണെന്നത് മറന്നു പോയി എന്നു പറഞ്ഞുവെന്നത് ബ്ലെസ്ലി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഞാന്‍ നീയെന്ന വ്യക്തിയയൊണ് സ്‌നേഹിക്കുന്നത്. മത്സരാര്‍ത്ഥിയെയല്ല. നീ തെറ്റ് ചെയ്യുമ്പോള്‍ അത് പ്രോത്സാഹിപ്പിക്കുകയല്ല, അതില്‍ നിന്നും നിന്നെ പിന്തിരിപ്പിക്കാനാണ് ഞാന്‍ നോക്കുന്നത്. ഡോക്ടറെ സപ്പോര്‍ട്ട് ചെയ്യാനല്ല നിന്നെ എതിര്‍ക്കുന്നത്. നിന്നോട് ദേഷ്യം ഉള്ളത് കൊണ്ടല്ല. ആ തെറ്റിദ്ധാരണ ആദ്യം എടുത്തു മാറ്റണം. ഞാന്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിനൊരു കാരണമുണ്ടാകുമെന്നും ദില്‍ഷ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X