എനിക്കിത് താങ്ങാന്‍ പറ്റുന്നില്ല! ജാസ്മിന്‍ പൊട്ടിക്കരയാന്‍ കാരണമായ സംഭവങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി പറയുന്ന സ്വഭാവമാണ് ജാസ്മിന്റേത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ പലരുമായും ഇതിനോടകം തന്നെ ജാസ്മിന്‍ അടിയുണ്ടാക്കിയിട്ടുണ്ട്. തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ടാണ് ജാസ്മിന്‍ എല്ലായിപ്പോഴും ശ്രദ്ധ നേടുന്നത്. ഇതിനിടെയായിരുന്നു ഇന്നലെ അപ്രതീക്ഷിതമായ രംഗങ്ങള്‍ അരങ്ങേറിയത്.

ഇന്നലെ തലകറക്കത്തെ തുടര്‍ന്ന് ജാസ്മിനെ മെഡിക്കല്‍ റൂമിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ വച്ച് ഡോക്ടറോട് സംസാരിച്ച ജാസ്മിന്‍ പിന്നീട് പൊട്ടിക്കരയുന്നതും തുടര്‍ന്ന് ബിഗ് ബോസ് ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുന്നതുമെല്ലാം കണ്ടിരുന്നു. പൊട്ടിക്കരഞ്ഞ ജാസ്മിന് ബിഗ് ബോസ് വെള്ളവും ചോക്ലേറ്റുമൊക്കെ നല്‍കി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതായും കണ്ടു. എന്താണ് ജാസ്മിനൊരു മെന്റല്‍ ബ്രേക്ക്ഡൗണ്‍ ഉണ്ടാകാന്‍ കാരണമായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കരഞ്ഞു കൊണ്ട്

ഇന്നലെ കരഞ്ഞു കൊണ്ട് തനിക്ക് ഈ ടോക്‌സിസിറ്റി താങ്ങാന്‍ സാധിക്കുന്നില്ലെന്നും താന്‍ പൊതുവെ ഇങ്ങനെയല്ലെന്നും ഇവിടെ എപ്പോഴും ബഹളമിടുകയാണെന്നുമൊക്കെയായിരുന്നു ജാസ്മിന്‍ പറഞ്ഞത്. താരത്തെ ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. ചില വിലയിരുത്തലുകളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് വീടിന്റെ ഉള്ളിലെ സമ്മര്‍ദ്ദം

ബിഗ് ബോസ് വീടിന്റെ ഉള്ളിലെ സമ്മര്‍ദ്ദവും, നിരന്തരമുണ്ടാകുന്ന വഴക്കുകളും ബഹളങ്ങളുമൊക്കെ ആരേയും തളര്‍ത്തുന്ന ഒന്നാണ്. പൊതുവെ ജെനുവിനായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ജാസ്മിന്റെ മനസിനെ ബാധിക്കാന്‍ തക്കതായ കാരങ്ങള്‍ ഇതിനോടകം തന്നെ ഒരുപാട് അരങ്ങേറിയിട്ടുണ്ട്. അതെല്ലാമാകാം താരത്തെ വികാരഭരിതയാക്കിയതെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍.

ബിഗ് ബോസ് വീട്ടിലെ ശക്തയായ ജാസ്മിന് പുറത്ത് നല്ല രീതിയില്‍ തന്നെ ആരാധകരുണ്ട്. എന്നാല്‍ അത്രത്തോളം തന്നെ ഹേറ്റേഴ്‌സുമുള്ള താരമാണ് ജാസ്മിന്‍. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന റിയാസ് കഴിഞ്ഞ ദിവസം പുറത്ത് ഓരോരുത്തര്‍ക്കുമുള്ള ഇമേജിനെക്കുറിച്ച് സംസാരിച്ചിരുന്നു. തനിക്കുള്ള ഹേറ്റേഴ്‌സിനെക്കുറിച്ചും ഇമേജിനെക്കുറിച്ചും ജാസ്മിനും മനസിലാക്കിയിട്ടുണ്ടാകാമെന്നും അതും താരത്തെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് മറ്റൊരു വിലയിരുത്തല്‍.

ജാസ്മിനെതിരെ

കോടതി ടാസ്‌കില്‍ ലക്ഷ്മിയും ദില്‍ഷയും ജാസ്മിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ ദില്‍ഷയുമായുള്ള കേസില്‍ പരാജയപ്പെട്ടതും ജാസ്മിനെ തളര്‍ത്തിക്കാണും. കേസില്‍ പരാജയപ്പെട്ടതോടെ ജാസ്മിന്‍ ഇറങ്ങി പോകുന്നുണ്ട്. തിരിച്ചുവന്ന് ശിക്ഷ ഏറ്റുവാങ്ങിയത് നാണക്കേട് ആയിട്ടിട്ടുണ്ടാകാം. തോറ്റു കൊടുക്കാന്‍ ഇഷ്ടമില്ലാത്ത മത്സരാര്‍ത്ഥികളാണ് ജാസ്മിനും റോബിനും. ദില്‍ഷയുമായി ബന്ധപ്പെട്ട കേസില്‍ ദില്‍ഷ സെല്‍ഫിഷായി പെരുമാറിയിട്ടില്ല എന്ന് ബിഗ് ബോസ് വീട്ടിലെ എല്ലാവരും പറഞ്ഞതുമെല്ലാം ജാസ്മിനില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഇത് താരത്തിന് ഒറ്റപ്പെടല്‍ അനുഭവപ്പെടാന്‍ കാരണമായിട്ടുണ്ടാകാം.

തന്റെ ഒപ്പം നിന്നവര്‍ പലരും റോബിനൊപ്പവും ഒറ്റയ്ക്ക് നില്‍ക്കാനും തുടങ്ങിയത്. ലക്ഷ്മി പ്രിയ, ധന്യ, ദില്‍ഷ എന്നിവര്‍ ജാസ്മിനെതിരെ സംസാരിച്ചിരുന്നു. നന്നായി സംസാരിക്കാന്‍ അറിയുന്ന ലക്ഷ്മി പ്രിയയുമായി സംസാരിച്ച് നില്‍ക്കുക സാധ്യമാകുന്നില്ല. ജാസ്മിന്റെ ഭാഗത്ത് ന്യായമുണ്ടായിരുന്നിട്ട് പോലും ലക്ഷ്മി പ്രിയ സംസാരിച്ച് നിന്നിരുന്നു. ഇതും താരത്തെ അലട്ടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

Recommended Video

John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat
പുറമെ കാണുന്നത് പോലെയല്ല

അതേസമയം ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്‍ ഒരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. റോണ്‍സണ്‍, നിമിഷ, സൂരജ്, റിയാസ്, സുചിത്ര, അപര്‍ണ എന്നിവരാണ് ഗ്രൂപ്പിലുള്ളത്. എന്നാല്‍ ഇതിനെതിരെ റോബിന്‍, ലക്ഷ്മി പ്രിയ, ധന്യ, ദില്‍ഷ, ബ്ലെസ്ലി എന്നിവര്‍ ഒറ്റയ്ക്കും കൂട്ടമായും വരാന്‍ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ പലരും ജാസ്മിനും നിമിഷയ്ക്കും എതിരെ സംസാരിച്ചിരുന്നു. അതും ജാസ്മിനെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ബിഗ് ബോസ് എന്ന ഷോ പുറമെ കാണുന്നത് പോലെയല്ലെന്നും വലിയ സമ്മര്‍ദ്ദത്തിലാണ് താരങ്ങള്‍ അവിടെ കഴിയുന്നതെന്നും വ്യക്തമാക്കുകയും ചെയ്ത സംഭവമാണിതെന്നും വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X