ജാസ്മിനോ റോബിനോ ഒന്നുമല്ല; ഇത്തവണ വിന്നറാകാന്‍ കെല്‍പ്പുളള ഒരേയൊരാള്‍ കുട്ടി അഖില്‍ ആണ്!

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് വീട് ഓണ്‍ ആയിരുന്നു. മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ്. മൂന്നാം ആഴ്ചയുടെ തുടക്കം തന്നെ പൊട്ടിത്തെറികളോടെയായിരുന്നു. കിച്ചണില്‍ തുടങ്ങിയ അടി ഹാളിലേക്കും ബെഡ് റൂമിലേക്കും വരെ പടര്‍ന്നിരിക്കുകയാണ്. ആദ്യ ആഴ്ച അത്ര ആക്ടീവില്ലെന്ന് അകത്തും പുറത്തും വിമര്‍ശനം കേള്‍ക്കുകയും എന്നാല്‍ രണ്ടാം ആഴ്ചയിലേക്ക് എത്തിയപ്പോള്‍ ശക്തനായിയ മാറുകയും ചെയ്ത് താരമാണ് കുട്ടി അഖില്‍.

ഇപ്പോള്‍ ആക്ടിവിറ്റികളിലും വീട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങളിലുമെല്ലാം കുട്ടി അഖില്‍ ആക്ടിവായി മാറുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ കുട്ടി അഖിലിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടിയത്. അഖില്‍ ബിഗ് ബോസ് വിജയി ആകാന്‍ സാധ്യതയുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

അറിയത്തില്ലെങ്കില്‍ മിണ്ടാതിരി

അണ്ണന്‍ എന്തോ അണ്ണാ ഈ പറയുന്നത്, കാര്യങ്ങള്‍ അറിയത്തില്ലെങ്കില്‍ മിണ്ടാതിരി, അണ്ണന്‍ എന്തോ പറയുന്നു ഞാന്‍ മറ്റെന്തോ പറയുന്നു, എഴുന്നേറ്റ് നിന്ന് എല്ലാവരേയും സൈലന്റ് ആക്കാന്‍ നോക്കിയ നവീന്റ വായടപ്പിച്ച ഡയലോഗ്, ടീം തിരഞ്ഞെടുക്കുന്ന പേരില്‍ എല്ലാവരും പരസ്പരം കയര്‍ത്ത് സംസാരിച്ചപ്പോള്‍ നിങ്ങള്‍ എല്ലാവരും പാതിരാത്രിവരെ സംസാരിക്ക്,,, ഞാനും ഒറ്റക്ക് സംസാരിച്ച് നില്‍ക്കാം എന്ന അഖിലിന്റെ ഒറ്റ ഡയലോഗില്‍ ആ പ്രശ്‌നം അവിടെ തീര്‍ന്നു.

 വിന്നറാകാന്‍ കെല്‍പ്പുള്ള

ഇനി വരാനുള്ള ടാസ്‌കുകള്‍ ചെക്കന്റ നിറഞ്ഞാട്ടമായിരിക്കും, ശാലിനിയുമായിട്ടുള്ള പ്രശ്‌നം മാറ്റി നിര്‍ത്തിയാല്‍, അതും തന്റെ ഭാഗത്തെ തെറ്റ് മനസിലാക്കി ശാലിനിയോട് ക്ഷമാപണം നടത്തിയിരുന്നു, കാര്യങ്ങള്‍ പറയേണ്ടവരോട് വായടപ്പിച്ച് മുഖത്ത് നോക്കി പറഞ്ഞ് കിട്ടുന്ന ടാസ്‌കുകള്‍ ഗംഭീരമാക്കിക്കൊണ്ട് ജനുവിനിറ്റി വിടാതെ അഖില്‍ മുന്നിട്ടു നില്‍ക്കുന്നു, Dr ന്റ ഒറ്റപ്പെടല്‍ സ്ട്രാറ്റജി വ്യക്തമാക്കി സംസാരിച്ച രീതിയൊക്കെ വേറെ ലെവലായിരുന്നു, ഫിനാലെയില്‍ വിന്നറാകാന്‍ കെല്‍പ്പുള്ള നിലവില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള സീസണ്‍ ഫോറിലെ ഒരേ ഒരു സൂപ്പര്‍ സ്റ്റാര്‍ കുട്ടി ബ്രോ, എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നോമിനേഷനില്‍

അതേസമയം അഖില്‍ ആദ്യമായി ഈ ആഴ്ച നോമിനേഷനില്‍ ഇടം നേടിയിരിക്കുകയാണ്. മത്സരാര്‍ത്ഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലായിരുന്നു അഖില്‍ നോമിനേഷിലേക്ക് വന്നത്. ഇത്തവണ ക്യാപ്റ്റനായ ദില്‍ഷയ്ക്ക് പ്രത്യേകമൊരു അധികാരം നല്‍കിയിരുന്നു. നോമിനേറ്റ് ചെയ്യപ്പെടാതിരിക്കുന്നവരില്‍ ഒരാളെ ക്യാപ്റ്റന് നേരിട്ട് നോമിനേഷനിലേക്ക് കൊണ്ടു വരാം എന്നതാണ് ആ അധികാരം. ഇത് പ്രകാരം ദില്‍ഷ നിര്‍ദ്ദേശിച്ചത് അഖിലിന്റെ പേരായിരുന്നു. അതേസമയം ഇത് അഖിലിന് അറിയത്തുമില്ല. പോയ വാരങ്ങളിലെല്ലാം എല്ലാവരോടും സഹകരിച്ചിട്ടും തന്നെ നോമിനേറ്റ് ചെയ്തതില്‍ അഖില്‍ നീരസം പരസ്യമായി തന്നെ രേഖപ്പെടുത്തിയിരുന്നു.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
വീക്കിലി ടാസ്‌കില്‍

ഇതിനിടെ ഇന്നലെ രാത്രിയും ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറികളുണ്ടായിരുന്നു. വീക്കിലി ടാസ്‌കില്‍ അഖിലിന്റെ ടീമാകണമെന്ന് ലക്ഷ്മി പ്രിയ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വഴക്കുണ്ടായത്. അതേസമയം ഇന്നലെ നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളുമായി ഇടം നേടിയതും ലക്ഷ്മി പ്രിയ ആയിരുന്നു. പിന്നാലെ ശാലിനി, ജാസ്മിന്‍, ഡെയ്‌സി, നവീന്‍, അശ്വിന്‍ എന്നിവരും ഇടം നേടി. അതേസമയം പോയ വാരം പുറത്തായ നിമിഷ സീക്രട്ട് റൂമിലാണുള്ളത്. ഇത് താരങ്ങള്‍ക്കറിയില്ല. ഇന്നത്തെ എപ്പിസോഡില്‍ നിമിഷ ബിഗ് ബോസ് വീടിന്് അകത്തേക്ക് തിരിച്ചുവരുന്നത് കാണാം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X