twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ നിലപാട് മയപ്പെടുത്താന്‍ റിയാസ് തയാറാകാതിരുന്നത് എന്തുകൊണ്ട്? റോബിന്‍റെ പെട്ടിയിലെ അവസാനത്തെ ആണിയായത് ഇത്

    |

    ബിഗ് ബോസ് ആരാധകര്‍ക്ക് ഇത് ഞെട്ടലുകളുടെ ആഴ്ചയായിരുന്നു. സ്വയം ഇറങ്ങിപ്പോയി ജാസ്മിനും സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ട റോബിനും പ്രേക്ഷകരെ ഞെട്ടിച്ചവരാണ്. വിജയിക്കാനാണ് താന്‍ വന്നതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന താരമായിരുന്നു റോബിന്‍. എന്നാല്‍ റിയാസിനെ കയ്യേറ്റം ചെയ്ത് സ്വയം പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു റോബിന്‍.

    Also Read: എട്ട് മാസത്തെ ക്രാഷ് കോഴ്‌സും 18 ലക്ഷവും വേസ്റ്റ്! റോബിന്റെ പുറത്താകലിനെ കളിയാക്കി ജാസ്മിന്‍Also Read: എട്ട് മാസത്തെ ക്രാഷ് കോഴ്‌സും 18 ലക്ഷവും വേസ്റ്റ്! റോബിന്റെ പുറത്താകലിനെ കളിയാക്കി ജാസ്മിന്‍

    ഇപ്പോഴിതാ റോബിനെക്കുറിച്ചും റോബിന്റെ പുറത്താക്കലിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചുമുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയായി മാറുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

    നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ

    എല്ലാവരും കരുതുന്ന പോലെ ബിഗ് ബോസ് ടീം പ്ലാന്‍ ചെയ്ത് റോബിനെ ഇറക്കിവിട്ടാല്‍ അവര്‍ക്ക് നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത്രയും കാലം ഷോയില്‍ നിന്ന് ജനങ്ങള്‍ക്ക് പരിചിതനായ ഒരു വ്യക്തി, ഇനിയും ഒരുപാട് കണ്ടന്റ് (അതുവഴി പണവും) ബിഗ് ബോസ് ഷോയ്ക്ക് ഉണ്ടാക്കിക്കൊടുക്കാനുള്ളതായിരുന്നു. അങ്ങനെയൊരാളെ നിലനിര്‍ത്തുന്നതാണ് എന്ത് കൊണ്ടും ബിഗ് ബോസിന് നല്ലത്. ജാസ്മിനും റോബിനും പോയതോടുകൂടി, ഇപ്പോഴുള്ള കണ്ടസ്റ്റന്റ്‌സിന്റെ പാനല്‍ വളരെ ശോകമാണ് എന്ന് ആരും സമ്മതിക്കും. അകത്തും പുറത്തും വെറുക്കപ്പെട്ട റിയാസ് കൂടി ഏറ്റവും അടുത്ത അവസരത്തില്‍ പുറത്ത് പോയിക്കഴിയുമ്പോള്‍ ഷോ ഏകപക്ഷീയമാവും എന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

    ഇപ്പോഴും വീട്ടില്‍ ഉണ്ടായിരുന്നേനെ

    അത്തരമൊരു അവസ്ഥ ഷോയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് അറിയുന്ന ബിബി ടീം എന്ത് വില കൊടുത്തും റോബിനെ അകത്ത് നിര്‍ത്താനേ നോക്കുകയുള്ളൂ. സാബുമോനും ഫുക്രുവും കളിച്ചപ്പോഴും ഫോര്‍മാറ്റ് ഇന്റര്‍നാഷണല്‍ ആയിരുന്നു. പക്ഷെ അവരെ പുറത്താക്കിയില്ല. കാരണം എന്തെങ്കിലുമൊരു ലൂപ്പ് ഹോള്‍ ഉണ്ടെങ്കില്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ അവര്‍ ഒഴിവാക്കില്ല, അതുകൊണ്ട് അവര്‍ക്ക് നഷ്ടം മാത്രമേയുള്ളൂ. രജിത്ത് കുമാറിന്റെ കേസില്‍ സംഭവിച്ചതുപോലെ തന്നെ ഇരയുടെ അഭിപ്രായത്തിന് പൊന്നുംവില വരുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. അതിന്റെ ഭാഗമായിട്ടുണ്ടായ ശ്രമങ്ങളായിരുന്നു എല്ലാവരുടെയും അഭിപ്രായം ചോദിക്കലും റിയാസിനോട് പ്രത്യേകം വിളിച്ചുള്ള സംസാരവുമൊക്കെ. ആ സമയത്ത് റിയാസ് പോസിറ്റീവ് ആയ ഒരു സൂചന കൊടുത്തിരുന്നെങ്കില്‍ റോബിന്‍ ഇപ്പോഴും വീട്ടില്‍ ഉണ്ടായിരുന്നേനെ എന്ന് ഞാന്‍ വിശ്വസിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

    നിലപാട് മയപ്പെടുത്താന്‍ റിയാസ് തയാറാകാതിരുന്നത് എന്തുകൊണ്ട്?


    പക്ഷെ റിയാസ് അതിന് വഴങ്ങിയില്ല. താനും കൂടി ഉള്‍പ്പെട്ട ഒരു ഇന്‍സിഡന്റ് മൂലം റോബിന്‍ എന്ന കണ്ടസ്റ്റ്ന്റ് പോകുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്നാണ് റിയാസ് ഇന്നലെ മോഹന്‍ലാലിനോട് പറഞ്ഞത്. ആദ്യം റോബിനെ മാറ്റിനിര്‍ത്തിയപ്പോഴും റിയാസ് കുറച്ച് ഓഫ് ആയിരുന്നപോലെ തോന്നിയിരുന്നു. അത് യഥാര്‍ത്ഥമായിരുന്നെങ്കില്‍, പിന്നീട് ബിഗ് ബോസ് ചോദിച്ചപ്പോള്‍ തന്റെ നിലപാട് മയപ്പെടുത്താന്‍ റിയാസ് തയാറാകാതിരുന്നത് എന്തുകൊണ്ട്? എന്നാണ് അവർ ചോദിക്കുന്നത്. അതിനുള്ള മറുപടിയും നല്‍കുന്നുണ്ട്.

    ഏതൊരു മനുഷ്യനും സെല്‍ഫ് റെസ്‌പെക്റ്റ് വളരെ വലുതാണ്. അതില്ലെങ്കില്‍ അന്തസായി ജീവിക്കാന്‍ പറ്റില്ല. തല്ലുകൊണ്ടയാള്‍ക്ക് തല്ലിന്റെ വേദനയെക്കാള്‍ വലുത്, അത് നാട്ടുകാര്‍ കാണുമ്പോഴുള്ള അപമാനമാണ്. തിരിച്ച് തല്ലിയിട്ടേ ചെരിപ്പിടൂ എന്ന് മഹേഷ് ഭാവന ശപഥം ചെയ്യുന്നത് ഈ സെല്‍ഫ് റെസ്‌പെക്റ്റ് വീണ്ടെടുക്കുന്നതിനുവേണ്ടിയാണ്.
    അപമാനിക്കപ്പെട്ട ഒരാളുടെ കൂടെ നില്‍ക്കേണ്ടവര്‍, തെറ്റുകളെ നിസാരവല്‍ക്കരിക്കുക കൂടി ചെയ്താല്‍ ഈ അപമാനം ഇരട്ടിയാകും.

    നിങ്ങള്‍ വിജയം അർഹിക്കുന്നു

    റിയാസ് മാപ്പ് കൊടുത്താല്‍ മാത്രമേ റോബിനെ തിരിച്ചുകൊണ്ടുവരാന്‍ എന്തെങ്കിലുമൊരു സാധ്യതയുള്ളൂ എന്നത് അറിഞ്ഞിട്ടും റിയാസിനെ വെറുപ്പിച്ചത് റോബിന്റെ പെട്ടിയിലെ അവസാന ആണിയായി. അത് മനപ്പൂര്‍വം ഇങ്ങനെയൊക്കെ വരുമെന്നാലോചിച്ച് ചെയ്തതല്ലെങ്കില്‍, നിങ്ങള്‍ക്ക് വരുംവരായ്കകള്‍ ആലോചിച്ച് ബുദ്ധിപൂര്‍വ്വം ഗെയിം കളിക്കാന്‍ അറിയില്ല. ഇനി അഥവാ റോബിന്‍ പുറത്താകും എന്നറിഞ്ഞിട്ടും അത് ചെയ്തതാണെങ്കില്‍ നിങ്ങള്‍ വിജയം അർഹിക്കുന്നു. കാരണം നിങ്ങളുടെ എതിരാളിയെ അനായാസം പുറത്താക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

    ടാസ്കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിനായിരുന്നു റോബിനെ പുറത്താക്കിയത്. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ വച്ചായിരുന്നു പുറത്താക്കല്‍. ഇതിനിടെ റോബിനെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ജാസ്മിന്‍ ഷോയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

    English summary
    Bigg Boss Malayalam Season 4: Why Riyas Didn't Forgive Robin And How Housemates Angered Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X