ഇഷ്ടമാണെന്ന് പറഞ്ഞത് റോബിന്‍, പിന്നെ എന്തിന് ദില്‍ഷയെ മാത്രം കുറ്റക്കാരിയാക്കുന്നു?
ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സാര്‍ത്ഥികളില്‍ ഒരാളാണ് ഡോക്ടര്‍ റോബിന്‍. ഇതിനിടെ പല പൊട്ടിത്തെറികള്‍ക്കും റോബിന്‍ ഇടവരുത്തിയിട്ടുണ്ട്. ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ റോബിനും ദില്‍ഷയും തമ്മില്‍ വളര്‍ന്നു വരുന്ന സൗഹൃദവും ചര്‍ച്ചയായിരുന്നു. പലപ്പോഴായി നമ്മള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ദില്‍ഷ റോബിനെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്നലെ വലിയൊരു ട്വിസ്റ്റുണ്ടായിരിക്കുകയാണ്.
ഇന്നലെ ടാസ്‌കിന് ശേഷം തനിക്ക് ദില്‍ഷയോട് ഇഷ്ടമുണ്ടായിരുന്നുവെന്നും എന്നാല്‍ വെറുതെ കുട്ടിക്കളിയ്ക്ക് ഇല്ലെന്നും ഇവിടെ വന്നത് ഗെയിം കളിക്കാനാണെന്നും ഇനി തന്നില്‍ നിന്നും അത്തരത്തിലുള്ളതൊന്നും ഉണ്ടാകില്ലെന്നും റോബിന്‍ വ്യക്തമാക്കിയിരുന്നു. ദില്‍ഷയോട് ബ്ലെസ്ലിയും നേരത്തെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. ദില്‍ഷ ബ്ലെസ്ലിയ്ക്കും പ്രതീക്ഷ നല്‍കിയിട്ടുണ്ടെന്ന് റോബിന്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഇപ്പോഴിതാ ദില്‍ഷയെ കുറ്റക്കാരിയാക്കി മാറ്റുന്നതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ദില്‍ഷ-റോബിന്‍ വിഷയത്തില്‍ ദില്‍ഷയെ കുറ്റക്കാരിയാക്കുന്നതിനെതിരെയുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.
എങ്ങനെ ആണ് ദില്‍ഷ റോബിന്‍ ആന്റ് ബ്ലെസ്ലീയെ വച്ചു ലവ് ട്രയാങ്കിളിന് ശ്രമിക്കുന്നു എന്ന് പറയാന്‍ പറ്റുന്നത്? ബ്ലെസ്ലി അല്ലെങ്കില്‍ റോബിനില്‍ നിന്ന് ഒരാളെ ചൂസ് ചെയ്യാന്‍ പറയുന്നതും.. ഇവരോട് രണ്ടും പ്രണയത്തെ പറ്റി സംസാരിക്കുന്നതും.. ഹണിമൂണ്‍ ടാസ്‌ക് കൊടുക്കുന്ന തും എല്ലാം ബിഗ്ഗ് ബോസ്സിന്റെ സ്‌ക്രിപ്റ്റ്‌ലൂടെ അല്ലെ? ഇത് എങ്ങനെ ദില്‍ഷയുടെ ഗെയിം പ്ലാന്‍ ആകുന്നു എന്ന് മനസിലാകുന്നില്ല!

അവള്‍ ഒരിക്കലും ഇവരോട് രണ്ടിനോടും അങ്ങനെ ഒരു ഫീലിംഗ്സ് ഉണ്ടെന്ന് പറഞ്ഞിട്ടില്ല.. നാഴികക്ക് നാല്‍പത് വട്ടം ഞാന്‍ നിന്റെ ചേച്ചി ആണെന്ന് ബ്ലെസ്ലീയോടും നമ്മള്‍ ഫ്രണ്ട്സ് അല്ലെ എന്ന് റോബിനോടും പറയുന്ന ദില്‍ഷ എങ്ങനെ ലവ് ഒരു ഗെയിം പ്ലാന്‍ ആകുന്നു എന്ന് പറയാന്‍ സാധിക്കുന്നു? അവള്‍ക്ക് വേണമെങ്കില്‍ അവര്‍ക്കു ഹോപ്പ് കൊടുത്ത് മുന്‍പോട്ട് കൊണ്ട് പോകാം.. പക്ഷെ അവരുടെ ഫിലീംഗ്സ് വച്ചു കളിക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് രണ്ടിടത്തും ഒരു ഫുള്‍ സ്റ്റോപ്പ് ഇട്ടാണ് ദില്‍ഷ മുന്‍പോട്ട് പോകുന്നത്. എന്നിട്ടും ഫീലിംഗ്സ് വച്ചു കളിച്ചു എന്ന് എങ്ങനെ പറയാന്‍ സാധിക്കുന്നു? തന്നോട് ഇഷ്ടം എന്ന് പറഞ്ഞവരെ പൂർണമായും കട്ട് ഓഫ് ചെയ്തു അവരോട് അകലം കീപ്പ് ചെയ്തിരുന്നെങ്കില്‍ ആണോ ദില്‍ഷ ശരി ആവുക?
അവരോട് ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്തതിന് ആണോ ലാസ്റ്റ് ഇങ്ങനെ ഒരു കുറ്റം ദില്‍ഷ കേക്കേണ്ടി വന്നത് എന്ന് ചിന്തിച് പോകുന്നു.

ഇടക്ക് വന്നു നമ്മള്‍ ഫ്രണ്ട്സ് അല്ലെ എന്ന് ചോദിക്കുന്നതിന്റെ കാരണം റോബിന്‍ തന്നെ ഇന്ന് അപര്ണയോട് പറയുന്നുണ്ട്.. സൂചിത്രയോട് ഡോക്ടർ ദില്‍ഷയോട് ഉള്ള ഇഷ്ടത്തെ പറ്റി സൂചിപ്പിച്ചിരുന്നു എന്നും അത് ദില്‍ഷ അറിഞ്ഞു കാണും എന്നും റോബിന്‍ പറയുന്നുണ്ട്
അവളുടെ ഫ്രണ്ട്ഷിപ്പിനെ പ്രണയം എന്ന് തെറ്റിദ്ധരിച്ചു തനിക് കുട്ടികളിക്ക് താല്പര്യമില്ല എന്നൊക്കെ പറഞ്ഞു റോബിന്‍ ദില്‍ഷയെ മാത്രം കുറ്റക്കാരി ആക്കിയത് എന്തിനാണോ?
Recommended Video

'എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ ഒരുത്രികോണ പ്രയണത്തിന് താല്‍പര്യമില്ല. ബ്ലെസ്ലിയ്ക്കും നീ പ്രതീക്ഷ കൊടുത്തു. ജീവിതം അത്യാവശ്യം സീരിയസ് ആയി കാണുന്ന ആളാണ് ഞാന്‍. എനിക്ക് 32 വയസ്സ് ആയി. വെറുതേ കുട്ടിക്കളി കളിച്ച് കളയാന്‍ താത്പര്യമില്ല. ഇവിടെ വന്നത് ഗെയിം കളിക്കാനാണ്. ഇനി എനിക്ക് അത് മാത്രം മതി' എന്നായിരുന്നു ദില്‍ഷയോട് പറഞ്ഞത്. എന്നാല്‍ ഡോക്ടറോട് സൗഹൃദം മാത്രമേയുള്ളൂവെന്ന് താന്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്. ബ്ലെസ്ലിയോടും താനിത് വ്യക്തമാക്കിയിരുന്നുവെന്നും മനസിലാക്കിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ദില്‍ഷ പറയുന്നുണ്ട്.


Click it and Unblock the Notifications