റംസാനുമായി ഒമ്പത് മാസമായി പ്രണയത്തില്‍! അവനെ കണ്ടിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂവെന്ന് ദില്‍ഷ

റംസാനൊപ്പമുള്ള ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

നാല് സീസണുകളാണ് മലയാളത്തില്‍ ബിഗ് ബോസ് പിന്നിട്ടിരിക്കുന്നത്. അഞ്ചാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഉടനെ തന്നെ പുതിയ സീസണ്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങുമെന്നാണ് കരുതുന്നത്. അഞ്ചാം സീസണിന്റെ പ്രൊമോ വീഡിയോകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആരൊക്കെയാകും പുതിയ സീസണില്‍ അങ്കത്തിനിറങ്ങുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ കൊളുത്തിയ തീയുടെ കനലുകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ പുറത്തും അതുപോലെ തന്നെ തുരടുന്നുണ്ട്. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു സീസണ്‍ 4 ലെ വിജയി. മലയാളത്തില്‍ ബിഗ് ബോസ് വിന്നറാകുന്ന ആദ്യത്തെ സ്ത്രീയാണ് ദില്‍ഷ പ്രസന്നന്‍. തികച്ചും നാടകീയമായിരുന്നു ദില്‍ഷയുടെ ബിഗ് ബോസ് വിജയം.

Dilsha

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദില്‍ഷ. ബിഗ ്‌ബോസിന് ശേഷം മറ്റൊരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ബിഗ് ബോസ് താരം റംസാനൊപ്പമുള്ള ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദില്‍ഷ മനസ് തുറന്നിരിക്കുകയാണ്.

ഞാന്‍ ആരുടെ കൂടെ നിന്നാലും അങ്ങനെയാണ് വരിക. ഞാന്‍ ഈയ്യടുത്തൊരു വീഡിയോയുടെ തമ്പ് നെയില്‍ കണ്ടത് ദില്‍ഷ കല്യാണത്തെക്കുറിച്ച് സംസാരിച്ചു എന്നാണ്. ഞാന്‍ ഡാന്‍സ് കളിക്കാന്‍ പോയൊരു സ്‌റ്റേജ് ആണത്. അവിടെ ഞാന്‍ എന്തിനാണ് എന്റെ കല്യാണത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാനും റംസാനും മൈക്ക് പിടിച്ച് നില്‍ക്കുന്നതാണ് ചിത്രം. എനിക്കത് തുറന്നു നോക്കണം എന്ന് തോന്നിയിരുന്നു. പക്ഷെ തുറന്നില്ല, കാരണം അതിലൊരു മണ്ണാങ്കട്ടയും ഉണ്ടാകില്ലെന്ന് എനിക്കറിയാം.

ഞാന്‍ എന്തിനാണ് കല്യാണത്തെക്കുറിച്ച് പെര്‍ഫം ചെയ്യാന്‍ പോയൊരു വേദിയില്‍ പറയുന്നത്. അങ്ങനെ ഒരുപാട് തമ്പ് നെയിലുകള്‍ കണ്ടിട്ടുണ്ട്. അവരെ സമ്മതിക്കണം. അവന് ഇതൊക്കെ കോമഡിയാണ്. അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ല. എനിക്ക് ചിലപ്പോള്‍ ചിരി വരും. ഞാന്‍ അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അവന് അയച്ചു കൊടുക്കും. ദില്‍ഷയും റംസാനും തമ്മില്‍ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളുവെന്നാണ് ദില്‍ഷ പറയുന്നത്.

ബിഗ് ബോസില്‍ വച്ച് ദില്‍ഷയും റോബിനും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഷോയ്ക്ക് ശേഷം ഇരുവരും പിരിയുന്നതാണ് കണ്ടത്. ഇതേക്കുറിച്ചും ദില്‍ഷ സംസാരിക്കുന്നുണ്ട്. റോബിനുമായിട്ടുള്ള കാര്യങ്ങളൊക്കെ അവസാനിച്ചു. ഇനി അതിനെ പറ്റിയൊരു ചര്‍ച്ചയുടെ ആവശ്യമേ ഇല്ലെന്നാണ് ദില്‍ഷ പറയുന്നത്.

Dilsha

'അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹമാണ് എന്തായാലും വിജയിക്കുക. അതെനിക്കും അറിയാവുന്ന കാര്യമാണ്. ചിലപ്പോള്‍ എനിക്ക് രണ്ടോ മൂന്നോ സ്ഥാനമായിരിക്കും. ഡോക്ടര്‍ പുറത്തായില്ലായിരുന്നെങ്കില്‍ അദ്ദേഹം തന്നെ വിജയിക്കേണ്ട ഷോ ആയിരുന്നു. പുള്ളി പോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തെന്ന നിലയിലായിരിക്കും കൂടുതല്‍ പേരും എനിക്ക് വോട്ട് ചെയ്തത്. അതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. കാരണം അതൊക്കെ പരമാര്‍ഥമായ സത്യമാണ്. ആര്‍ക്കും അറിയാവുന്ന കാര്യമാണ്.

ഡോ. റോബിന്‍ അത്രയും സൗഹൃദത്തോടെ കണ്ടിരുന്ന വ്യക്തിയാണ്. അദ്ദേഹത്തെ ഇനിയും സുഹൃത്തായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ നമ്മള്‍ വിട്ടതാണ്. ഇനി അതിനെ കുറിച്ച് പറയേണ്ടതില്ലെന്നാണ് ദില്‍ഷയുടെ നിലപാട്. അദ്ദേഹത്തിന്റെ എന്‍ഗേജ്മെന്റ് വീഡിയോ താന്‍ യൂട്യൂബില്‍ കണ്ടിരുന്നുവെന്നും ദില്‍ഷ പറയുന്നുണ്ട്. റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം താന്‍ അവസാനിപ്പിക്കുകയാണെന്ന് ദില്‍ഷ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബിഗ് ബോസില്‍ കൂടെയുണ്ടായിരുന്ന സൂരജ്, ജാസ്മിന്‍, അഖില്‍, സുചിത്ര, റിയാസ്, അപര്‍ണ, ഡെയ്സി തുടങ്ങി പലരോടും സൗഹൃദമുണ്ടെന്നും ദില്‍ഷ അറിയിച്ചു.. ഇടയ്ക്ക് വിളിക്കുകയും കാണുകയുമൊക്കെ ചെയ്യുമെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X