അവള്‍ കയറി വന്നപ്പോഴേ നെറ്റി മലയാളികളുടെ ചുളിഞ്ഞിട്ടുണ്ടാവും; ജാസ്മിന്റെ സ്വഭാവം മനസിലാക്കാന്‍ ഈ സംഭവം മതി

ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരേയും പരിചയമില്ലാത്തവരേയുമാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ ഇത്തവണ തീര്‍ത്തും വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണുള്ളത്. ഇതിനോടകം തന്നെ ശ്രദ്ധ നേടാന്‍ പലര്‍ക്കും സാധിച്ചു കഴിഞ്ഞു. ആദ്യ ആഴ്ചയില്‍ തന്നെ താരമായി മാറിയ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ മൂസ. ബോഡി ബില്‍ഡറായ ജാസ്മിന്റെ പൊട്ടിത്തെറികളും നിലപാടുകളും ബിഗ് ബോസ് വീട്ടിലെ മുഖ്യ ആകര്‍ഷണമായിരുന്നു പോയ വാരം.

ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ജാസ്മിനെ പോലെ ജെനുവിന്‍ ആയൊരു മത്സരാര്‍ത്ഥി വേറെയില്ലെന്നാണ് കുറിപ്പ് പറയുന്നത്. തന്റെ വ്യക്തിത്വം മറച്ചു വെക്കാതെ, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ തുറന്നു പറയുന്ന താരമാണ് ജാസ്മിന്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം വിശദമായി തുടര്‍ന്ന്.

ജെനുവിന്‍

എന്തൊക്കെ പറഞ്ഞാലും ജാസ്മിനെ പോലെ ഇത്രയും ജെനുവിന്‍ ആയ പ്ലയെര്‍ വേറെ ഏതുണ്ട് ബിഗ്ബോസില്‍.അവള്‍ തന്റെ വ്യക്തിത്വം മറച്ചു വെക്കുന്നില്ല. അവള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ തുറന്നു പറയുന്നു ഒരു ഗെയിം പ്ലാനും ഇല്ലാതെ.
ലക്ഷ്മി പ്രിയയോട് എല്ലാരോടും കാണിക്കുന്ന ഷുഗര്‍ കോറ്റിംഗ് സംസാരം തന്നോട് വേണ്ട എന്നു തുറന്നു പറഞ്ഞു. എല്ലാര്‍ക്കും ഇഷ്ട്ടം പെടുന്ന ഒരു കാര്യം അല്ല ഈ പഞ്ചാര വര്‍ത്താനം. അതുപോലെ ഡോക്ടര്‍ന്റെ സ്ട്രാറ്റജികള്‍ ആദ്യമേ വെളിയില്‍ കൊണ്ടു വന്നു. ശക്തമായി പ്രതികരിച്ചു കൊണ്ടിരിക്കുന്നു.

മുന്നറിയിപ്പ്

നേരത്തെ പ്രെഡിക്റ്റ് വരെ ചെയ്യുന്നു. ദില്‍ഷയോട് പറഞ്ഞു പ്രണയ സ്ട്രാറ്റജി വരുന്നു ഉണ്ടെന്ന് മുന്നറിയിപ്പ് കൊടുത്തു. ഡോക്ടര്‍ അഖില്‍ന്റെ പാവ എടുത്തതില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ചത് ജാസ്മിന്‍ ആണ്. വന്ന അന്നുമുതല്‍ ട്രസ്റ്റ് ചെയ്ത ഡെയ്‌സി ബ്ലസിടെ പാവ എടുത്ത കളി അറിഞ്ഞ അന്ന് ഡെയ്‌സി ആയി സൗഹൃദം മറന്നു പ്രതികരിച്ചു. അന്ന് അത് അറിഞ്ഞപ്പോള്‍ നല്ല പോലെ വിഷമിക്കുന്നതും നമ്മള്‍ കണ്ടു.
ബ്ലെസി പ്രാങ്ക് കാണിച്ചപ്പോള്‍ ഡോക്ടര്‍ പോലും നോക്കി നിന്നു ജയില്‍ന്റെ ഉള്ളില്‍ കേറാന്‍ മടി കാണിച്ചു. നിയമം നോക്കാതെ ആദ്യം ഓടി കേറിയത് ജാസ്മിന്‍ ആണ്. ജാസ്‌ന്റെ സ്വഭാവം മനസിലാക്കാന്‍ അതു മതി. എല്ലാരും സ്ട്രാറ്റജി യും സേഫ് ഗെയിം ഉം ഒക്കെയായി തകര്‍ക്കുമ്പോ ഒരു മറയും ഇല്ലാതെ അവള്‍ അവളായിട്ട് മാത്രം നിക്കുന്നു. അവള്‍ക് വീട്ടിലുള്ളവരേം പേടിയില്ല. ഈ കപട സമൂഹത്തിനേയും

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
ജാസ്മിന്‍

ജാസ്‌നു സിഗരറ്റ് വലിക്കാന്‍ ഒളിച്ചു പോവണ്ട കാര്യം ഇല്ല. അത് പോലെ അവളുടെ എല്ലാ സ്വഭാവവങ്ങളും അവള്‍ കാണിക്കുന്നു.
പിന്നെ ഏതു മനുഷ്യന്റെയും വായില്‍ നിന്നു നിത്യ ജീവിതത്തില്‍ വിഴുന്ന ചില വാക്കുകള്‍ പറഞ്ഞെന്നു വെച്ചു സംസ്‌കാരം ഇല്ലാതെ സംസാരിക്കുന്നു എന്നൊക്കെ പറയുന്നേ കേള്‍ക്കാം. അത്തരത്തില്‍ ടെലികാസ്‌റ് ചെയ്യാന്‍ പറ്റാത്ത അത്ര അസംബന്ധ വാക്കുകളൊന്നും ജാസ് പറഞ്ഞിട്ടില്ല. പിന്നെ അഖിലും.സൂരജു മൊക്കെ ഒന്നും ചെയ്തിലേലും കൊറേ നാള്‍ അവിടെ നിക്കും. ജാസ്മിന്‍ ബിഗ്‌ബോസ്സില്‍ എന്‍ട്രി ചെയ്തപ്പഴേ നെറ്റി ചുളിഞ്ഞിട്ടുണ്ടാവും മലയാളികളുടെ. നമുക്ക് അങ്ങനെ ഒരു സിദ്ധി ഉണ്ട്. ഡ്രെസ്സിങ് ഉം പേര്‍സണല്‍ ലൈഫ് ചോയ്‌സ് ഒക്കെ വെച്ചു ആദ്യം തന്നെ ആളെ അങ്ങ് അളന്നു കളയും.
അതൊക്കെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും സ്‌ട്രോങ്ങ്... Genuine contestent ജാസ്മിന്‍ മൂസയാണ്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X