നീ അപകടകാരി, നിനക്ക് കലാകാരന്റെ ഹൃദയമില്ല; ബ്ലെസ്ലിയോട് കടുത്ത ഭാഷയില്‍ ലക്ഷ്മി പ്രിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും. തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതയായതിനാല്‍ ശ്രദ്ധ നേടാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരെ സംബന്ധിച്ച് പുതിയ താരമായിരുന്നു ബ്ലെസ്ലി. പക്ഷെ തന്റെ ഗെയിം തന്ത്രങ്ങളിലൂടെ ജനപ്രീയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു ബ്ലെസ്ലി. തുടക്കത്തില്‍ പലപ്പോഴും വഴക്കിട്ടിരുന്ന ലക്ഷ്മി പ്രിയയാകട്ടെ ഇപ്പോള്‍ ഒതുങ്ങി ജീവിക്കുകയാണ്.

ഇപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലെസ്ലിയ്‌ക്കെതിരെ ലക്ഷ്മി പ്രിയ രംഗത്തെത്തുന്നുണ്ട്. ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സുചിത്രയോട് ബ്ലെസ്ലി പ്രതികാരം വീട്ടിയ സംഭവത്തിന് ശേഷമാണ് ലക്ഷ്മി പ്രിയ ബ്ലെസ്ലിയ്‌ക്കെതിരെ പരസ്യമായും രഹസ്യമായും രംഗത്തെത്തിയത്. പലപ്പോഴായി ബ്ലെസ്ലിയോട് മിണ്ടാനില്ലെന്നും ബ്ലെസ്ലി ചതിയനാണെന്നുമൊക്കെ ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.

കലാകാരന്റെ മനസല്ല


ഇതിനിടെയാണ് ഇന്നലെ ലക്ഷ്മി പ്രിയ ബ്ലെസ്ലിയോട് തന്നെ തനിക്കുള്ള അമര്‍ഷം അറിയിച്ചത്. ബ്ലെസ്ലിയ്ക്ക് കലാകാരന്റെ മനസല്ലെന്നും തനിക്ക് ബ്ലെസ്ലിയെ ഇനി സ്‌നേഹിക്കാന്‍ കഴിയില്ലെന്നുമാണ് ലക്ഷ്മി പറഞ്ഞത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഇതിപ്പോള്‍ ഒരു നദിയാണെങ്കില്‍, നദിയ്ക്ക് അക്കരയും ഇക്കരയുമുണ്ട്. പക്ഷെ നീ കരയില്ലാത്തിടത്ത് നിന്റേതായൊരു കര സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഭാവനയുടെ കര. ആ കരയെ നീ യോജിപ്പിക്കും. അതിന് നീ മറ്റുള്ളവരെ ഉപയോഗിക്കുകയും ചെയ്യും. അത് മനസിലായപ്പോഴാണ് നീ ഇവിടുത്തെ ഏറ്റവും അപകടകാരിയായ വ്യക്തിയാണെന്നും എനിക്കിനി നിന്നെ സ്‌നേഹിക്കാന്‍ കഴിയില്ലെന്നും തോന്നിയതെന്നാണ് ലക്ഷ്മി പറയുന്നത്.

കലാകാരന്റെ ഹൃദയം

അവിടെയാണ് ഞാന്‍ ഒരു കലാകാരന്‍ ആകുന്നതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. താരം അത് വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ലക്ഷ്മി തടഞ്ഞു. ഒരു കലാകാരന്റെ ഹൃദയം നിനക്കില്ല. ഒരു കലാകാരന്‍ ഒരു ബിസിനസുകാരന്‍ അല്ല, ഒരു കലാകാരന്‍ മത്സരബുദ്ധിയുള്ളയാളല്ല, ഒരു കലാകാരന്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നയാളല്ല, ഒരു കാലാകാരന്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര മൃദുവായ ഹൃദയമുള്ള വ്യക്തിയായിരിക്കും. ഒരാളെ വിഷമിപ്പിക്കാനോ സങ്കടപ്പെടുത്താനോ വിഷമിപ്പിക്കാനോ പിടിച്ചെടുക്കാനോ ഒരു കലാകാരന് സാധിക്കില്ല. അതിനാല്‍ നീ കലാകാരന്‍ എന്ന് വാക്ക് ഉപയോഗിക്കരുത് ബ്ലെസ്ലിയെന്ന് ലക്ഷ്മി പറഞ്ഞു.

 നീ എന്നോട് മിണ്ടണ്ട

ബ്ലെസ്ലിയോട് എനിക്ക് വാത്സല്യവും സ്‌നേഹവുമായിരുന്നു, പക്ഷെ എനിക്ക് മതിയായെന്ന് ധന്യയോട് ഇന്നലെ ലക്ഷ്മി പറഞ്ഞിരുന്നു. നീ എന്നോട് മിണ്ടണ്ട. നീ ഇവിടെ എന്താണോ എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത് അതിന്റെ വിപരീതമാണ്. നമ്മളെയൊക്കെ ചതിച്ചു. ഞാന്‍ തിരിച്ചറിഞ്ഞുവെന്നും ലക്ഷ്മി ഇന്നലെ ബ്ലെസ്ലിയോട് പറഞ്ഞിരുന്നു. എന്താണ് പറ്റിയതെന്ന് ധന്യ ചോദിച്ചുവെങ്കിലും ലക്ഷ്മി അത് വെളിപ്പെടുത്താന്‍ തയ്യാറായില്ല. തനിക്ക് ഒന്നും പറയാനില്ലെന്നും മിണ്ടാന്‍ താല്‍പര്യമില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. എന്താണ് ലക്ഷ്മിയ്ക്ക് പെട്ടെന്നുണ്ടായ ദേഷ്യത്തിന്റെ കാരണം എന്ന് മനസിലാകാതെ വലഞ്ഞിരിക്കുകയാണ് താരങ്ങളും പ്രേക്ഷകരും.

മോഹന്‍ലാല്‍

അതേസമയം ഇന്ന് താരങ്ങളെ കാണാനായി പതിവ് പോലെ മോഹന്‍ലാല്‍ എത്തുന്നതായിരിക്കും. ഇത്തവണ മോഹന്‍ലാല്‍ വരുന്നത് കമല്‍ഹാസനേയും കൂടെ കൂട്ടിയാണെന്നാണ് അറിയാന്‍ സാധിക്കുന്നത്. കമല്‍ഹാസനെ വരവേല്‍ക്കാനായി താരങ്ങളോടും പാട്ടും ഡാന്‍സുമൊക്കെ ഒരുക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടുണ്ട്. കമല്‍ഹാസന്‍ വരുന്നതോടെ ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ എവിക്ഷന്‍ ഉണ്ടാകില്ലെന്നും അടുത്ത ആഴ്ചയിലേക്ക് മാറ്റിവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും താരം വരുന്നതിനായി കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X