സ്‌നേഹിക്കുന്നവരെ ഒരു വാക്കു കൊണ്ട് പോലും വേദനിപ്പിക്കരുത്! ബ്ലെസ്ലിയ്ക്ക് റോബിന്റെ ഉപദേശം

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫൈനലിന് അടുത്തെത്തി നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് രസികനൊരു സര്‍പ്രൈസാണ് ഇന്നലെ ബിഗ് ബോസ് നല്‍കിയത്. ഇന്നലെ രാത്രി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ രംഗങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആദ്യം പുറത്തായ ജാനകി മുതല്‍ റോണ്‍സണ്‍ വരെ ഇതുവരെ പുറത്തായവരെയെല്ലാം തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്.

രസകരമായ ഒരുപാട് സംഭാഷണങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയും ചെയ്തു. അതിലൊന്നായിരുന്നു റോബിനും ബ്ലെസ്ലിയും തമ്മിലുണ്ടായത്. റോബിനും ബ്ലെസ്ലിയും ബിഗ് ബോസ് വീട്ടില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് റോബിന്‍ പുറത്താക്കപ്പെട്ടതിന് ശേഷം അതിനുകാരണക്കാരായവര്‍ക്കെതിരെ ബ്ലെസ്ലി രംഗത്തെത്തിയിരുന്നു. ബ്ലെസ്ലിയും റോബിനും ദില്‍ഷയോട് പ്രണയം പറഞ്ഞവരാണ്.

ബ്ലെസ്ലിയെ മാറ്റി നിര്‍ത്തി


എന്നാല്‍ ബ്ലെസ്ലിയോടും റോബിനും തനിക്ക് പ്രണയമില്ലെന്നും സൗഹൃദമാണെന്നുമായിരുന്നു ദില്‍ഷയുടെ പ്രതികരണം. എന്നാല്‍ ദില്‍ഷ തന്നെ നിരസിച്ചിട്ടും പിന്നാലെ നടക്കുന്നത് തുടരുകയായിരുന്നു ബ്ലെസ്ലി. ഈ സംഭവത്തില്‍ ബ്ലെസ്ലിയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് റോബിന്‍. ഇന്നലെ രാത്രി തിരികെ വന്ന ശേഷം റോബിന്‍ ബ്ലെസ്ലിയുമായി സംസാരിക്കുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

എന്തൊക്കെയുണ്ട്. ഞങ്ങളിവിടെ സുഖമായിട്ട് ഇരിക്കുന്നു. പുറത്തിറങ്ങി എല്ലാം ശരിയാക്കണമെന്ന് ബ്ലെസ്ലി റോബിനോട് പറഞ്ഞു. ഫൈനലിലെത്തിയതില്‍ ആശംസകള്‍ നേരുന്നുവെന്ന് റോബിന്‍. ഇതിനിടെ റോബിന്‍ ബ്ലെസ്ലിയെ മാറ്റി നിര്‍ത്തുകയായിരുന്നു.

ഇഷ്ടപ്പെടുന്നവരെ  വേദനിപ്പാക്കാതെയിരിക്കുക

''എനിക്ക് ഒറ്റകാര്യമേ പറയാനുള്ളൂ, സിമ്പിളായിട്ട് പറയാം, നമ്മള്‍ ഇഷ്ടപ്പെടുന്നവരെ ഒരു വാക്കു കൊണ്ടുപോലും വേദനിപ്പാക്കാതെയിരിക്കുക. അത്രയേയുള്ളൂ'' എന്നായിരുന്നു റോബിന്‍ പറഞ്ഞത്. ഇതിനിടെ ദില്‍ഷ അവിടേക്ക് എത്തുകയായിരുന്നു. തല്ലുകൂടല്ലേ എന്ന് ദില്‍ഷ പറഞ്ഞപ്പോള്‍ ഏയ് അല്ലെന്നും തത്വം പറയുകയാണെന്നും റോബിന്‍ വ്യക്തമാക്കി.

പിന്നാലെ റോബിന്‍ ബ്ലെസ്ലിയോട് പറയുന്നത് തുടര്‍ന്ന്. ഗെയിം വേറെയാണ്. പക്ഷെ ചില വ്യക്തികള്‍ നമുക്ക് ക്ലോസ് ആണെന്നുണ്ടെങ്കില്‍ അവരെ വേദനിപ്പിക്കരുത്. എനിക്ക് നീയൊരു സഹോദരനെ പോലെയാണ്. ഞാന്‍ നിനക്കെതിരെ ഗെയിം കളിക്കാതിരുന്നത് നിനക്ക് വിഷമമാകരുതെന്ന് കരുതിയാണ്. എനിക്ക് നിന്നെ വേദനിപ്പിക്കാന്‍ ഇഷ്ടമല്ല.

റോബിനും ദില്‍ഷയും തമ്മില്‍ സംസാരം


എന്തെങ്കിലും ഉണ്ടെങ്കില്‍ പുറത്ത് വച്ച് തീര്‍ക്കാമെന്ന് ബ്ലെസ്ലി പറയുന്നുണ്ടായിരുന്നു. എന്നാല്‍ ബ്ലെസ്ലിയെ തടഞ്ഞു കൊണ്ട് റോബിന്‍ സംസാരിക്കുന്നത് തുടരുകയായിരുന്നു. ഇതോടെ ഒന്നുമില്ലെന്നും എനിക്കറിയാമെന്നും ഞാന്‍ ശരിയാക്കിക്കൊള്ളാമെന്നും പറഞ്ഞ് ബ്ലെസ്സി അവിടെ നിന്നും പോവുകയായിരുന്നു. പിന്നാലെ റോബിനും ദില്‍ഷയും തമ്മില്‍ സംസാരം തുടരുകയായിരുന്നു.

പിന്നീട് ഇതേവിഷയത്തില്‍ ജാസ്മിനും ബ്ലെസ്ലിയോട് സംസാരിക്കുന്നുണ്ട്. പേഴ്‌സണല്‍ ബൗണ്ടറി എന്താണെന്ന് മനസിലാക്കണമെന്നും അതിനെ മാനിക്കണമെന്നും ജാസ്മിന്‍ പറഞ്ഞു. ക്രഷ് ഒക്കെ ഉണ്ടാകുമെന്നും പക്ഷെ അതൊക്കെ മനസില്‍ വെക്കണമെന്നും നോ പറഞ്ഞാല്‍ പരിധി വിടരുതെന്നും ജാസ്മിന്‍ ബ്ലെസ്ലിയോട് പറഞ്ഞു.

Recommended Video

റോബിനോട് വഴക്കുണ്ടാക്കിയത് തെറ്റായി, ആരാധക പിന്തുണ ഞെട്ടിച്ചു | Ashwin Bigg Boss *Interview
ജാസ്മിനും


ഇതിനിടെ റോബിനും റിയാസും തമ്മില്‍ സംസാരിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. റിയാസിനോട് തനിക്ക് ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ റോബിന്‍ റിയാസാണ് ഈ ഷോയെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും വ്യക്തമാക്കി. അതുപോലെ തന്നെ താന്‍ കാരണം റോബിന്‍ പുറത്തായതില്‍ വിഷമമുണ്ടെന്നും എന്നാല്‍ റോബിന്‍ നല്ല വ്യക്തിയാണെന്ന് അറിയാമെന്നും റിയാസും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X