ബിഗ് ബോസിന്റെ ഒന്നൊന്നര ഗെയിം; ആദ്യ നോമിനേഷനിൽ ഏഴ് പേർ! ഗോപികയെ എല്ലാവർക്കും പേടി?
ബിഗ് ബോസ് സീസൺ അഞ്ച് ആദ്യ ആഴ്ച പിന്നിട്ട് ആദ്യ നോമിനേഷൻ പ്രക്രിയയിലേക്കും കടന്നിരിക്കുകയാണ്. വഴക്കുകളൊക്കെയായി ആകെ ബഹളമയമായ ആദ്യ ആഴ്ചയിൽ രണ്ടാം ദിവസം തന്നെ നോമിനേഷൻ നടത്തിയിരുന്നെങ്കിലും വോട്ടിങ്ങോ മറ്റോ ആരംഭിച്ചിരുന്നില്ല. ഇന്നലെ വീക്കെൻഡ് എപ്പിസോഡിൽ ഈ ആഴ്ച എവിക്ഷൻ ഇല്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഒപ്പം ഇന്ന് 'ഒറിജിനൽ' നോമിനേഷൻ ആരംഭിക്കുമെന്നും വോട്ടിങ് ഇന്ന് തുടങ്ങുമെന്നും വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, ബിഗ് ബോസ് സീസൺ അഞ്ചിന്റെ ആദ്യത്തെ ഔദ്യോഗിക നോമിനേഷൻ പ്രക്രിയ അവസാനിച്ചിരിക്കുകയാണ്. വമ്പൻ ട്വിസ്റ്റുമായാണ് ബിഗ് ബോസ് ഇത്തവണ നോമിനേഷൻ പ്രക്രിയ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വീക്കിലി ടാസ്കിൽ മോശം പ്രകടനത്തിന്റെ പേരിൽ നോമിനേഷനിൽ വന്ന ഒമ്പത് പേരെയാണ് ഇത്തവണ മത്സരാർത്ഥികൾക്ക് നോമിനേറ്റ് ചെയ്യാൻ അവസരമുണ്ടായിരുന്നത്. അതിൽ ക്യാപ്റ്റനായ അഖിൽ മാരാരിനെ ഒഴിവാക്കിയ ശേഷം എട്ട് പേരായായിരുന്നു മത്സരാർത്ഥികൾക്ക് നോമിനേറ്റ് ചെയ്യാൻ ഉണ്ടായിരുന്നത്.

ഒരാൾക്ക് രണ്ടു പേരെ വീതം നോമിനേറ് ചെയ്യാനുള്ള അവസരവും നൽകിയിരുന്നു. വിഷ്‌ണു ജോഷി, ഗോപിക ഗോപി, അഞ്ജൂസ് റോഷ്, ഏയ്ഞ്ചലിൻ മരിയ, റിനോഷ് ജോർജ്, റെനീഷ റഹ്മാൻ, ലെച്ചു, അനിയൻ മിഥുൻ എന്നിങ്ങനെ എട്ട് പേരെ ആയിരുന്നു നോമിനേറ്റ് ചെയ്യാൻ കഴിയുമായിരുന്നത്. ആദ്യം നൽകിയ സ്നേഹ ലോക്കറ്റിന് ഒന്നും എലിമിനേഷൻ പ്രക്രിയയിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. ആകെ ഏഴ് പേരാണ് ഇത്തവണ നോമിനേറ്റ് ചെയ്യപ്പെട്ടത്.
ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് ഗോപികയ്ക്ക് ആണ് 10 പേരാണ് ഗോപികയുടെ പേര് നോമിനേറ്റ് ചെയ്തത്. എല്ലാവരുടെയും കണ്ണിലെ കരടായി ഗോപിക മാറിയെന്ന സൂചനയാണ് ഇത് നൽകുന്നത്. രണ്ടാമത് വന്നിരിക്കുന്നത് റെനീഷയാണ്. ടാസ്കിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്ത റെനീഷയ്ക്ക് പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായമാണ് ഉള്ളത് എന്നാൽ ആറ് പേരാണ് റെനീഷയെ നോമിനേറ്റ് ചെയ്തത്. അഞ്ച് വോട്ടുകൾ വീതമായി ഏയ്ഞ്ചലിനും മിഥുനും നാല് വോട്ടുകളുമായി വിഷ്ണുവും നോമിനേറ്റ് ചെയ്യപ്പെട്ടു.
മൂന്ന് വീതം പേരാണ് ലെച്ചുവിനെയും റിനോഷിനെയും നോമിനേറ്റ് ചെയ്തത്. അതേസമയം, അഞ്ജൂസ് റോഷിനെ ആരും നോമിനേറ്റ് ചെയ്തില്ല. അതോടെ അഞ്ജൂസ് എലിമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു. ഇത്തവണ ക്യാപ്റ്റന് ഒരാളെ രക്ഷിക്കാനുള്ള അധികാരമുണ്ടായിരുന്നില്ല. അതേസമയം ഇത്തവണ വോട്ടിങ്ങിലും കാര്യമായ മാറ്റങ്ങളുണ്ട്. ഒരു ദിവസം ഒരാൾക്ക് ഒരു വോട്ട് മാത്രമാണ് ചെയ്യാൻ സാധിക്കുക. കഴിഞ്ഞ തവണ 50 വോട്ടുകൾ വരെ നൽകാമായിരുന്നു. ഹോട്ട്സ്റ്റാർ ആപ്പിലൂടെയാണ് വോട്ട് ചെയ്യാൻ സാധിക്കുക.

കഴിഞ്ഞ ദിവസം വോട്ടിങ്ങിലെ മാറ്റത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നു. 'ഇന്ന് രാത്രി 10.30 മുതൽ വോട്ടിംഗ് ആരംഭിക്കും. ഒരു മത്സരാർത്ഥിക്ക് ഒരു ദിവസം ഒരു വോട്ടെ ചെയ്യാൻ സാധിക്കൂ. വെള്ളിയാഴ്ച രാത്രി 12 മണിവരെ പ്രേക്ഷകർക്ക് വോട്ട് ചെയ്യാം. ബിഗ് ബോസ് വീടിന് പുറത്ത് നിരവധി ആളുകൾ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അവരിൽ നല്ല ക്രിയേറ്റീവ് ആയ ധാരാളം വ്യക്തികളുണ്ട്,'
'മത്സരാർത്ഥികളുടെ ഓരോ നീക്കവും ശ്രദ്ധിച്ച് ക്രിയേറ്റീവ് ആയി, അവർ നെയ്തെടുക്കുന്ന സൃഷ്ടികൾ കാണുന്നുമുണ്ട്, അവയെ ഞങ്ങൾ അഭിനന്ദിക്കുകയും ആണ്. 'സംഭവിച്ചതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന്', പലപ്പോഴും പല അവസരങ്ങളിലും ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ പറഞ്ഞ് ശീലിച്ച വാക്കുകളാണിത്,' എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. എന്തായാലും ഏഴ് പേരിൽ ആരാകും ആദ്യം ബിഗ് ബോസ് വീടിനോട് വിടപറയുകയെന്ന് അടുത്ത ആഴ്ച അറിയാം.


Click it and Unblock the Notifications