ഗോപിക വിക്ടിം കാര്‍ഡിറക്കുന്നു; എതിര്‍ത്താല്‍ വംശീയവാദികളും ജാതിവാദികളുമാകും; വിമര്‍ശനം ശക്തം

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ പ്രേക്ഷകരുടെ പ്രതിനിധിയാണ് ഗോപിക ഗോപി. ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധിക്കപ്പെടാന്‍ ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. ഗെയിം കളിക്കുന്നതിലാണെങ്കിലും തന്റെ അഭിപ്രായങ്ങള്‍ പറയുന്നതിലാണെങ്കിലും ഗോപിക ഇടം കണ്ടെത്തിയിട്ടുണ്ട്. ആരാധകരെ സമ്പാദിക്കാനും ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം ബിഗ് ബോസ് വീട്ടിലെ ചിലരൊക്കെ ഗോപികയെ ഒറ്റപ്പെടുത്തുന്നതായി വിമര്‍ശനമുണ്ട്. കഴിഞ്ഞ ദിവസം മനീഷയുടെ ഭാഗത്തു നിന്നും റെനീഷയുടെ ഭാഗത്തു നിന്നുമുണ്ടായ സമീപനങ്ങള്‍ വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. ഇതിനിടെ ഇപ്പോഴിതാ ഗോപിക വിക്ടിം കാര്‍ഡ് ഇറക്കുന്നതായി ആരോപിക്കുകയാണ് സോഷ്യല്‍ മീഡിയ.

Bigg Boss

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ശ്രീഹരി എസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എല്ലാ സീസണിലെ പോലെയും ഇത്തവണ ടോക്‌സിക് ഫാന്‍സ് നല്ല രീതിക്ക് കേറി വരുന്ന മത്സരാര്‍ത്ഥി ഗോപിക ആണ്. വിക്ടിം കാര്‍ഡ്, ഒറ്റപ്പെടല്‍ കാര്‍ഡ് ഒക്കെ ഇറക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അത് അവര്‍ തന്നെ അഡ്മിറ്റ് ചെയ്യുക വരെ ചെയ്തു. ഹൗസിന്റെ അകത്തോ പുറത്തോ ആരെങ്കിലും ഇവരുടെ ഗെയിം തന്ത്രം എക്‌സ്‌പോസ് ചെയ്താല്‍ അപ്പോ തന്നെ ഫാന്‍സ് ചേര്‍ന്ന് അവരെ വംശീയവാദികള്‍ ആയും ജാതിവാദികള്‍ ആയും മുദ്ര കുത്തുന്നുവെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്.

ഇന്നലെ നടന്ന ചപ്പാത്തി ഇഷ്യൂവിന്റെ യൂട്യൂബ് പ്രോമോ കമന്റ് ബോക്‌സ് എടുത്ത് നോക്കിയാല്‍ കാണാം ഷോ മര്യാദക്ക് കാണാത്തവര്‍ പോലും ഇത് വിവേചനം ആണെന്ന് വാദിക്കുന്നു. മലയാളി സമൂഹം അത്രക്ക് അങ്ങ് പുരോഗമിച്ചു എന്നോ എല്ലാവരും വര്‍ണ ജാതി ഭേദമന്യേ യാതൊരു വകതിരിവ് കാണിക്കുന്നില്ല എന്നോ ഇവര്‍ക്ക് കിട്ടുന്ന ഹേറ്റില്‍ അങ്ങനെയുള്ളവര്‍ ഇല്ല എന്നും പറയുന്നില്ല.

Bigg Boss

എന്നാലും ഈ മത്സരരാര്‍ത്ഥിയ്ക്ക് എതിരെ എന്ത് പറഞ്ഞാലും ഉടനെ വിക്ടിം കാര്‍ഡ് ഇറക്കാന്‍ ഒരു കൂട്ടര്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഇതിനെ കുറിച്ച് ചിന്തിക്കാത്ത ഇവര്‍ ഇറക്കുന്ന കാര്‍ഡുകള്‍ കണ്ട് അതില്‍ വിശ്വസിച്ച് പോകുന്ന ഒരുപാട് വ്യൂവേഴ്‌സ് ഇവരുടെ കൂടെ കൂടി ഇത് എല്ലാ തവണത്തെ പോലെയും ടോക്‌സിക് ആര്‍മി ആയി മാറും.

മത്സരാത്ഥികള്‍ തമ്മില്‍ നിലപാടിന്റെ പേരില് അഭിപ്രായ വത്യാസങ്ങളും വഴക്കും ഹൗസില്‍ എപ്പോഴും നടക്കുന്നതാണ്. എന്നാല്‍ ഇത്തവണ അത് നടക്കുമ്പോള്‍ മഞ്ഞ കണ്ണ് ഉള്ളവര്‍ കാണുന്നത് എല്ലാം മഞ്ഞ എന്നു പറഞ്ഞ പോലെ ഉള്ളില്‍ വിവേചനം ഉള്ളവര്‍ അതിനെ അതായി കാണുന്നു. അവിടെയുള്ള എല്ലാവരെയും പോലെ പല ഗുണങ്ങളും ദോഷങ്ങളും ഉള്ള ആള്‍ തന്നെയാണ് ഗോപികയും. ഇപ്പൊ തന്നെ ഈ സീസണ്‍ ആവറേജ് ആയിട്ടാണ് പോകുന്നത്. ഇതില്‍ ഇനി ഈ കാര്‍ഡ് കളി കൂടെ വന്നാല്‍ തീരുമാനം ആയി കിട്ടും. യുക്തിപൂര്‍വ്വം ഗെയിം കാണാന്‍ ശ്രമിക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X