ഇത് നന്മമരത്തെ കണ്ടുപിടിക്കാനുള്ള ഷോ അല്ല! റിനോഷ് ഓവര്‍റേറ്റഡ് എന്ന് സോഷ്യല്‍ മീഡിയ

ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്ന ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5. ആ കാത്തിരിപ്പുകള്‍ക്ക് അവസാനമായിരിക്കുകയാണ്. ഒരാഴ്ച പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ ആവേശകരമായി മാറാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ഈ ചെറിയ സമയത്തിനുള്ളില്‍ തന്നെ പൊട്ടിത്തെറികളും വഴക്കുകളുമൊക്കെ ഉടലെടുത്തു കഴിഞ്ഞു.

ഈ ചെറിയ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിനോഷ്. ഇതുവരെ ബിഗ് ബോസില്‍ വന്നിട്ടുള്ള മത്സരാര്‍ത്ഥികളില്‍ നിന്നെല്ലാം വ്യത്യസ്തനാണ് റിനോഷ് എന്നാണ് ആരാധകര്‍ പറയുന്നത്. അടികള്‍ക്കോ വഴക്കുകള്‍ക്കോ പ്രസംഗങ്ങള്‍ക്കോ നില്‍ക്കാതെ തന്റെ പോസിറ്റീവ് മനോഭാവത്തിലൂടെയാണ് റിനോഷ് കയ്യടി നേടിയത്.

Bigg Boss Malayalam

കഴിഞ്ഞ ദിവസം ജയിലില്‍ പോയ റിനോഷ് സഹതടവുകാരിയായ ഏയ്ഞ്ചലിനെ ആശ്വസിപ്പിച്ചതും ഉപദേശിച്ചതുമൊക്കെ ഒരുപാട് ചര്‍ച്ചയായി മാറിയിരുന്നു. ഈ സീസണിലെ ആദ്യത്തെ ആഴ്ചകളിലെ താരോദയമായി മാറുകയാണ് റിനോഷ്. ഇതിനിടെ ഇപ്പോഴിതാ റിനോഷിനെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഭൂരിപക്ഷ അഭിപ്രായത്തിനു എതിരായേക്കാമെങ്കിലും പറയാതെ വയ്യ. ബിഗ് ബോസ് അഞ്ചാം സീസണ്‍ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ നില്‍ക്കുന്ന ആളാണ് റിനോഷ്. പക്ഷെ ഒട്ടുമിക്ക ഗ്രൂപ്പുകളിലും ഇങ്ങേരെ പൊക്കിയടിച്ച് മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കാണുന്നുണ്ട്.

ബിഗ് ബോസ്സില്‍ ഉള്ള മത്സരാര്‍ത്ഥികളില്‍ ഏറ്റവും വീക്ക് ആയ ഒരാളാണ് റിനോഷ്. ടാസ്‌കിലെ പ്രകടനം നോക്കിയാല്‍ അത് മനസ്സിലാകും. ടാസ്‌കില്‍ താന്‍ അത്ര ആക്ടീവ് അല്ലായിരുന്നു എന്ന് മൂപ്പര് തന്നെ പറഞ്ഞിട്ടുമുണ്ട്. റാപ്പിംഗും പാട്ടുമൊക്കെ ഉണ്ടെങ്കിലും ടോപ് കണ്ടസ്റ്റന്റില്‍ ഒരാളായി കൂട്ടാനുള്ള യാതൊന്നും ഇദ്ദേഹം ചെയ്തിട്ടില്ല.

നോമിനേഷനിലും അതുപോലെ പ്ലാസ്മ ടിവിയുടെ മുമ്പില്‍ വന്ന് എന്തെങ്കിലും പറയേണ്ടി വരുമ്പോള്‍ ഇവന്റെ സംസാരവും ആക്ഷനും വെറുപ്പീരിന്റെ അങ്ങേയറ്റമാണ്. റിനോഷ് നല്ലവനാണ്, gentleman ആണ് എന്നൊക്കെയാണ് ഇദ്ദേഹത്തെ അനുകൂലിച്ച് പോസ്റ്റ് ഇടുന്നവരുടെ അഭിപ്രായം. ഇത് നല്ലവനെയോ, നന്മമരത്തെയോ കണ്ടുപിടിക്കാനുള്ള ഷോ അല്ലല്ലോ. വരും ദിവസങ്ങളില്‍ ടാസ്‌കിലൊക്കെ മര്യാദക്ക് പങ്കെടുത്ത് മികച്ച ഒരു മത്സരാര്‍ത്ഥിയാകാന്‍ റിനോഷിനു സാധിക്കട്ടെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Bigg Boss Malayalam

അതേസമയം കുറിപ്പിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ടാസ്‌ക് ഒന്നും ചെയ്യുന്നില്ല എങ്കിലും സംസാരിക്കാന്‍ നല്ല കഴിവുണ്ട്.. പുള്ളി ജീവിതകഥ പറഞ്ഞപ്പോള്‍ ഒട്ടും ബോര്‍ അടിച്ചില്ല. പിന്നെ ജയില്‍ സീനുകള്‍ എന്റര്‍ടെയ്‌നിംഗ് ആയിരുന്നു. എനിക്കും ആദ്യം ഇദ്ദേഹത്തെ കുറിച്ചു നിങ്ങളുടെ അതേ അഭിപ്രായം ആയിരുന്നു. പക്ഷെ ഇപ്പോള്‍ മാറി വരുന്നു. ടാസ്‌കുകളില്‍ കൂടി പെര്‍ഫോം ചെയ്താല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല, എല്ലാ മല്‍സരങ്ങളും വളരെ നന്നയി കളിച്ചതു കൊണ്ട് മാത്രം ബിഗ് ബോസ് വിന്നര്‍ ആയിട്ടുള്ള ആരും തന്നെ ഇല്ലാ റിനോഷ് വളരെ ശ്രദ്ധയോടെ ആണ് മുന്നോട്ടു പോകുന്നത് എന്നു ജയിലിലെ കെട്ടിപ്പിടുത്ത സീനില്‍ നമുക്ക് മനസില്‍ ആകുന്നതിനു വേണ്ടി പറഞ്ഞതു കേട്ടില്ലേ എന്നൊക്കെയാണ് മറുപടികള്‍.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. താരങ്ങളെ കാണാനായി ഇന്ന് മോഹന്‍ലാല്‍ എത്തുന്നതാണ്. താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകരും താരങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X