വെറുപ്പ് പോലും അഭിമാനമായി കാണുന്നു; റെനീഷ ആധുനിക മനുഷ്യന് ചേര്‍ന്ന വളര്‍ച്ച കാണിക്കണം!
ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വലിയ വിവാദമായി മാറിയിരുന്നു. അടുക്കളയില്‍ നിന്നും ഗോപികയെ മനീഷ മാറ്റി നിര്‍ത്തിയ സംഭവം അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിനൊപ്പം തന്നെ നോമിനേഷനിടെ തനിക്ക് ഗോപികയെ ഇഷ്ടമല്ലെന്ന് റെനീഷ പറഞ്ഞതും ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിലുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.
ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. എന്തുകൊണ്ടാമ് മനീഷയ്ക്കും റെനീഷയ്ക്കും ഗോപികയോട് താല്‍പര്യക്കുറവ് ഉണ്ടാകുന്നതെന്നാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

റെനീഷയേയും മനീഷയേയും കുറിച്ചൊരു ചെറു സംസാരം. അവരുടെ സ്വഭാവ സവിശേഷതകള്‍, അവ സമൂഹത്തിലെ പൊതു രീതിയാക്കപ്പെട്ടതിനെ കുറിച്ച്. മനീഷക്ക് മറ്റൊരാളുടെ സങ്കടം സങ്കടമല്ലാതാകുന്നതിനെ കുറിച്ച്. ബൈദുബായ്, റെനീഷ ഇഷ്ടമല്ല എന്നു പറഞ്ഞതിനെ കുറിച്ചും, മനീഷ രണ്ടു കാര്യങ്ങളില്‍ തന്റെ തീരുമാനങ്ങളില്‍, മറ്റൊരാളുടെ ദുഖം മനസ്സിലാക്കാതെ ഉറച്ചു നിന്നതിനെ കുറിച്ചും മാത്രമാണ് ഇവിടെ പറയുന്നത്.
ആധുനിക മനുഷ്യന്‍ പൊരുതുന്നത് അവന്റെ തന്നെ തലച്ചോറിനോടാണ്. എന്റെ ഇഷ്ടങ്ങള്‍ എന്ന രീതിയില്‍ നമ്മള്‍ അരുമയോടെ കൊണ്ടു നടക്കുന്ന, നമ്മളില്‍ പരിണാമപരമായി രൂപപ്പെട്ടുവന്ന, ചില മോശം എന്ന് പില്‍കാലത്ത് തിരിച്ചറിയപ്പെട്ട സ്വഭാവ സവിശേഷതകളോടുള്ള പൊരുതലും, കണ്ടെത്തലുമാണത്.
എത്രപേര്‍ ഫഹദ് ഫാസിലിന്റെ മലയന്‍ കുഞ്ഞ് എന്ന സിനിമ കണ്ടു എന്നറിയില്ല. അതില്‍ തീരെ ചെറിയ കുഞ്ഞായിട്ടുപോലും എന്തുകൊണ്ടായിരിക്കും ഫഹദിന് ആ കുട്ടിയോട് ദേഷ്യം തോന്നുന്നതും. അതൊരു ചെറിയ കുഞ്ഞാണെന്നുള്ള ബോധം അത്രയും വലിയ തലച്ചോറില്‍ വരാതിരിക്കുന്നതും. സിനിമയുടെ വിജയത്തിന് വേണ്ടി അവസാനം ആ കുട്ടിയെ രക്ഷപ്പെടുത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഭൂരിഭാഗം അപ്പര്‍ ക്ലാസ് എന്നു കരുതുന്നവര്‍ അങ്ങനെ ചെയ്യുമോ? കീഴ് ജാതിക്കാരുടെ കല്യാണത്തിന് പോയി, യാതൊരു കാരണവുമില്ലാതെ സദ്യ കഴിക്കാതെ വരുന്നവരാണ് നമ്മള്‍ എന്നോര്‍ക്കണം.
നിങ്ങളെ പോലെ പെരുമാറണമെന്ന് കരുതുന്നവര്‍ മാത്രം ചേര്‍ന്നതല്ല ഈ ലോകം. അല്ലാത്തവരും ഉണ്ടെന്നുള്ളതും അവരുടെ ഇഷ്ടങ്ങളും ഇഷ്ടങ്ങളാണെന്നും അറിയുന്നതും, അവരേയും കൂടെ ചേര്‍ക്കണം എന്ന തിരിച്ചറിവ് കൂടി ഉണ്ടാക്കേണ്ടതും കൂടിയാണ് ആധുനിക മനുഷ്യന് ഉണ്ടായിരിക്കേണ്ടത്. റെനീഷയും മനീഷയും എന്റെയും നിങ്ങളുടേയും വെറും പ്രതിനിധി മാത്രമാണ്. എനിക്ക് ഗോപികയെ വ്യക്തിപരമായി ഇഷ്ടമല്ല എന്നു പറയുന്നതിനെ, മലയന്‍ കുഞ്ഞിലെ ഫഹദിനെ പോലെ തിരുത്തി, മനസ്സിലാക്കി വരേണ്ടതുണ്ട്.
ഒരാളെ കുറിച്ചും ഒരു മനുഷ്യനും അപ്രകാരം ചിന്തിക്കരുത്, ഇനി ചിന്തിച്ചുപോയാല്‍ തന്നെ ഒരിക്കലുമത് പുറത്ത് കാണിക്കുകയോ പറയുകയോ അരുത്. അവരും തന്നെ പോലെ തന്നെ ജീവിക്കേണ്ടവരാണെന്ന് മനസ്സിലാക്കി, ആധുനിക മനുഷ്യന് ചേര്‍ന്ന മാനസിക വളര്‍ച്ച കാണിക്കുകയാണ് വേണ്ടത്. ഹിറ്റ്‌ലര്‍ ഒരാളല്ല ഹോളോകോസ്റ്റ് നടത്തിയത്. അതിന് കാരണമായത് പക്ഷെ, അയാളുടെ മനസ്സിലുള്ളത് നാലാളോട് പ്രസംഗിച്ചതു കൊണ്ടാണ്.

നിങ്ങള്‍ക്ക് മറ്റു ഒരാളെ യാതൊരു കാരണവുമില്ലാതെ ഇഷ്ടമല്ലായിരിക്കാം. അത് ഒരിക്കലും സമൂഹത്തിനു മുന്പില്‍ വിളിച്ച് പറയരുത്. അങ്ങനെയല്ല ആധുനിക മനുഷ്യന്റെ വളര്‍ച്ചയുണ്ടാകേണ്ടത്. തങ്ങളുടെ ചോറിന്റെ പാതി കൊടുക്കേണ്ടി വരുമെന്നും, പലരീതിയിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും അഭയാര്‍ത്ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച യൂറോപ്പിനെയാണ് നാം മാതൃകയാക്കേണ്ടത് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേര്‍ കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.
റെനീഷയോട് ഹീറ്റഡ് ആര്‍ഗുമെന്റില്‍ ഏര്‍പ്പെട്ട, അവള്‍ക്ക് എതിരെ കൈ ഉയര്‍ത്തിയ അഖിലിനോട് തോന്നാത്ത വെറുപ്പ് അവര്‍ക്ക് ഗോപികയോട് തോന്നിയെങ്കില്‍ അത് ക്ലാസ് ഡിഫറെന്‍സ് കൊണ്ട് മാത്രമാണെന്ന് മനസിലാക്കാന്‍ അധികം ചിന്തിക്കേണ്ട കാര്യമില്ല. ഹെട്രേഡ് പോലും അഭിമാനമായി കാണുന്ന ഒരു വ്യക്തി എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം റെനീഷയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്.
എനിക്ക് എല്ലാറ്റിലും കയറി അഭിപ്രായം പറയുകയും വെറുതെ വന്നു ഉപദേശിക്കുകയും ചെയ്യുന്നവരെ സഹിക്കാന്‍ പാടാണ്. അത്രേ യുള്ളൂ റെനീഷക്കുമെന്നാണ് അനുകൂലിച്ചുള്ള കമന്റ്.


Click it and Unblock the Notifications